Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടതില്‍ നിന്നും 5 മണ്ഡലങ്ങള്‍ പിടിക്കേണ്ട ജില്ല; ഡിസിസി പ്രസിഡന്റിനെ വരവേറ്റത് കരിങ്കൊടിയുമായി

ഡിസിസി അധ്യക്ഷന്‍മാരുടെ പട്ടിക പുറത്ത് വിട്ടപ്പോള്‍ കോണ്‍ഗ്രസിനുള്ളില്‍ കടുത്ത പ്രതിഷേധ സ്വരം ഉയര്‍ന്ന ജില്ലകളില്‍ ഒന്ന് പത്തനംതിട്ടയായിരുന്നു. ശിവദാസന്‍ നായര്‍ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചപ്പോള്‍ ഒരുവിഭാഗം പാര്‍ട്ടി ഓഫീസിന് മുന്നിലെ കൊടിമരത്തില്‍ കരിങ്കൊടി ഉയര്‍ത്തുകയും ചെയ്തു. ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക്ക പ്രഖ്യാപിച്ചതിന്റെ പിറ്റേദിവസമായിരുന്നു രാജീവ് ഭവനില്‍ ഒരുവിഭാഗം ഗ്രൂപ്പ് നേതാക്കള്‍ കരിങ്കൊടി ഉയര്‍ത്തിയത്.

ഓഫീസിന്‍റെ ഭിത്തിയിലും വിമര്‍ശനവുമായി പോസ്റ്ററുകള്‍ പോസ്റ്ററുകള്‍ പതിച്ചിരുന്നു. വളരെ പെട്ടെന്ന് തന്നെ ഇത് നീക്കം ചെയ്തെങ്കിലും സംഭവം അതിനോടകം സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചു.

കരിങ്കൊടി

കരിങ്കൊടി ഉയര്‍ത്തിയ വിഷയം ദേശീയ നേതൃത്വത്തിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ഇത്തവണ ഡിസിസി അധ്യക്ഷ പദവിയിലേക്ക് പൊതുവെ തര്‍ക്കം കുറഞ്ഞ ജില്ലയില്‍ ഒന്നായിരുന്നു പത്തനംതിട്ട. പദവി എ ഗ്രൂപ്പിന് തന്നെ കിട്ടുമെന്ന കാര്യം ഉറപ്പായിരുന്നു. ഗ്രൂപ്പ് മുന്നോട്ട് വെച്ച സതീഷ് കൊച്ചുപറമ്പിലിന്‍റെ പേരിന് കാര്യമായ എതിരാളികളുമുണ്ടായില്ല.

സാരിയില്‍ തിളങ്ങി സ്റ്റാര്‍ മാജിക് ഫെയിം അനുമോള്‍: ചിത്രം ഏറ്റെടുത്ത് ആരാധകര്‍

അസംതൃപ്തര്‍

എന്നാല്‍ പ്രഖ്യാപനം വന്നപ്പോഴാണ് അതൃപ്തികള്‍ പൊട്ടിത്തെറിയിലേക്ക് എത്തിയത്. പോസ്റ്ററുകള്‍ സ്വാഭാവികമാണെങ്കിലും കരിങ്കൊടി ഉയര്‍ത്തിയ സംഭവം ഗൗരവ സ്വഭാവം ഉള്ളതെന്നാണ് നേതാക്കള്‍ അഭിപ്രായപ്പെടുന്നത്. എ ഗ്രൂപ്പിലെ തന്നെ അസംതൃപ്തരും ഐ ഗ്രൂപ്പുമാണ് സംശയ നിഴലിൽ.

5 മണ്ഡലങ്ങളും

അണിയറ സംസാരത്തില്‍ ചില എ ഗ്രൂപ്പ് നേതാക്കളുടെ പേരുകള്‍ പറഞ്ഞുവെന്ന രീതിയില്‍ റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. അധികാരമില്ലാതെ അന്തിയുറങ്ങാനാവാത്ത പത്തനംതിട്ട നഗരത്തിലെ നേതാവാണ് കരിങ്കൊടിക്ക് പിന്നിലെന്ന് ഐ വിഭാഗം അടക്കം പറയുന്നുവെന്നാണ് കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നത്. തെളിവ് ഇല്ലാത്താത്തിനാല്‍ ആരും പേര് പരസ്യമാക്കുന്നില്ല. അഞ്ചില്‍ 5 മണ്ഡലങ്ങളും കൈവിട്ട ജില്ലയില്‍ ഡിസിസി അധ്യക്ഷനെ കരിങ്കൊടി ഉയര്‍ത്തി സ്വാഗതം ചെയ്തവരെ കണ്ടെത്താനുള്ള അന്വേഷണവും എ ഗ്രൂപ്പ് ആരംഭിച്ചിട്ടുണ്ട്.

