പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഡിവൈഎ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രെ കൊലപ്പെടുത്താന്‍ ശ്രമം; 4 ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Google Oneindia Malayalam News

പത്തനംതിട്ട: ഡിവൈഎ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രെ വാ​ഹ​നം ഇ​ടി​പ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ നാല് ബിജെി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. വടശേരിക്കര പെരുനാട് കൂനംകരയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് വ്യാ​ഴാ​ഴ്ച രാ​ത്രി 11ഓ​ടെ പെ​രു​നാ​ട് കൂ​നം​ക​ര​ക്ക് സ​മീ​പം ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ റോഡില്‍ തിരഞ്ഞെടുപ്പ് ചിഹ്നം വരച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് അപകടം.

വാഹനം ഇടിച്ച് പരിക്കേറ്റ ഡി വൈ എ​ഫ് ഐ പ്രാ​ദേ​ശി​ക നേ​താ​വ് പെ​രു​നാ​ട് ര​തീ​ഷ് ഭ​വ​നി​ൽ രാജേഷ് റാന്നി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകരും ളാഹ സ്വദേശികളുമായ ദീ​പ​ക് കു​മാ​ർ, മ​ഹേ​ഷ്, ഗി​രീ​ഷ്, സ​ന്ദീ​പ്​ സ​ദാ​ശി​വ​ൻ എ​ന്നി​വ​രുടെ പേരില്‍ പെരുനാട് പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് തിരുവല്ല ഡിവൈഎസ്പി രാ​ജ​പ്പ​െൻറ നി​ർ​ദേ​ശാ​നു​സ​ര​ണം പെ​രു​നാ​ട് എ​സ്എ​ച്ച്ഒ മ​നോ​ജി​ന്‍റെ നേതൃത്വത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.

arrest

Recommended Video

cmsvideo
സര്‍ക്കാരിനെ പുകഴ്ത്തി നടി എസ്തര്‍ | Oneindia Malayalam

സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ സി പി എം - ഡി വൈ എഫ് ഐ പ്ര​വ​ർ​ത്ത​ക​ർ പെ​രു​നാ​ട് അങ്ങാടിയില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. അതേസമയം ഇടത് ആരോപണം ബിജെപി നിഷേധിക്കുകയാണ്.

'സരിതയും ഉമ്മന്‍ ചാണ്ടിയും ബന്ധമില്ല, പേരെഴുതിച്ചേര്‍ത്തത് ഗണേഷിന്റേയും മറ്റൊരാളുടേയും നിര്‍ബന്ധത്താല്‍''സരിതയും ഉമ്മന്‍ ചാണ്ടിയും ബന്ധമില്ല, പേരെഴുതിച്ചേര്‍ത്തത് ഗണേഷിന്റേയും മറ്റൊരാളുടേയും നിര്‍ബന്ധത്താല്‍'

 ഉത്തർ പ്രദേശ് മതപരിവർത്തന നിരോധന ഓർഡിനൻസിന് അംഗീകാരം നല്‍കി സംസ്ഥാന ഗവര്‍ണ്ണര്‍ ഉത്തർ പ്രദേശ് മതപരിവർത്തന നിരോധന ഓർഡിനൻസിന് അംഗീകാരം നല്‍കി സംസ്ഥാന ഗവര്‍ണ്ണര്‍

English summary
Attempt to assassinate DYFI workers; 4 BJP activists arrested in pathanamthitta
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X