India
 • search
 • Live TV
പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'ആദ്യമായി ഒരു മുഖ്യമന്ത്രി സ്വര്‍ണ്ണക്കള്ളക്കടത്ത് നടത്തി'; ആരോപണം ഉന്നയിച്ചത് ബിജെപിയാണെന്ന് സുരേന്ദ്രന്‍

Google Oneindia Malayalam News

പത്തനംതിട്ട: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മുഖ്യമന്ത്രി സ്വര്‍ണ്ണക്കള്ളക്കടത്ത് നടത്തിയതെന്നും മുഖ്യമന്ത്രിക്കെതിരെ ആദ്യമായി ആരോപണം ഉന്നയിച്ചത് ബിജെപിയാണെന്നും കെ സുരേന്ദ്രന്‍ പത്തനംതിട്ടയില്‍ പറഞ്ഞു. ജനരോഷം ഭയന്ന് വീട്ടില്‍ കിടന്നുറങ്ങാനാവാത്ത ആദ്യത്തെ മുഖ്യമന്ത്രിയായി പിണറായി വിജയന്‍ മാറിയെന്നും കെ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

1

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ കണ്ണൂരില്‍ പോലും മുഖ്യമന്ത്രിക്ക് ഇറങ്ങാനാവുന്നില്ലെന്നത് ജനങ്ങളുടെ വികാരങ്ങളുടെ പ്രതിഫലനമാണെന്നും പത്തനംതിട്ടയില്‍ നടന്ന സംസ്ഥാന സമിതി യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കവെ അദ്ദേഹം പറഞ്ഞു. എത്രയും പെട്ടെന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് പിണറായി വിജയന്‍ അന്വേഷണം നേരിടണം.

2

ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മുഖ്യമന്ത്രി സ്വര്‍ണ്ണക്കള്ളക്കടത്ത് നടത്തിയത്. മുഖ്യമന്ത്രിക്കെതിരെ ആദ്യമായി ആരോപണം ഉന്നയിച്ചത് ബിജെപിയാണ്. പിന്നീട് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തെ അട്ടിമറിക്കാന്‍ സംസ്ഥാ സര്‍ക്കാര്‍ ശ്രമിച്ചു. അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചു.

3

ക്രൈംബ്രാഞ്ചിനെ കൊണ്ട് ഇഡിക്കെതിരെ കേസ് എടുപ്പിച്ചു. ദേശീയ അന്വേഷണ ഏജന്‍സികള്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. എന്നാല്‍ സ്വപ്നയുടെ 164 മൊഴി പുറത്തു വന്നതോടെ കാര്യങ്ങള്‍ എല്ലാം വ്യക്തമായതായി കെ.സുരേന്ദ്രന്‍ പറഞ്ഞു.
മൊഴി കൊടുത്ത സ്വപ്നയ്‌ക്കെതിരെ കേസെടുത്ത സര്‍ക്കാര്‍ ഒരു എഡിജിപിയും 12 ഡിവൈഎസ്പിമാരും ഉള്‍പ്പെടെയുള്ള ഒരു എസ്‌ഐടി രൂപീകരിച്ചു.

4

ജാമ്യം ലഭിക്കാവുന്ന കേസിലാണ് ഈ പരാക്രമം. പരാതിക്കാരിയെ ഭീഷണിപ്പെടുത്താന്‍ മധ്യസ്ഥനെ അയച്ചു. അയാളുടെ ഓഡിയോ പുറത്തുവന്നിട്ടും ഒരു നടപടിയുമെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. മുഖ്യമന്ത്രിയുടെ അഴിമതി പകല്‍ പോലെ വ്യക്തമായിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ വിദേശയാത്രകള്‍ക്ക് പിന്നിലെ സത്യം തെളിഞ്ഞിരിക്കുകയാണെന്നും ബിജെപി അദ്ധ്യക്ഷന്‍ പറഞ്ഞു.

5

തനിക്ക് നേരെ ഉയര്‍ന്ന ഗുരുതരമായ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാതെ മുഖ്യമന്ത്രി ജനങ്ങളെ ഭീഷണിപ്പെടുത്തുകയാണ്.
യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെടാനുള്ള എന്ത് അവകാശമാണ് മുഖ്യമന്ത്രിക്കുള്ളത്? വിഡി സതീശനും രമേശ് ചെന്നിത്തലയ്ക്കും അഴിമതിക്കെതിരെ സംസാരിക്കാന്‍ അവകാശമില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

6

കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ പ്രസിഡന്റ് സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും അഴിമതിക്കേസില്‍ നടപടി നേരിടുകയാണ്. രാവിലെ സതീശന്‍ രാഹുലിനെ ഇഡി ചോദ്യം ചെയ്യുന്നതിനെതിരെ എറണാകുളത്ത് സമരം ചെയ്യും. വൈകുന്നേരം ഇഡി പിണറായി വിജയനെ അറസ്റ്റ് ചെയ്യാത്തതിനെതിരെ തിരുവനന്തപുരത്ത് സമരം ചെയ്യും. പിണറായി പറയുന്നത് രാഹുല്‍ ഗാന്ധിയെ ഇഡി പീഡിപ്പിക്കുകയാണെന്നാണ്. അഴിമതിയുടെ കാര്യത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും ഒറ്റക്കെട്ടാണ്.

7

സംസ്ഥാനത്തെ ആരോഗ്യരംഗം പൂര്‍ണ്ണമായും തകര്‍ന്നു കഴിഞ്ഞു. ബഫര്‍ സോണ്‍ വിഷയത്തില്‍ കര്‍ഷകര്‍ കഷ്ടപ്പെടുകയാണ്.
നരേന്ദ്രമോദി സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ കേരളത്തിലെ എല്ലാ ജനങ്ങളിലുമെത്തിക്കും. പ്രധാനമന്ത്രി 50,000 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിന് വേണ്ടി 21 ന് തിരുവനന്തപുരത്തെത്തുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

8


അതേസമയം, മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി ഡി സതീശനും രംഗത്തെത്തി. ഒരു കേസിലും അന്വേഷണം നടക്കുന്നില്ലെന്നും തെളിവ് കൊടുക്കുന്നവര്‍ക്ക് എതിരെയാണ് അന്വേഷണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. മുഖ്യന്തിക്കും പാര്‍ട്ടി സെക്രട്ടറിക്കും വേണ്ടി ഹവാല പണം വിദേശത്തേക്ക് കടത്തുന്നുണ്ടെന്ന് പറഞ്ഞിട്ടു പോലും ഷാജ് കിരണിനെ ചോദ്യം ചെയ്യാന്‍ തയാറാകാത്തത് എന്തുകൊണ്ടാണ്? ഇഡി ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികള്‍ സംഘപരിവാറും സി.പി.എമ്മും തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്താത്തതെന്നും വി ഡി സതീശന്‍ ആരോപിച്ചു.

പാലക്കാട്ടെ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം; ഷാഫി പറമ്പില്‍ അറസ്റ്റില്‍പാലക്കാട്ടെ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം; ഷാഫി പറമ്പില്‍ അറസ്റ്റില്‍

cmsvideo
  Hotels And Road Closed | കറുത്ത മാസ്ക് അഴിപ്പിച്ച് പൊലീസ് |*Kerala
  English summary
  BJP Leader K Surendran has sharply criticized Chief Minister Pinarayi Vijayan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X