എ പ്ലസ് മണ്ഡലത്തിൽ കൈവിട്ട കളി; ആറന്മുളയിൽ ദുർബ്ബലൻ... കോൺഗ്രസിനെ സഹായിക്കാനോ എന്ന് ബിജെപിയിൽ ചോദ്യം
പത്തനംതിട്ട: ബിജെപി കേരളത്തിലെ എ പ്ലസ് നിയമസഭാ മണ്ഡലങ്ങളിൽ ഒന്നായി കണക്കാക്കിയിട്ടുള്ള മണ്ഡലമാണ് പത്തനംതിട്ടയിലെ ആറന്മുള. എന്നാൽ ഇത്തവണ ആറന്മുളയിൽ ബിജെപിയ്ക്കുള്ളിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത് എന്നാണ് സൂചനകൾ.
ബിജു മാത്യു ആണ് ഇവിടെ ബിജെപിയുടെ സ്ഥാനാർത്ഥി. ഇത് തന്നെയാണ് ഇവിടത്തെ പ്രതിഷേധത്തിന് കാരണമായിട്ടുള്ളത്. എ പ്ലസ് മണ്ഡലത്തിൽ ബിജു മാത്യു എന്നത് ദുർബ്ബല സ്ഥാനാർത്ഥിയാണ് എന്നാണ് ഒരു വിഭാഗത്തിന്റെ ആക്ഷേപം. എന്തിന് വേണ്ടിയാണ് ഇങ്ങനെ ഒരു ദുർബ്ബല സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുന്നത് എന്നാണ് ചോദ്യം. വിശദാംശങ്ങൾ....
ജസ്പ്രീത് ബുംറ- സഞ്ജന ഗണേശന്‍ വിവാഹ ഫോട്ടോസ് കാണാം

കോൺഗ്രസിനെ സഹായിക്കാൻ
കോണ്‍ഗ്രസിനെ സഹായിക്കാനാണ് ദുര്‍ബല സ്ഥാനാര്‍ത്ഥിയെ നിര്‍ത്തയതെന്നാണ് ബിജെപിയിലെ ഒരു വിഭാത്തിന്റെ വിമർശനം. ഹിന്ദു വിഭാഗത്തില്‍പ്പെട്ട ആളെ മത്സരിപ്പിക്കണമെന്ന് പാര്‍ട്ടിയിലെ തന്നെ ഒരുവിഭാഗം നേരത്തെ ആവശ്യപ്പെട്ടിരുന്നതാണ്. എന്നാൽ ഈ ആവശ്യം തള്ളപ്പെടുകയായിരുന്നു.

ഓർത്തഡോക്സ് വിഭാഗം
ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് സ്വാധീനമുണ്ടെന്ന് കാണിച്ച് ബിജു മാത്യുവിനെ സ്ഥാനാര്‍ത്ഥിയാക്കിയത്. എന്നാൽ അത് എത്രകണ്ട് ബിജെപി സ്ഥാനാർത്ഥിയ്ക്ക് വോട്ടായി മാറും എന്ന ആശങ്കയാണ് പ്രാദേശിക ബിജെപി നേതാക്കൾക്കുള്ളത്. കഴിഞ്ഞ തവണത്തെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിൽ നിന്ന് സിപിഎം പിടിച്ചെടുത്ത മണ്ഡലമാണ് ആറന്മുള.

ആർക്കും അറിയില്ല?
മണ്ഡലത്തിലെ ബിജെപി നേതാക്കള്‍ക്ക് പോലും അത്ര പരിചിതമായ പേരല്ല ബിജു മാത്യുവിന്റേത് എന്നൊരു ആരോപണം നിലനിൽക്കുന്നുണ്ട്. എ പ്ലസ് മണ്ഡലത്തിൽ എന്തിനാണ് ഇങ്ങനെ അപരിചിതനായ സ്ഥാനാർത്ഥിയെ നിർത്തുന്നത് എന്നാണ് ചോദ്യം. തദ്ദേശ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ വലിയ നേട്ടമുണ്ടാക്കൻ ബിജെപിയ്ക്ക് കഴിഞ്ഞിട്ടില്ല എന്നതും ഇതോടൊപ്പം ചേർത്തുവായിക്കേണ്ടതാണ്.

