പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന് ഞായറാഴ്ച തിരിതെളിയും; വെങ്കയ്യ നായിഡു ഉദ്ഘാടനം ചെയ്യും!!

  • By Desk
Google Oneindia Malayalam News

അയിരൂര്‍: 107ാമത് അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന് നാളെ 3ന് തിരിതെളിയും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മണ്ഡലം ഭാരവാഹികള്‍ അറിയിച്ചു. ഞായറാഴ്ച 10.30ന് ചെറുകോല്‍പ്പുഴ വിദ്യാധിരാജ സ്മൃതി മണ്ഡപത്തില്‍ ഘോഷയാത്രകള്‍ക്ക് സ്വീകരണം നല്‍കും. പന്മന ആശ്രമത്തില്‍ നിന്നുള്ള ജ്യോതി പ്രയാണ ഘോഷയാത്രയും എഴുമറ്റൂര്‍ പരമഭട്ടാര ആശ്രമത്തില്‍ നിന്നുള്ള ഛായാചിത്ര ഘോഷയാത്രയും അയിരൂര്‍ പുതിയകാവ് ദേവീക്ഷേത്രത്തില്‍ നിന്നുള്ള പതാക ഘോഷയാത്രയും സമന്വയിച്ചതിനു ശേഷം വിദ്യാധിരാജാ നഗറിലേക്ക് സ്വീകരിച്ച് ആനയിക്കും.

<strong>വയനാട് മെഡിക്കല്‍ കോളജ് പദ്ധതി ഉപേക്ഷിച്ച സംഭവം: ആരോപണങ്ങള്‍ക്ക് മറുപടിയുമായി സികെ ശശീന്ദ്രന്‍ എംഎല്‍എ</strong>വയനാട് മെഡിക്കല്‍ കോളജ് പദ്ധതി ഉപേക്ഷിച്ച സംഭവം: ആരോപണങ്ങള്‍ക്ക് മറുപടിയുമായി സികെ ശശീന്ദ്രന്‍ എംഎല്‍എ

പന്മനയിലെ വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ സമാധി കുടികൊള്ളുന്ന ബാല ഭട്ടാകേശ്വരം ക്ഷേത്രത്തിലെ കെടാവിളക്കില്‍ നിന്ന് ഇന്നലെ പകര്‍ന്ന ജ്യോതി 400 കേന്ദ്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി 3ാം ദിവസമാണ് ചെറുകോല്‍പ്പുഴയിലെത്തുന്നത്. എഴുമറ്റൂരില്‍ നിന്നുള്ള ഛായാചിത്ര ഘോഷയാത്ര ഇന്ന് രാവിലെ 7ന് പുറപ്പെടുമെന്ന് ഹിന്ദുമത മഹാമണ്ഡലം വൈസ് പ്രസിഡന്റുമാരായ പി.എസ്. നായര്‍, മാലേത്ത് സരളാദേവി, സെക്രട്ടറി എ.ആര്‍.വിക്രമന്‍പിള്ള എന്നിവര്‍ പറഞ്ഞു.

Pathanamthitta

ഹിന്ദുമത പരിഷത്തിന്റെ സുഗമമായ നടത്തിപ്പിന് സര്‍ക്കാര്‍ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. പരിഷത് നഗറിലേക്കുള്ള വഴികളെല്ലാം പൊതുമരാമത്തിന്റെ നേതൃത്വത്തില്‍ വെടിപ്പാക്കി. പ്രവേശന കവാടത്തില്‍ നിന്ന് നഗറിലേക്കുള്ള പ്രധാന വഴിയുടെ ടാറിങ് കഴിഞ്ഞ ദിവസം പൂര്‍ത്തിയായി. ജല അതോറിറ്റിയുടെ നേതൃത്വത്തില്‍ 3 വാട്ടര്‍ കിയോസ്‌കുകള്‍ സ്ഥാപിച്ചു. കണ്‍വന്‍ഷന്‍ നഗറില്‍ അലോപ്പതി, ആയുര്‍വേദ, ഹോമിയോപ്പതി സ്റ്റാളുകളും പ്രവര്‍ത്തിക്കും.

English summary
Ayiroor-Cherukolpuzha hindu conference
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X