ശബരിമലയിൽ അരവണ സ്റ്റോക്ക് നിർമ്മാണം പുരോഗമിക്കുന്നു: ലക്ഷ്യം നട തുറക്കുന്നതിന് മുമ്പ് 40 ലക്ഷം ടിന്‍
പത്തനംതിട്ട: മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തോട് അനുബന്ധിച്ച് ശബരിമലയിൽ അരവണ കരുതൽ സ്റ്റോക്ക് നിർമ്മാണം പുരോഗമിക്കുന്നു. ഒക്ടോബർ 18 ന് തന്നെ അരവണ നിർമ്മാണം ആരംഭിച്ചുവെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് വ്യക്തമാക്കിയത്. വൃശ്ചികം ഒന്നിന് (നവംബർ 16) നട തുറക്കുമ്പോൾ നിർമ്മാണം 40 ലക്ഷത്തിന് മുകളിൽ എത്തിക്കണം എന്നാണ് ദേവസ്വം ബോർഡ് ആഗ്രഹിക്കുന്നത്. ശബരിമലയില്‍ എത്താന്ന എല്ലാ ഭക്തർക്കും ആവശ്യമായ അരവണ - അപ്പം എന്നിവ ആവശ്യാനുസരണം നൽകുവാനള്ള പരിശ്രമമാണ് നടക്കുന്നതെന്നും പി എസ് പ്രശാന്ത് പറഞ്ഞു.
സന്നിധാനത്തെ ശബരിഗസ്റ്റ് ഹൗസിൻ്റെ നവീകരണ പ്രവർത്തനങ്ങളും ദ്രുതഗതിയിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വർഷം ചില പരിമിതികളും പരാതികളും ശബരിഗസ്റ്റ് ഹൗസിലെ അക്കോമഡേഷനെക്കുറിച്ചുണ്ടായിരുന്നു. നവീകരണ പ്രവർത്തനങ്ങള്‍ അതിനൊരു ശാശ്വത പരിഹാരമാവുകയാണ്. സമ്പൂർണ്ണമായ നവീകരണ പ്രവർത്തനമാണ് ഗസ്റ്റ് ഹൗസിൽ നടക്കുന്നത്. 1994 ൽ ഉദ്ഘാടനം ചെയ്ത ശബരിഗസ്റ്റ് ഹൗസ് പൂർണ്ണമായും നവീകരിക്കുന്നത് മുപ്പത് വർഷങ്ങൾക്ക് ശേഷമാണെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് വ്യക്തമാക്കി.

അതേസമയം, ഈ തീർഥാടനകാലത്ത് ശബരിമലയിൽ റോപ്പ്‌വേയ്ക്ക് തുടക്കം കുറിക്കാനാകുമെന്നു ദേവസ്വം-സഹകരണ-തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് എരുമേലിയിലെ ഒരുക്കങ്ങൾ സംബന്ധിച്ചു എരുമേലി ദേവസ്വം ഹാളിൽ ചേർന്ന അവലോകനയോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
സമീപ ഭാവിയിൽ റോപ്‌വേ യാഥാർഥ്യമാക്കാനുള്ള നടപടികളാണ് സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്. റോപ്പ്‌വേയുമായി ബന്ധപ്പെട്ടു റവന്യൂ, വനം, ദേവസ്വം വകുപ്പു മന്ത്രിമാരുടെ മൂന്നുയോഗങ്ങൾ ഇതിനോടകം നടന്നു. ബന്ധപ്പെട്ട എല്ലാവരും ചേർന്ന അവസാനയോഗം കഴിഞ്ഞദിവസം പൂർത്തീകരിച്ചു. 2.7 കിലോമീറ്ററാണ് റോപ്‌വേ വരാൻ പോകുന്നത്.
റോപ്‌വേയ്ക്ക് എടുക്കുന്നതിന് പകരം ഭൂമി വനം വകുപ്പിന് നൽകണം. കൊല്ലം ജില്ലയിൽ പകരം ഭൂമി നൽകാൻ റവന്യൂവകുപ്പ് അന്തിമതീരുമാനമെടുത്തിട്ടുണ്ട്. ഈ തീർഥാടനകാലത്ത് റോപ്‌വേ യാർഥാർഥ്യമായില്ലെങ്കിലും തുടങ്ങിവയ്ക്കാനാകുമെന്നും മന്ത്രി പറഞ്ഞു. പമ്പയിൽ നിന്ന് സന്നിധാനം വരെയാകും റോപ്‌വേ. തീർഥാടകരെയും രോഗികളായവരെയും പല്ലക്കിൽ ചുമന്നുകൊണ്ടുപോകുന്നത് അവസാനിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഈ സീസണിലെ ശബരിമല തീർഥാടനം കുറ്റമറ്റതാക്കാൻ സർക്കാർ എല്ലാ മുന്നൊരുക്കങ്ങളും നേരത്തേതന്നെ തുടങ്ങിയിട്ടുണ്ട്. മുമ്പൊരിക്കലും നടത്തിയിട്ടില്ലാത്ത മുന്നൊരുക്കങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ കാലങ്ങളിലുണ്ടായ ചെറിയ പോരായ്മകൾ പരിഹരിക്കുന്നതിന് വിവിധ വകുപ്പുകളുടെ നേതൃത്വത്തിലുള്ള കൂട്ടായ പരിശ്രമങ്ങളാണ് നടക്കുന്നത്. ഒക്‌ടോബർ 29ന് പമ്പയിൽ ശബരിമല മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട യോഗം നടക്കുമെന്നും വി എന്‍ വാസവന്‍ കൂട്ടിച്ചേർത്തു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications