പ്രണയാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയെ തീ കൊളുത്താൻ ശ്രമം; യുവാവ് അറസ്റ്റിൽ
കോന്നി; പ്രണയാഭാർത്ഥന നിരസിച്ചതിന് പെൺകുട്ടിയെ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ കുലശേഖരപതി വൈക്കത്ത് വടക്കേതിൽ രാജേഷ് ജയനെ(28)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രിയോടെയായിരുന്നു സംഭവം.

വീട്ടിലായിരുന്ന പെൺകുട്ടിയെ രാജേഷ്
ഫോൺ വിളിച്ചു. പെൺകുട്ടി ഫോൺ എടുക്കാതിരുന്നതോടെ ഇയാൾ നേരെ പെൺകുട്ടിയുടെ വീട്ടിലേക്ക് പോയി. വീട്ടുകാരുമായി വാക്കേറ്റം ഉണ്ടാക്കുകയും ഇയാൾ അവരെ അസഭ്യം പറയുകയും ചെയ്തിരുന്നു. ഇതിനിടയിൽ പെൺകുട്ടിയുടെ ദേഹത്തേക്ക് പെട്രോൾ ഒഴിച്ചു. തുടർന്ന് ലൈറ്റ് ഉപയോഗിച്ച് കത്തിക്കാൻ ശ്രമിച്ചെങ്കിലും വീട്ടുകാർ ഇത് തട്ടിമാറ്റുകയായിരുന്നു.
പിറ്റേന്ന് രാവിലെ പെൺകുട്ടിയും വീട്ടുകാരും പോലീസിൽ പരാതി നൽകുകയായിരുന്ു. പരാതിയുടെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച വൈകീട്ട് രാജേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ പത്തനംതിട്ട കോടതിയിൽ ഹാരജാക്കി റിമാൻറ് ചെയ്തു.












Click it and Unblock the Notifications