• search
  • Live TV
പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

സ്‌കൂട്ടറില്‍ സഞ്ചരിച്ച യുവാവ് ട്രാവലറിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചു: അപകടം പന്തളത്ത്!!

  • By Desk

പന്തളം: ഭാര്യയും മകനുമായി സ്‌കൂട്ടറില്‍ സഞ്ചരിച്ച യുവാവ് ട്രാവലറിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചു. പന്തളം കുരമ്പാല വിളപറമ്പില്‍ വീട്ടില്‍ കുട്ടന്‍-മണി ദമ്പതികളുടെ മകന്‍ സുരേഷ്‌കുമാറാണ്(30) മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ കുരമ്പാല ഇടയാടി കവലയ്ക്ക് സമീപം എംസി റോഡിലായിരുന്നു അപകടം. കിടങ്ങന്നൂരില്‍ വിവാഹചടങ്ങില്‍ പങ്കെടുത്തതിന് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. എതിരെ വന്ന ട്രാവലറിടിച്ചായിരുന്നു അപകടം.

ഗുരുതരമായി പരിക്കേറ്റ സുരേഷിനെ ഉടന്‍ തന്നെ പന്തളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരിക്കേറ്റ മകന്‍ ആദിശങ്കരന്‍(മൂന്ന്) പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഭാര്യ ശരണ്യയ്ക്കു(25) നിസാര പരിക്കേറ്റു. ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന സുരേഷ്‌കുമാര്‍ പുതിയ വീടിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കാനായി അവധിക്കെത്തിയതായിരുന്നു.

English summary
biker dies in accident in pandalam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X