Get Updates
Get notified of breaking news, exclusive insights, and must-see stories!

പോലീസുകാര്‍ക്ക് വോട്ടെണ്ണല്‍ ഹാളില്‍ പ്രവേശനമില്ല, പ്രവേശനം ഇവര്‍ക്ക് മാത്രം, അറിയാം

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ നിയമസഭാ മണ്ഡലത്തിലെ വോട്ട് എണ്ണല്‍ കേന്ദ്രങ്ങളില്‍ നാളെ (02) കര്‍മനിരതരാവുക 1700 ഉദ്യോഗസ്ഥരും രാഷ്ട്രീയ പാര്‍ട്ടികളുടെ ഏജന്റുമാരും. റിട്ടേണിംഗ് ഓഫീസര്‍മാര്‍, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍, കൗണ്ടിംഗ് സ്റ്റാഫ്, സ്ഥാനാര്‍ഥികള്‍, സ്ഥാനാര്‍ഥികളുടെ ഇലക്ഷന്‍ ഏജന്റുമാര്‍, കൗണ്ടിംഗ് ഏജന്റുമാര്‍, ഡ്യൂട്ടിയിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ഇലക്ഷന്‍ കമ്മീഷന്‍ നിയോഗിച്ചവര്‍ എന്നിവര്‍ക്കല്ലാതെ മറ്റാര്‍ക്കും കൗണ്ടിംഗ് ഹാളില്‍ പ്രവേശനമില്ല.

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കൗണ്ടിംഗ് ഹാളില്‍ പ്രവേശിക്കുന്ന എല്ലാവരും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരും വാക്‌സിന്‍ രണ്ടു ഡോസ് സ്വീകരിച്ചുവരും ആയിരിക്കണം. എല്ലാ നിയോജക മണ്ഡലത്തിലത്തിലും ഓരോ സ്ഥാനാര്‍ഥിക്കും ഒരു ടേബിളില്‍ ഒരു കൗണ്ടിംഗ് ഏജന്റിനെ നിയോഗിക്കാം. കൂടാതെ പോസ്റ്റല്‍ ബാലറ്റ് എണ്ണുന്ന സ്ഥലത്ത് ഒരു ടേബിളില്‍ ഒരാളെയും സര്‍വീസ് വോട്ട് എണ്ണുന്ന ഇടിപിബിഎസ് സ്ഥലത്ത് ഒരാളെയും നിയമിക്കാം.

vote

സ്ഥാനാര്‍ഥിക്കും ചീഫ് ഇലക്ഷന്‍ ഏജന്റിനും അവരുടെ അസാന്നിധ്യത്തില്‍ ചീഫ് കൗണ്ടിംഗ് ഏജന്റിനും എല്ലാ കൗണ്ടിംഗ് ഹാളിലും പ്രവേശിക്കാം. കൗണ്ടിംഗ് ഏജന്റുമാര്‍ക്ക് ഇലക്ഷന്‍ കമ്മീഷന്‍ നിഷ്‌കര്‍ഷിച്ചത് പ്രകാരം പ്രത്യേക ഇരിപ്പിടം സജീകരിച്ചിട്ടുണ്ട്. ഈ ഏജന്റുമാരെ അവരവരുടെ ഇരിപ്പിടം വിട്ട് സഞ്ചരിക്കാന്‍ അനുവദിക്കില്ല. ഹാളിനുള്ളില്‍ പ്രവേശിക്കുന്ന എല്ലാവരും നിര്‍ബന്ധമായും തിരിച്ചറിയല്‍ കാര്‍ഡ്, മാസ്‌ക്, സാനിറ്റൈസര്‍, ഫെയ്‌സ് ഷീല്‍ഡ് എന്നിവ ധരിക്കുകയും ഇലക്ഷന്‍ കമ്മീഷന്‍ നിഷ്‌കര്‍ഷിച്ച എല്ലാ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുകയും വേണം.

മോശമായി പെരുമാറുകയോ നിയമപ്രകാരമുള്ള നിര്‍ദേശം അനുസരിക്കാതിരിക്കുകയോ ചെയ്യുന്ന ആരെയും കൗണ്ടിംഗ് ഹാളില്‍നിന്ന് പുറത്താക്കാന്‍ റിട്ടേണിംഗ് ഓഫീസര്‍ക്ക് അധികാരമുണ്ട്. വോട്ടെടുപ്പിന്റെ സ്വകാര്യത വോട്ടെണ്ണല്‍ കേന്ദ്രത്തിലും പാലിക്കപ്പെടേണ്ടതാണ്. യൂണിഫോമിലായാലും സിവില്‍ വേഷത്തിലായാലും പോലീസുകാര്‍ക്ക് വോട്ടെണ്ണല്‍ ഹാളില്‍ പ്രവേശനമില്ല. അവര്‍ പുറത്തുനില്‍ക്കേണ്ടതും റിട്ടേണിംഗ് ഓഫീസറുടെ ആവശ്യപ്രകാരം മാത്രം അകത്ത് പ്രവേശിക്കേണ്ടതുമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+