സതീഷ് കൊച്ചുപറമ്പില്‍

അതേസമയം, സതീഷ് കൊച്ചുപറമ്പിലിനെ ഡിസിസി പ്രസിഡന്‍റായി പ്രഖ്യാപിച്ചതോടെ കരുത്തന്‍മാരായത് മുതിര്‍ന്ന നേതാവ് പിജെ കൂര്യനും എംപി ആന്‍റോ ആന്‍റണിയുമാണെന്ന വിലയിരുത്തലുമുണ്ട്. ഇരുവരുടേയും കൂടി നീക്കത്തിന്റെ ഫലമായിട്ടായിരുന്നു എഐസിസി വരെ സതീഷ് കൊച്ചുപറമ്പിലിന്റെ പേര് എതിരില്ലാതെ എത്തിയത്.

ആന്റോ ആന്റണി

അതുകൊണ്ടു തന്നെയാണ് എതിരാളികൾ കുര്യനും ആന്റോയ്ക്കുമെതിരെ പോസ്റ്ററുകൾ പതിച്ചു. സതീഷ് കൊച്ചുപറമ്പിലിനേക്കാള്‍ ലക്ഷ്യം വെച്ചത് ഇരുവരേയുമാണെന്ന് വ്യക്തം. ഏറേക്കാലമായി ഡിസിസിയില്‍ നിന്നും അകന്ന് നില്‍ക്കുകയായിരുന്നു ആന്റോ ആന്റണി. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മൂന്നാമതും സ്ഥാനാര്‍ത്ഥിയായതിന് പിന്നാലെയായിരുന്നു ആന്‍റണിക്കെതിരെ എതിര്‍പ്പ് ഉയര്‍ന്ന് വരാന്‍ തുടങ്ങിയത്. പുതിയ ഡിസിസി പ്രസിഡന്റ് വന്നതോടെ എംപിയും ഡിസിസിയും തമ്മിലുള്ള അകല്‍ച്ച ഇല്ലാതാവുമെന്നാണ് പ്രതീക്ഷ.

 ശിവദാസന്‍ നായര്‍


അതേസമയം, നേതൃത്വത്തിനെതിരെ രൂക്ഷമായ രീതിയിലുള്ള വിമര്‍ശനമായിരുന്നു മുന്‍ എംഎല്‍എ കൂടിയായി ശിവദാസന്‍ നായര്‍ നടത്തിയത്. കെപിസിസി പ്രസിഡന്റിന്റെയും പ്രതിപക്ഷനേതാവിന്റെയും നാല് വർക്കിം​ഗ് പ്രസിഡന്റുമാരുടെയും ഇഷ്ടക്കാരെ വെക്കുക എന്ന ഒറ്റ ഫോർമുല വച്ചുകൊണ്ട് കേരളത്തിലെ കോൺ​ഗ്രസിനെ പുനരുജ്ജീവിപ്പിക്കാൻ സാധ്യമല്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതിന് പിന്നാലെ കെപിസിസി ശിവദാസന്‍ നായരെ ആറ് മാസത്തേക്ക് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു.

വിമര്‍ശനം

പാര്‍ട്ടി ശക്തമായ നിലപാട് സ്വീകരിച്ചതോടെ ശിവദാസന്‍ നായര്‍ തന്റെ നിലപാട് മാറ്റുകയും ചെയ്തു. പരസ്യ വിമർശനവുമായി രംഗത്തെത്തിയത് സദുദ്ദേശപരവും സ്വാഭാവികവുമാണെന്നുമായിരുന്നു ശിവദാസന്‍ നായര്‍ പാര്‍ട്ടിക്ക് നല്‍കിയ വിശദീകരണം. നേതൃത്വത്തെ ഒരു തരത്തിലും ഞാന്‍ ആക്ഷേപിച്ചിട്ടില്ല. വിമര്‍ശനം പോസിറ്റീവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+