പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഏഷ്യയിലെ ഏറ്റവും വലിയ അന്നദാന മണ്ഡപങ്ങളിലൊന്ന് ശബരിമലയിലും; നിര്‍മ്മാണം പൂര്‍ത്തിയായി

Google Oneindia Malayalam News

ശബരിമല: ഏഷ്യയിലെ തന്നെ ഏറ്റവും വലിയ അന്നദാന മണ്ഡപങ്ങളിലൊന്ന് ശബരിമലയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. ശബരിമലയിലെത്തുന്ന മുഴുവന്‍ തീര്‍ഥാടകര്‍ക്കും അന്നദാനം നല്‍കാന്‍ സാധിക്കുന്ന ഈ മണ്ഡപം ശബരിമല മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതി വിഹിതത്തില്‍ നിന്നും 21.55 കോടി രൂപ ചെലവഴിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

sabarimala

24 മണിക്കൂറും അന്നദാനം നടത്താന്‍ പര്യാപ്തമായ ഈ അന്നദാന മണ്ഡപം ശബരിമലയിലെത്തുന്ന എല്ലാ തീര്‍ഥാടകര്‍ക്കും ആശ്രയ കേന്ദ്രമാകുമെന്ന കാര്യത്തില്‍ സംശയമില്ല. ഒരേ സമയം 5000 പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന വലിയ ഹാളാണ് മണ്ഡപത്തിലുള്ളത്. രാവിലെ ഏഴു മണിക്ക് തുടങ്ങുന്ന പ്രഭാതഭക്ഷണം മുതല്‍ അടുത്ത ദിവസം പുലര്‍ച്ചെ അഞ്ചു മണിക്ക് അവസാനിക്കുന്ന ചുക്ക് കാപ്പി വരെ ഇവിടെ ഭക്തര്‍ക്കായി ഒരുക്കും.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 4 ചെറു അന്നദാന മണ്ഡപങ്ങളായി തുടക്കമിട്ട പദ്ധതി പിന്നീട് ഇഴഞ്ഞു നീങ്ങുകയായിരുന്നു. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഒരൊറ്റ അന്നദാന കോംപ്ലക്‌സായി ഉയര്‍ത്തിയാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. ശബരിമലയുടെ വികസനത്തില്‍ അഭിമാനാര്‍ഹമായ ചുവടുവയ്പാണ് ഇതുവഴി നമ്മള്‍ കൈവരിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ആലപ്പുഴ ബൈപ്പാസ്‌ ഉദ്‌ഘാടനം; പ്രധാനമന്ത്രിയെ ഇനിയും കാത്തിരിക്കാനാവില്ലെന്ന്‌ ജി സുധാകരന്‍ആലപ്പുഴ ബൈപ്പാസ്‌ ഉദ്‌ഘാടനം; പ്രധാനമന്ത്രിയെ ഇനിയും കാത്തിരിക്കാനാവില്ലെന്ന്‌ ജി സുധാകരന്‍

പിസി ജോര്‍ജിന്റെ വഴിയടഞ്ഞു; വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് മുസ്ലിം ലീഗ്, പരിപാടികളില്‍ നിന്ന് ഒഴിവാക്കിപിസി ജോര്‍ജിന്റെ വഴിയടഞ്ഞു; വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് മുസ്ലിം ലീഗ്, പരിപാടികളില്‍ നിന്ന് ഒഴിവാക്കി

ശശി തരൂരിന് കേരളത്തില്‍ നിര്‍ണായക റോള്‍, രാഹുല്‍ തീരുമാനിച്ചു, കളി മാറ്റി കോണ്‍ഗ്രസ്, ഒപ്പം ഇവരും!!ശശി തരൂരിന് കേരളത്തില്‍ നിര്‍ണായക റോള്‍, രാഹുല്‍ തീരുമാനിച്ചു, കളി മാറ്റി കോണ്‍ഗ്രസ്, ഒപ്പം ഇവരും!!

English summary
Asia's one of the largest feeding halls made in Sabarimala; Construction is complete
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X