അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന് ഞായറാഴ്ച തിരിതെളിയും; വെങ്കയ്യ നായിഡു ഉദ്ഘാടനം ചെയ്യും!!
അയിരൂര്‍: 107ാമത് അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന് നാളെ 3ന് തിരിതെളിയും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മണ്ഡലം ഭാരവാഹികള്‍ അറിയിച്ചു. ഞായറാഴ്ച 10.30ന് ചെറുകോല്‍പ്പുഴ വിദ്യാധിരാജ സ്മൃതി മണ്ഡപത്തില്‍ ഘോഷയാത്രകള്‍ക്ക് സ്വീകരണം നല്‍കും. പന്മന ആശ്രമത്തില്‍ നിന്നുള്ള ജ്യോതി പ്രയാണ ഘോഷയാത്രയും എഴുമറ്റൂര്‍ പരമഭട്ടാര ആശ്രമത്തില്‍ നിന്നുള്ള ഛായാചിത്ര ഘോഷയാത്രയും അയിരൂര്‍ പുതിയകാവ് ദേവീക്ഷേത്രത്തില്‍ നിന്നുള്ള പതാക ഘോഷയാത്രയും സമന്വയിച്ചതിനു ശേഷം വിദ്യാധിരാജാ നഗറിലേക്ക് സ്വീകരിച്ച് ആനയിക്കും.
പന്മനയിലെ വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ സമാധി കുടികൊള്ളുന്ന ബാല ഭട്ടാകേശ്വരം ക്ഷേത്രത്തിലെ കെടാവിളക്കില്‍ നിന്ന് ഇന്നലെ പകര്‍ന്ന ജ്യോതി 400 കേന്ദ്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി 3ാം ദിവസമാണ് ചെറുകോല്പ്പുഴയിലെത്തുന്നത്. എഴുമറ്റൂരില്‍ നിന്നുള്ള ഛായാചിത്ര ഘോഷയാത്ര ഇന്ന് രാവിലെ 7ന് പുറപ്പെടുമെന്ന് ഹിന്ദുമത മഹാമണ്ഡലം വൈസ് പ്രസിഡന്റുമാരായ പി.എസ്. നായര്‍, മാലേത്ത് സരളാദേവി, സെക്രട്ടറി എ.ആര്.വിക്രമന്‍പിള്ള എന്നിവര്‍ പറഞ്ഞു.

ഹിന്ദുമത പരിഷത്തിന്റെ സുഗമമായ നടത്തിപ്പിന് സര്‍ക്കാര്‍ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. പരിഷത് നഗറിലേക്കുള്ള വഴികളെല്ലാം പൊതുമരാമത്തിന്റെ നേതൃത്വത്തില്‍ വെടിപ്പാക്കി. പ്രവേശന കവാടത്തില്‍ നിന്ന് നഗറിലേക്കുള്ള പ്രധാന വഴിയുടെ ടാറിങ് കഴിഞ്ഞ ദിവസം പൂര്‍ത്തിയായി. ജല അതോറിറ്റിയുടെ നേതൃത്വത്തില്‍ 3 വാട്ടര്‍ കിയോസ്കുകള്‍ സ്ഥാപിച്ചു. കണ്വന്ഷന് നഗറില്‍ അലോപ്പതി, ആയുര്‍വേദ, ഹോമിയോപ്പതി സ്റ്റാളുകളും പ്രവര്‍ത്തിക്കും.
-
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും












Click it and Unblock the Notifications