പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആറന്‍മുള: സാംസ്കാരിക ഒപ്പ് വാദികൾ പിണറായിയുടെ കക്ഷം ക്ഷൗരം ചെയ്തിരിക്കുകയാണെന്ന് ബി ഗോപാലകൃഷ്ണന്‍

Google Oneindia Malayalam News

പത്തനംതിട്ട: ആറന്‍മുളയില്‍ ആംബുലന്‍സ് ഡ്രൈവര്‍ കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയിരിക്കുകയാണ് പൊലീസ്. പിപിഇ കിറ്റ് ധരിപ്പിച്ചുകൊണ്ടായിരുന്നു പ്രതിയെ സ്ഥലത്ത് എത്തിച്ചത്. ഇന്നലെ അര്‍ദ്ധരാത്രിയോടെയായിരുന്നു ആറന്മുള വിമാനത്താവളത്തിനായി ഏറ്റെടുത്ത സ്ഥലത്തു വച്ച് ആംബുലൻസ് നിർത്തിയിട്ട് പ്രതി നൗഫല്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

സംഭവത്തില്‍ സര്‍ക്കാറിനെതിരേയും വിമര്‍ശനം ശക്തമാണ്. ക്രിമിനല്‍ പശ്ചാത്തലമുള്ള ആള്‍ എങ്ങനെ ആംബുലന്‍സ് ഡ്രൈവറായെന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്. സംഭവത്തില്‍ സംസ്കാരിക നായകര്‍ക്കും കേരള സര്‍ക്കാറിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് ബി ഗോപാല കൃഷ്ണനും രംഗത്തെത്തിയിട്ടുണ്ട്.

മിണ്ടുന്നില്ല

മിണ്ടുന്നില്ല

മാസ്ക്ക് ധരിക്കുന്നത് മനസ്സും മുഖവും മറയ്ക്കാനല്ലെന്ന് കേരളത്തിലെ സാംസ്കാരിക നായകർ തിരിച്ചറിയണം. ആറന്മുളയിൽ കോവിഡ് ബാധിച്ച യുവതിയെ പീഡിപ്പിച്ച പ്രതിക്കെതിരെ എന്തുകൊണ്ട് സാംസ്കാരിക നായകർ മിണ്ടുന്നില്ലെന്നാണ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ഗോപാലകൃഷ്ണന്‍ ചോദിക്കുന്നത്. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

സാംസ്കാരിക നായകർക്ക്

സാംസ്കാരിക നായകർക്ക്

സാംസ്കാരിക നായകർക്ക് കോവിഡ് ബാധിച്ചോ? മാസ്ക്ക് ധരിക്കുന്നത് മനസ്സും മുഖവും മറയ്ക്കാനല്ലെന്ന് കേരളത്തിലെ സാംസ്കാരിക നായകർ തിരിച്ചറിയണം. ആറന്മുളയിൽ കോവിഡ് ബാധിച്ച യുവതിയെ പീഡിപ്പിച്ച പ്രതിക്കെതിരെ എന്തുകൊണ്ട് സാംസ്കാരിക നായകർ മിണ്ടുന്നില്ല ? മുൻകരുതലുകൾ എടുക്കാതെ സംസ്ഥാന സർക്കാർ കാണിച്ച അനാസ്ഥ കുറ്റകരമായ അപമാനമാണ്.

ലോകത്ത് ആദ്യം

ലോകത്ത് ആദ്യം

ലോകത്ത് ആദ്യമായിട്ടായിരിക്കാം കൊറോണ രോഗിയെ ബലാൽസംഗം ചെയുന്നത്. സാംസ്കാരിക കേരളം, ലോകത്തിൻ്റെ മുൻപിൽ തല കുനിച്ച് നാണം കെടുമ്പോഴും ഇടത് പക്ഷ ഭക്തി മൂത്ത് സാംസ്കാരിക ഒപ്പ് വാദികൾ പിണറായിയുടെ കക്ഷം ക്ഷൗരം ചെയ്തിരിക്കുന്നത് കാണുമ്പോൾ പരമപുച്ഛം തോന്നുന്നു.

സ്ഥിരം സംഭവങ്ങളാണല്ലോ

സ്ഥിരം സംഭവങ്ങളാണല്ലോ

ഇങ്ങനെ നേടുന്ന അവാർഡുകളേക്കാൾ ഭേദമാണ് ശരിയായ ക്ഷൗരം . പീഡനം നടത്തിയവനേക്കാൾ ഗുരുതരമായ കുറ്റകൃത്യമാണ് സംസ്ഥാന സർക്കാർ ചെയ്തത്. കൊറോണ രോഗികളെ ഇങ്ങനെയാണോ ശുശ്രൂഷിക്കുന്നത് ? ഒറ്റപ്പെട്ട സംഭവം എന്ന് പറഞ്ഞ് കൈ കഴുകുന്ന
ആരോഗ്യ മന്ത്രി ഗുജറാത്തിലും, യു.പിയിലും നടക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങളെ പെരുപ്പിച്ച് കാട്ടി കോലാഹലം ഉണ്ടാക്കാറുള്ളതും സാംസ്കാരിക നായകരുടെ ഉത്കണ്ഠ, മുന്നറിയിപ്പായി കേന്ദ്ര സർക്കാരിന് അയച്ച് കൊടുക്കാറുള്ളതും സ്ഥിരം സംഭവങ്ങളാണല്ലോ.

കേരളത്തിലെ അമ്മമാർക്ക്

കേരളത്തിലെ അമ്മമാർക്ക്

ഓണം കഴിഞ്ഞത് ഭാഗ്യം അല്ലങ്കിൽ വാമനനെ കൊണ്ട് ഈ സാംസ്കാരിക അധോലോക നായകരെ പാതാളത്തിലേക്ക് ചവുട്ടി
താഴ്ത്തുമായിരുന്നു. ഒറ്റപ്പട്ട സംഭവമെന്ന് പറഞ്ഞ് പ്രതിയെ രക്ഷിക്കാൻ ശ്രമിക്കുന്ന ആരോഗ്യ മന്ത്രിയെ, ടീച്ചറമ്മ എന്ന് വിളിക്കുന്നത് പോലും കേരളത്തിലെ അമ്മമാർക്ക് അപമാനമാണ്.

 ആനവായിൽ അമ്പഴങ്ങ, കേന്ദ്രത്തിനെതിരെ ചർച്ച ചെയ്താൽ പണി പാളും; മാധ്യമങ്ങളെ വിമര്‍ശിച്ച് എംബി രാജേഷ് ആനവായിൽ അമ്പഴങ്ങ, കേന്ദ്രത്തിനെതിരെ ചർച്ച ചെയ്താൽ പണി പാളും; മാധ്യമങ്ങളെ വിമര്‍ശിച്ച് എംബി രാജേഷ്

English summary
B Gopalakrishnan slam kerala govt on pathanamthitta molestation case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X