പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'കെ കെ ശൈലജയിൽ മാന്യത അവശേഷിക്കുന്നെങ്കിൽ മന്ത്രി സ്ഥാനം രാജിവച്ച് ജനങ്ങളോട് മാപ്പ് പറയണം':

Google Oneindia Malayalam News

പത്തനംതിട്ട: ആറന്‍മുളയില്‍ കൊവിഡ് രോഗിയായ യുവതി ആംബുലന്‍സില്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി കൊല്ലം ഡിസിസി പ്രസിഡന്‍റ് ബിന്ദു കൃഷ്ണ. പന്തളത്ത് വച്ച് കൊവിഡ് ബാധിതയായ യുവതിയെ ആംബുലൻസ് ഡ്രൈവർ പീഡിപ്പിക്കാൻ അവസരം ഒരുക്കിയത് ആരോഗ്യ വകുപ്പിന്റെ വീഴ്ചയിലൂടെയാണ്. ആരോഗ്യം വകുപ്പ് മന്ത്രി കെ.കെ ശൈലജയിൽ മാന്യത അൽപമെങ്കിലും അവശേഷിക്കുന്നെങ്കിൽ മന്ത്രി സ്ഥാനം രാജിവച്ച് ജനങ്ങളോട് മാപ്പ് പറയണമെന്നും ബിന്ദു കൃഷ്ണ ഫേസ്ബുക്കില്‍ കുറിക്കുന്നു. അവരുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

ലജ്ജിച്ച് തല കുനിക്കുന്നു...
കൊവിഡ് രോഗിക്കും പീഡനം.
ഇത് പിണറായി ഭരണം.

പന്തളത്ത് വച്ച് കൊവിഡ് ബാധിതയായ യുവതിയെ ആംബുലൻസ് ഡ്രൈവർ പീഡിപ്പിക്കാൻ അവസരം ഒരുക്കിയത് ആരോഗ്യ വകുപ്പിന്റെ വീഴ്ചയിലൂടെയാണ്. ആരോഗ്യം വകുപ്പ് മന്ത്രി കെ.കെ ശൈലജയിൽ മാന്യത അൽപമെങ്കിലും അവശേഷിക്കുന്നെങ്കിൽ മന്ത്രി സ്ഥാനം രാജിവച്ച് ജനങ്ങളോട് മാപ്പ് പറയണം.

bind

കൊവിഡ് രോ​ഗികളെ ചികിത്സാകേന്ദ്രത്തിലേക്ക് കൊണ്ടു പോകുമ്പോൾ ആംബുലൻസ് ഡ്രൈവ‍ർക്കൊപ്പം ഒരു ആരോ​ഗ്യപ്രവ‍ർത്തകൻ കൂടി വേണം എന്ന പ്രോട്ടോക്കോൾ പാലിച്ചിരുന്നുവെങ്കിൽ പീഡനം നടക്കില്ലായിരുന്നു.

പാലത്തായിയിൽ പിഞ്ചു കുഞ്ഞിനെ പീഡിപ്പിച്ച കേസിലെ ബിജെപിക്കാരനായ പ്രതിയെ പുറത്തിറക്കിയ സ്ഥലം എംഎൽഎ കൂടിയാണ് ആരോഗ്യ മന്ത്രി കെ.കെ ശൈലജ എന്നത് കേരളം മറന്നിട്ടില്ല. പന്തളം പീഡനക്കേസിലും അന്വേഷണ പ്രഹസനത്തിന്റെ പേരിൽ ജനങ്ങളുടെ കണ്ണിൽ മുഖ്യമന്ത്രി പിണറായി വിജയൻ പൊടിയിടും എന്ന കാര്യത്തിലും കേരളത്തിലെ ജനക്കൾക്ക് സംശയമില്ല.

പണവും ഭക്ഷണവും ജനത്തിന് നേരിട്ട് നല്‍കണം: തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ നിര്‍ദേശങ്ങളുമായി ചിദംബരംപണവും ഭക്ഷണവും ജനത്തിന് നേരിട്ട് നല്‍കണം: തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ നിര്‍ദേശങ്ങളുമായി ചിദംബരം

English summary
Bindhu Krishna wants health minister kk shylaja's resignation on pathanamthitta molestation case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X