മറ്റ് വാഗ്ദാനങ്ങൾ?
ആറന്മുള മണ്ഡലത്തിൽ ബിജു മാത്യുവിനെ സ്ഥാനാർത്ഥിയാക്കിയതിനേ പിന്നിൽ മറ്റെന്തെങ്കിലും വാഗ്ദാനങ്ങളുണ്ടോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, തൊട്ടടുത്ത കോന്നി മണ്ഡലത്തിലും മത്സരിക്കുന്നുണ്ട്. ഇവിടെ ഓർത്തഡോക്സ് വോട്ടുകൾ സമാഹരിക്കാമെന്നതാണോ വാഗ്ദാനം എന്നാണ് മറ്റൊരു ചർച്ച.

കോൺഗ്രസ്, സിപിഎം ഒടുവിൽ ബിജെപി
നിലവിൽ ന്യൂനപക്ഷ മോര്‍ച്ചയുടെ നേതാവാണ് ബിജു മാത്യു. നേരത്തേ കോണ്‍ഗ്രസ് നേതാവായിരുന്നു. പിന്നീട് കോൺഗ്രസ് വിട്ട് സിപിഎമ്മിന്റെ ഭാഗമായി. സിപിഎം സ്ഥാനാർത്ഥിയായി പന്തളം ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ വളരെ കുറഞ്ഞ വോട്ടുകളേ ലഭിച്ചുള്ളു. 2019 ൽ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ ബിജു മാത്യുവിനെ സിപിഎം പുറത്താക്കി.

കോന്നി മുതൽ
കോന്നി ഉപതെരഞ്ഞെടുപ്പില്‍ കെ സുരേന്ദ്രനെ പിന്തുണച്ച് പ്രവര്‍ത്തിച്ചതോടെയാണ് ബിജെപി നേതൃത്വവുമായി ബിജു മാത്യു അടുക്കുന്നത്. ഈ അടുപ്പം തന്നെയാണ് ഇപ്പോൾ സ്ഥാനാർത്ഥിത്വത്തിലേക്ക് എത്തിയതും. എംടി രമേശിനെ പോലെ അതിശക്തനായ സ്ഥാനാർത്ഥിയെ ബിജെപി മത്സരിപ്പിച്ച മണ്ഡലമാണിത് എന്നും ഒരു വിഭാഗം നേതാക്കൾ ഓർമിപ്പിക്കുന്നുണ്ട്.

ലക്ഷ്യം എന്ത്
കോണ്‍ഗ്രസിൽ നിന്ന് കഴിഞ്ഞ തവണ മണ്ഡലം പിടിച്ചെടുത്തത് വീണാ ജോര്‍ജ്ജ് ആയിരുന്നു. കഴിഞ്ഞ തവണ മത്സരിച്ച് പരാജയപ്പെട്ട കെ ശിവദാസൻ നായർ തന്നെയാണ് ഇത്തവണയും സ്ഥാനാർത്ഥി. ദുർബ്ബല സ്ഥാനാർത്ഥിയെ നിർത്തുന്നത് വഴി വീണാ ജോർജ്ജിന്റെ പരാജയമാണോ ബിജെപി ലക്ഷ്യമിടുന്നത് എന്നും ചോദ്യമുയരുന്നുണ്ട്.
അതിസുന്ദരിയായി പാർവ്വതി നായർ, ഏറ്റവും പുതിയ ചിത്രങ്ങൾ
-
വീൽചെയർ മുതൽ വളണ്ടിയർ സേവനം വരെ- ഭിന്നശേഷിക്കാർക്ക് ‘സ്മാർട്ട് വോട്ടിങ്ങി’നായി സാക്ഷം ആപ്പ് -
'മല എലിയെ പ്രസവിച്ചു, രാജ്യം ഭരിക്കുന്ന പാർടിക്ക് ഈ വാറോല നാണക്കേടാണ്', ബിജെപിയെ പരിഹസിച്ച് തോമസ് ഐസക് -
"3000 രൂപ പെൻഷൻ, സൗജന്യ ഗ്യാസ്!" വോട്ടുറപ്പിക്കാൻ വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക -
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
തദ്ദേശം സെമി, ഫൈനലിനൊരുങ്ങി ‘മലപ്പുറം പൊളിറ്റിക്കൽ ലീഗ്’ -
കണക്കിലെ ചില കാസർകോടൻ കസർത്തുകൾ -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
35 സീറ്റ് കിട്ടിയാല്‍ കേരളം ബിജെപി ഭരിക്കും; കണക്കുമായി കെ സുരേന്ദ്രന്, കോണ്‍ഗ്രസും മറ്റുള്ളവരും വരും -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില












Click it and Unblock the Notifications