Get Updates
Get notified of breaking news, exclusive insights, and must-see stories!

കോന്നിയില്‍ വീണ്ടും രാഷ്ട്രീയ കൂടുമാറ്റം; 17 കുടുംബങ്ങൾ കോൺഗ്രസ്‌-ബിജെപി വിട്ട് സിപിഎമ്മില്‍

പത്തനംതിട്ട: കോന്നി എലിയറയ്ക്കലിൽ പതിനേഴ് കുടുംബങ്ങൾ കോൺഗ്രസ്‌-ബിജെപി ബന്ധം ഉപേക്ഷിച്ച് സിപിഎമ്മില്‍ ചേര്‍ന്നു. എലിയറയ്ക്കലിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രവർത്തകരെ സിപിഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനുവിന്‍റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. ജില്ലാ സെക്രട്ടറിയേറ്റംഗം പിജെ അജയകുമാർ, ഏരിയ സെക്രട്ടറി ശ്യാംലാൽ, ലോക്കൽ സെക്രട്ടറി കെ ജി ഉദയകുമാർ തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തു

തിരുവോണനാളിൽ കോൺഗ്രസ്‌ നടത്തിയ ഇരട്ടകൊലപാതകം കേരളമനസാക്ഷിയെയാകെ ഞെട്ടിച്ചിരിക്കുകയാണ്. അതിനിടയിൽ എൽ.ഡി.എഫ്‌ സർക്കാരിനെതിരെ വ്യാജ പ്രചരണം നടത്തി പുകമറ സൃഷ്ടിക്കാൻ ശ്രമിക്കുന്ന ബിജെപി, കോൺഗ്രസ്സിനെ സഹായിക്കുകയാണ് ചെയ്യുന്നതെന്ന് സ്വീകര ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് കെപി ഉദയഭാനും പറഞ്ഞു.

 cpm-

കോൺഗ്രസ്‌ സമൂഹത്തിനിടയിൽ ഒറ്റപ്പെടുന്ന സാഹചര്യത്തിൽ ബിജെപി വക്താക്കൾ സർക്കാരിനെതിരെ വ്യാജ പ്രചരണം നടത്തുകയും ബിജെപി വിവാദങ്ങളിൽ പെടുമ്പോൾ യുഡിഎഫ്‌ നേതാക്കൾ സർക്കാരിനെതിരെയും സിപിഎമ്മിനെതിരേയും വ്യാജ പ്രചരണം നടത്തുകയും ചെയ്യുന്നത് യുഡിഎഫും- ബിജെപിയും തമ്മിൽ രഹസ്യഅജണ്ഡയുള്ളതിനാലാണെന്നും അദ്ദേഹം വ്യക്തമാക്കി.

സഹപ്രവര്‍ത്തകരെപ്പോലും ഗ്രൂപ്പ് വൈരം കൊണ്ട് വെട്ടിനുറുക്കിക്കൊന്ന പാരമ്പര്യമുള്ള കോൺഗ്രസ്സ് ആസൂത്രിതമായാണ് വെഞ്ഞാറുംമൂട്ടിൽ സഖാക്കൾ ഹഖ് മുഹമ്മദിനെയും മിഥിലാജിനെയും കൊലപ്പെടുത്തിയത്.നിഷ്ടൂരമായ കൊലപാതകത്തെ തള്ളിപ്പറയാനോ പ്രതികളെ കോൺഗ്രസ്സിൽ നിന്നും പുറത്താക്കാനോ തയ്യാറാകാതെ നേതാക്കൾ അരുംകൊലയെ ന്യായീകരിക്കുകയാണ്.രാഷ്ട്രീയ പ്രതിയോഗികളെ അക്രമത്തിലൂടെ ഇല്ലാതാക്കുന്ന കോൺഗ്രസിന്റെ കൊലയാളിമനസ്സിനെ തള്ളിപ്പറഞ്ഞ് മാനവികതയുടെ പക്ഷത്തേയ്ക്കെത്തിയവർക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+