പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശബരിമലയെ തകര്‍ക്കാന്‍ സിപിഎം അവിശ്വാസികളെ ഇറക്കി; ദേവാലയങ്ങള്‍ തകര്‍ക്കുകയാണ് ഇരു പാര്‍ട്ടികളുടെയും ലക്ഷ്യമെന്ന് കെ സുരേന്ദ്രന്‍

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: ശബരിമലയെ തകര്‍ക്കാന്‍ പിണറായി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടന്നപ്പോള്‍ അവിശ്വാസികളെ അന്യ സംസ്ഥാനങ്ങളില്‍ നിന്ന് ഇറക്കി വിടുകയായിരുന്നെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ പറഞ്ഞു. കേരളവും മോദിയോടൊപ്പം വീണ്ടും മോദി ഭരണം എന്ന മുദ്രാ വാക്യമുയര്‍ത്തി പത്തനംതിട്ടയില്‍ നടന്ന പരിവര്‍ത്തനയാത്രയെ അതിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. വേറൊരു ആരാധനാലയത്തിന് നേരെ ഇതുപോലെ ആളുകളെ ഇറക്കാന്‍ സി.പിഎംന് ധൈര്യമുണ്ടോ.

ജമ്മു കശ്മീരിൽ വ്യാഴാഴ്ച നടന്നത് ഭീകരാക്രമണം; പിന്നിൽ ഹിസ്ബുൾ മുജാഹിദീൻ, ഗ്രനേഡ് ആക്രമണം മൂന്നാം തവണ

തൃപ്തി ദേശായിയെ പോലെയുള്ളവര്‍ മറ്റുള്ളവരുടെ വിശ്വാസങ്ങള്‍ തകര്‍ക്കാന്‍ അച്ചാരം വാങ്ങി ഇറങ്ങിയവരാണ്. ഇത് ജനം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. ശബരിമലയിലെ അവിശ്വാസികള്‍ക്ക് തടയിടാന്‍ ബി.ജെപിയുടെ നേതൃത്വത്തിലുള്ള ചുണക്കുട്ടന്‍മാര്‍ മുന്‍ നിരയില്‍ നിന്നതാണ് ബിജെപിയുടെ ആംഗീകാരം. ശബരിമല വിശ്വാസികള്‍ക്ക് ഒരു പ്രശ്നം വന്നപ്പോള്‍ നാം തിരഞ്ഞെടുത്ത് ഒരു ജനപ്രതിനിധിയും ഉണ്ടായിരുന്നില്ല.

K Surendran

ഇത് ഈത്തവണ ജനങ്ങള്‍ കാണിച്ചു തരും. ശബരിമലയെ തകര്‍ക്കാന്‍ പിണറായി ശ്രമിച്ചപ്പോള്‍ മൗനാനുവാദം നല്‍കിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ദേവാലയങ്ങള്‍ തകര്‍ക്കുകയാണ് ഇരു പാര്‍ട്ടികളുടെയും ലക്ഷ്യം. ശബരിമല വിശ്വാസത്തെ തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ല. ബി.ജെ.പിക്ക് അടിക്കടി ഉയര്‍ച്ചയാണെന്നാണ് പരിവര്‍ത്തന യാത്രയിലൂടെ മനസിലാകുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി കരുത്തരായ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുമെന്ന് മനസിലാക്കിയപ്പോള്‍ സി.പി.എം എം.എല്‍.എ മാരെ തേടിയിറങ്ങിയിരിക്കുകയാണ്.

തിരുവന്തപുരത്തേക്ക് അയച്ചവരെയൊക്കെ തിരിച്ച് വിളിച്ച് പാര്‍ല്ലമെന്റിലേക്ക് മത്സരിപ്പിക്കാന്‍ പോകുകയാണ്. പിണറായി വിജയനും മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ് പാര്‍ല്ലമെന്റിലേക്ക് ഒരു കൈ നോക്കുന്നതായിരിക്കും നല്ലെതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. എം.എല്‍.എ മാരല്ലാത്ത ഒരു നേതാവും സി.പി.എംല്‍ ഇല്ലേ എന്നും സുരേന്ദ്രന്‍ ചോദിച്ചു. പരാജയം ആദ്യ റൗണ്ടില്‍ തന്നെ സമ്മതിച്ചിരിക്കുകയാണ് പല മുന്നണികളും.

പ്രളയം വന്നപ്പോള്‍ നമ്മള്‍ ജയിപ്പിച്ച് വിട്ട എം.എല്‍.എ മാരെ കണ്ടിട്ടില്ലെന്നും ജനം ഓര്‍ക്കും. ബി.ജെ.പി.യം സേഭാ ഭാരതിയുമാണ് അന്നുണ്ടായിരുന്നത്. പത്തനംതിട്ടയില്‍ എന്ത് വികസന പ്രവര്‍ത്തനങ്ങളാണ് ആന്റോ ആന്റണി എം.പി നടത്തിയതെന്ന് വ്യക്തമാക്കണമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

English summary
BJP leader K Surendran against CPM and Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X