പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഉപയോഗശൂന്യമായത് 7,07,157 ടിന്‍ അരവണ; ബോര്‍ഡിന് നഷ്ടം 7 കോടിയിലേറെ!

Google Oneindia Malayalam News

ശബരിമലയ്ക്ക് പോയിവരുന്ന ഭക്തമാർ പ്രധാനമായും കൊണ്ടുവരുന്ന ഒന്നാണ് അരവണപ്പായസം. എന്നാൽ കഴി‍ഞ്ഞദിവസം ഭക്തന്മാർക്ക് ഈ അരവണപ്പായസം കിട്ടാൻ സാധ്യതയില്ല.. കാരണം ശബരിമലയിൽ അരവണ പായസം വിതരണം ചെയ്യുന്നത് ഹൈക്കോടതി കഴിഞ്ഞദിവസം തടഞ്ഞിരുന്നു.

അരവണയ്ക്കായി ഉപയോഗിക്കുന്ന ഏലയ്ക്ക‍യിൽ കീടനാശിനിയുടെ സാന്നിധ്യം അനുവദനീയമായ അളവിൽ കൂടുതൽ കണ്ടെത്തിയെന്ന് ഭക്ഷ്യ സുരക്ഷ നിലവാര അതോറിറ്റി ഹൈക്കോടതിയിൽ അറിയിച്ചതിന് പിന്നാലെയായിരുന്നു നടപടി, ഹൈക്കോടതി ഉത്തരവിനു പിന്നാലെ ശബരിമലയിൽ ഏലയ്ക്കില്ലാതെ അരവണ നിർമാണം തുടങ്ങുകയും ചെയ്തിരുന്നു..

1

ശബരിമലയിൽ ഭക്ഷ്യസുരക്ഷാ വിഭാഗം സീൽ ചെയ്തത് 707157 ടിൻ അരവണ ആണ്. ഇതിലൂടെ നിന്ന് ദേവസ്വം ബോർഡിന് ഏഴ് കോടി രൂപയിലേറെ നഷ്ടം വന്നുവെന്നാണം വിവരം. 62 മുതൽ 69 വരെയുള്ള ബാച്ചുകളിലെ അരവണയാണ് സീൽ ചെയ്ത് ഗോഡൗണിലേക്ക് മാറ്റിയത്. ബാക്കിവന്ന ഏലയ്ക്കയും പിടിച്ചെടുത്തിട്ടുണ്ട്.

ശകുനത്തില്‍ വിശ്വാസമുണ്ടോ?;'കറുത്ത പൂച്ച ഭാഗ്യദോഷമല്ല'; ദമ്പതികള്‍ക്ക് ലോട്ടറി അടിച്ചത് കോടികള്‍ശകുനത്തില്‍ വിശ്വാസമുണ്ടോ?;'കറുത്ത പൂച്ച ഭാഗ്യദോഷമല്ല'; ദമ്പതികള്‍ക്ക് ലോട്ടറി അടിച്ചത് കോടികള്‍

2


ഏലയ്ക്ക കരാറുകാരനെതിരെ ബോർഡ് കടുത്ത നടപടിയെടുക്കുമെന്നാണ് സൂചന. കരാറുകാരനെ കരിമ്പട്ടികയിൽപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള നടപടികൾക്കാണ് ബോർഡ് ഒരുങ്ങുന്നത്. നഷ്ടം കരാറുകാരനിൽ നിന്ന് ഈടാക്കാനാണ് ബോർഡിന്റെ നീക്കം.
ശബരിമലയിൽ അരവണ വിതരണം ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്. പ്രതിദിനം 2,40,000 ടിൻ അരവണ വീതം നിർമിക്കാനാണ് പ്ലാന്റിന് ശേഷിയുള്ളത്. ശബരിമലയിൽ അരവണ പായസത്തിൽ ഉപയോഗിക്കുന്ന ഏലയ്ക്ക ഭക്ഷ്യയോഗ്യമല്ലാത്തതാണ് എന്നു ഭക്ഷ്യസുരക്ഷാ അതോറിറ്റി ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.

'അതാണല്ലോ ഇപ്പോള്‍ എന്റെ പണി..! ചാറ്റിന്റെ സ്‌ക്രീന്‍ഷോര്‍ട്ടുമായി കലിപ്പില്‍ നിമിഷ'അതാണല്ലോ ഇപ്പോള്‍ എന്റെ പണി..! ചാറ്റിന്റെ സ്‌ക്രീന്‍ഷോര്‍ട്ടുമായി കലിപ്പില്‍ നിമിഷ

3

ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഏലയ്ക്ക സുരക്ഷിതമല്ലെന്നും ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്ന 14 കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയെന്നും എഫ്എസ്എസ്എഐ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വിതരണം നിർത്തിവെയ്ക്കാൻ പറഞ്ഞത്.

9

കൊച്ചി സ്പൈസസ് ബോർഡ് ലാബിൽ നടത്തിയ പരിശോധന ഫലമാണ് റിപ്പോർട്ടിൽ നൽകിയിരുന്നത്. കോടതി നിർദേശിച്ച പ്രകാരമായിരുന്നു എഫ്എസ്എസ്എഐ പരിശോധന നടത്തിയത്. ഹൈക്കോടതിയുടെ നിർദേശപ്രകാരം നടത്തിയ പരിശോധനയിൽ അരവണയിൽ ഉപയോഗിക്കുന്നത് നിലവാരമില്ലാത്ത ഏലയ്ക്കയെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണർ നേരത്തേ റിപ്പോർട്ട് നൽകിയിരുന്നു. ഇതു സംബന്ധിച്ച് സ്വകാര്യ വ്യക്തി നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്...

Viral Video: കയ്യിൽ പോസ്റ്ററുമായി യുവാവ്..കണ്ടയുടൻ ദൈവമേ എന്ന് യുവതി'; എയർഇന്ത്യയിലെ ക്യൂട്ട് നിമിഷംViral Video: കയ്യിൽ പോസ്റ്ററുമായി യുവാവ്..കണ്ടയുടൻ ദൈവമേ എന്ന് യുവതി'; എയർഇന്ത്യയിലെ ക്യൂട്ട് നിമിഷം

English summary
Aravana controversy: Food safety department Sealed More thab 7 lakhs Tin Aravana from Sabarimala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X