പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പത്തനംതിട്ട നഗരസഭ ഇന്‍ഡോര്‍ സ്‌റ്റേഡിയ നിര്‍മാണത്തിന് നഗരസഭാ കൗണ്‍സില്‍ അംഗീകാരം

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട : നഗരസഭ ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മ്മാണത്തിനായി മുംബൈ ഐ.ഐ.ടി തയ്യാറാക്കിയ പ്ലാനും എസ്റ്റിമേറ്റും സ്ട്രക്ചറല്‍ ഡിസൈനും നഗരസഭാ കൗണ്‍സില്‍ അംഗീകരിച്ചു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തെ ഏല്‍പ്പിക്കാനും കൗണ്‍സില്‍ തീരുമാനിച്ചു. പ്രതിപക്ഷ ബഹിഷ്‌കരണത്തിനിടെയാണ് യു.ഡി.എഫ് കൗണ്‍സില്‍ ഇത് അംഗീകരിച്ചത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അടുത്തു വരുന്ന സമയത്ത് ആന്റോ ആന്റണി എം.പിയുടെ നേട്ടമായി അവതരിപ്പിച്ചുളള രാഷ്ട്രീയ തട്ടിപ്പെന്ന് ആരോപിച്ചായിരുന്നു പ്രതിപക്ഷത്തിന്റൈ ബഹിഷ്‌ക്കരണം. ശരിയായ പ്ലാന്‍ കൗണ്‍സില്‍ യോഗത്തില്‍ സമര്‍പ്പിക്കാത്തതും പ്രതിപക്ഷത്തിന്റൈ വിമര്‍ശനത്തിനിടയാക്കി.

ഇന്‍ഡോര്‍ സ്റ്റേഡിയം ശിലാസ്ഥാപനം കഴിഞ്ഞ് ഒന്നര വര്‍ഷമായിട്ടും പണികള്‍ തുടങ്ങാന്‍ കഴിഞ്ഞില്ലെന്നും അംഗങ്ങള്‍ കുറ്റപ്പെടുത്തി. ജില്ലാ സ്റ്റേഡിയം വികസനത്തിന് കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി കഴിഞ്ഞ വര്‍ഷം സംസ്ഥാന സര്‍ക്കാര്‍ 50 കോടി അനുവദിച്ചിട്ടും ഭരണസമിതി നിഷേധ നിലപാട് സ്വീകരിച്ച് പദ്ധതി നഷ്ടപ്പെടുത്തിയതായി പ്രതിപക്ഷ അംഗങ്ങള്‍ പറഞ്ഞു.

pathanamthittamap-

2017 ആഗസ്റ്റില്‍ സംസ്ഥാന ഗവര്‍ണര്‍ തറക്കല്ലിട്ട ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മ്മാണം പലതരത്തിലുള്ള കുരുക്കുകളില്‍പെട്ട് കിടക്കുകയായിരുന്നു. സ്റ്റേഡിയം നിര്‍മാണത്തിനായി 2016 ലാണ് കേന്ദ്ര കായിക മന്ത്രാലയം 6 കോടി രൂപാ അനുവദിച്ചത്. പ്ലാനും എസ്റ്റിമേറ്റും സ്ട്രക്ച്ചറല്‍ ഡീസൈനും ടെന്‍ഡര്‍ വിളിക്കുകയും ദേശായി ഗ്രൂപ്പ് പ്ലാന്‍ അംഗീകരിക്കുകയും ചെയ്തിരുന്നു. ഇരുപത്തിനാല് കോടി രൂപയാണ് സ്റ്റേഡിയത്തിന്റെ മൊത്തം ചെലവ് പ്രതീക്ഷിക്കുന്നത്. ആദ്യഘട്ടം പതിന്നാല് കോടി രൂപയുടെ പദ്ധതി ആരംഭിക്കാനാണ് നഗരസഭ തീരുമാനിച്ചത്. സാങ്കേതിക അനുമതി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കേന്ദ്ര പൊതുമരാമത്ത് കെട്ടിടം വിഭാഗം ചെയ്യും. കേന്ദ്രസര്‍ക്കാര്‍ പണത്തിന് പുറമേ നഗരസഭ കഴിഞ്ഞ ബഡ്ജറ്റില്‍ എട്ട് കോടി രൂപയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ വര്‍ഷവും ബഡ്ജറ്റില്‍ ഇതിനായി പണം നീക്കിവയ്ക്കുമെന്ന് നഗരസഭ ചെയര്‍പേഴ്സണ്‍ പറഞ്ഞു. ഇന്നലെ നടന്ന കൗണ്‍സില്‍ ചര്‍ച്ചയില്‍ പ്രതിപക്ഷം ഇറങ്ങി പോയതോടെ യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ഐക്യകണ്ഠേന അജണ്ട നടപ്പാക്കാന്‍ അനുവാദം നല്‍കുകയായിരുന്നു.

ജില്ലാ സ്റ്റേഡിയം വികസനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 50 കോടിരുപാ അനുവദിച്ചതാണ്. എന്നാല്‍ ഇതും വിവാദങ്ങളില്‍പ്പെട്ട് കിടക്കയാണ്. സ്റ്റേഡിയത്തിന്റെ ഉടമസ്ഥത നഷ്ടപ്പെടുമെന്ന് പറഞ്ഞ് നഗരസഭ ധാരണാപത്രത്തില്‍ ഒപ്പിടാന്‍ ഇതുവരെ തയാറായിട്ടില്ല.

English summary
approval for pathanamthitta corporation indoor stadium
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X