സ്വീകരണങ്ങൾ ഏറ്റുവാങ്ങി ആന്റോ ആന്റണി റാന്നിയിൽ; തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വൻ സ്വീകരണം!
പത്തനംതിട്ട: ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥി ശ്രീ. ആന്റോ ആന്റണി റാന്നി നിയോജക മണ്ഡലത്തിൽ പര്യടനം നടത്തി. രാവിലെ ഉതിമൂട്ടിൽ മുൻ ഡിസിസി പ്രസിഡന്റ് പി മോഹൻ രാജ് ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ നിരവധി പ്രവർത്തകരാണ് അണിനിരന്നത്.
വയനാടിന് വൻ വാഗ്ദാനവുമായി രാഹുൽ; ഒബാമ പോലും ചിന്തിക്കുന്ന വിനോദസഞ്ചാര കേന്ദ്രമാക്കും...
വടശേരിക്കര, പെരുംനാട്, നാറാണംമൂഴി, പഴവങ്ങാടി പഞ്ചായത്തിലെ വിവിധ ഇടങ്ങളിൽ ആവേശകമായ സ്വീകരണമാണ് ലഭിച്ചത്. സ്ത്രീകളും കുട്ടികളുമടക്കം നിരവധി ആളുകളാണ് സ്ഥാനാർഥിയെ സ്വീകരിക്കുവാൻ കാത്തുനിന്നത്.
സ്വീകരണങ്ങൾക്ക് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറഞ്ഞ അദ്ദേഹം മതേതര ഭാരതം സംരക്ഷിക്കാൻ കൈപ്പത്തി അടയാളത്തിൽ വോട്ടു രേഖപ്പെടുത്തി വിജയിപ്പിക്ക ണമെന്നും അഭ്യർത്ഥിച്ചു. വിവിധ ഇടങ്ങളിലെ സ്വീകരണ പ്രവർത്തനങ്ങൾക്ക് വൈകിട്ടോടെ മന്ദമരുതിയിൽ സമാപനമായി.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ
Comments
lok sabha elections 2019 pathanamthitta veena george anto antony k surendran cpm congress bjp ലോക്സഭ തിരഞ്ഞെടുപ്പ് 2019 പത്തനംതിട്ട വീണ ജോർജ് ആന്റോ ആന്റണി കെ സുരേന്ദ്രന് സിപിഎം കോണ്ഗ്രസ് ബിജെപി
English summary
Anto Antony's election campaign in Pathanamthitta
Story first published: Wednesday, April 17, 2019, 21:31 [IST]