ഏഷ്യയിലെ ഏറ്റവും വലിയ അന്നദാന മണ്ഡപങ്ങളിലൊന്ന് ശബരിമലയിലും; നിര്‍മ്മാണം പൂര്‍ത്തിയായി
ശബരിമല: ഏഷ്യയിലെ തന്നെ ഏറ്റവും വലിയ അന്നദാന മണ്ഡപങ്ങളിലൊന്ന് ശബരിമലയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. ശബരിമലയിലെത്തുന്ന മുഴുവന്‍ തീര്‍ഥാടകര്‍ക്കും അന്നദാനം നല്കാന് സാധിക്കുന്ന ഈ മണ്ഡപം ശബരിമല മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതി വിഹിതത്തില്‍ നിന്നും 21.55 കോടി രൂപ ചെലവഴിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു.

24 മണിക്കൂറും അന്നദാനം നടത്താന്‍ പര്യാപ്തമായ ഈ അന്നദാന മണ്ഡപം ശബരിമലയിലെത്തുന്ന എല്ലാ തീര്‍ഥാടകര്‍ക്കും ആശ്രയ കേന്ദ്രമാകുമെന്ന കാര്യത്തില്‍ സംശയമില്ല. ഒരേ സമയം 5000 പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന വലിയ ഹാളാണ് മണ്ഡപത്തിലുള്ളത്. രാവിലെ ഏഴു മണിക്ക് തുടങ്ങുന്ന പ്രഭാതഭക്ഷണം മുതല്‍ അടുത്ത ദിവസം പുലര്‍ച്ചെ അഞ്ചു മണിക്ക് അവസാനിക്കുന്ന ചുക്ക് കാപ്പി വരെ ഇവിടെ ഭക്തര്‍ക്കായി ഒരുക്കും.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 4 ചെറു അന്നദാന മണ്ഡപങ്ങളായി തുടക്കമിട്ട പദ്ധതി പിന്നീട് ഇഴഞ്ഞു നീങ്ങുകയായിരുന്നു. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഒരൊറ്റ അന്നദാന കോംപ്ലക്സായി ഉയര്‍ത്തിയാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. ശബരിമലയുടെ വികസനത്തില്‍ അഭിമാനാര്‍ഹമായ ചുവടുവയ്പാണ് ഇതുവഴി നമ്മള് കൈവരിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications