ആന്റോ ആന്റണി മോദി നടപ്പിലാക്കുന്ന പദ്ധതികളുടെ ക്രെഡിറ്റ് അടിച്ചു മാറ്റുന്നു: ബിജെപി
പത്തനംതിട്ട: പത്തനംതിട്ട മണ്ഡലത്തിൽ വികസനപ്രവർത്ത നങ്ങൾ നടത്തുന്നതിൽ തികഞ്ഞ പരാജയമാണ് കോൺഗ്രസ് എം പി ആന്റോ ആന്റണിയെന്ന് ബി ജെ പി ജില്ലാ പ്രസിഡന്റ് അഡ്വ. വി എ സൂരജ്. പത്തനംതിട്ടയിലെ ജനങ്ങളെ നിരാശരാക്കുന്ന പ്രവർത്തനമാണ് അദ്ദേഹം നടത്തിയിട്ടുള്ളത്. സാധാരണക്കാർക്കായി നരേന്ദ്ര മോദി സർക്കാർ നടപ്പിലാക്കിയിട്ടുള്ള പദ്ധതികൾ ജനങ്ങളിൽ എത്തിക്കുന്നതിൽ അദ്ദേഹം വീഴ്ച വരുത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ദീർഘ വീക്ഷണത്തോടെ ജില്ലയുടെ സമഗ്രവികസനത്തിന് ആവശ്യമായ പദ്ധതികൾ സമർപ്പിക്കാനോ നേടിയെടുക്കുവാനോ താൽപ്പര്യം കാണിക്കാത്ത ആന്റോ ആന്റണി മോദി സർക്കാർ നടപ്പിലാക്കുന്ന പദ്ധതികളുടെ ക്രെഡിറ്റ് അടിച്ചു മാറ്റാൻ ശ്രമിക്കുന്നത് ലജ്ജാവഹമാണെന്നും ജനങ്ങൾ അത് തിരിച്ചറിയുമെന്നും അഡ്വ. വി എ സൂരജ് പറഞ്ഞു. ബി ജെ പി പത്തനംതിട്ട ജില്ലാ നേതൃയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നേതൃയോഗം ബി ജെ പി തിരുവനന്തപുരം മേഖലാ ജനറൽ സെക്രട്ടറി പി ആർ ഷാജി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ. വി എ സൂരജ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പ്രദീപ് അയിരൂർ, മൈനോരിറ്റി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ബിജു മാത്യു, ജില്ലാ ഭാരവാഹികളായ ഗോപാലകൃഷ്ണ കർത്താ, ബിന്ദു പ്രകാശ്, റോയ് മാത്യു, സലിം കുമാർ, പ്രസന്നകുമാർ കുറ്റൂർ, കർഷകമോർച്ച ജില്ലാ പ്രസിഡന്റ് ശ്യാം തട്ടയിൽ, മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് ചന്ദ്രലേഖ എന്നിവർ പങ്കെടുത്തു.
ഒ ബി സി മോർച്ച ജില്ലാ പ്രസിഡന്റ് എം എസ് മുരളി, എസ് സി മോർച്ച ജില്ലാ പ്രസിഡന്റ് രൂപേഷ് അടൂർ, മണ്ഡലം പ്രസിഡന്റ്‌മാരായ അനിൽ നെടുമ്പിള്ളിൽ, ജി. ഗിരീഷ് കുമാർ, വിനോദ് കെ ആർ, സൂരജ് ഇലന്തൂർ, ദീപ ജി നായർ, രഞ്ജിത് മാളിയേക്കൽ,മണ്ഡലം ജനറൽ സെക്രട്ടറിമാരായ പി എസ് പ്രകാശ്, സജി മഹർഷിക്കാവ്, അഡ്വ. അരുൺ താന്നിക്കൽ, അഡ്വ നന്ദകുമാർ ജി, രാജ് പ്രകാശ് വേണാട്ട്, അരുൺ അനിരുദ്ധൻ, സ്മിതാ സുരേഷ്, അനിൽ അമ്പാടി, സന്തോഷ് രാഘവൻ, ലോക്സഭാ വിസ്താരക് രോഹിത് രാജ്, ഐ ടി സെൽ കൺവീനർ വിജയൻ കരിങ്ങാലിൽ തുടങ്ങിയവരും സംസാരിച്ചു.












Click it and Unblock the Notifications