ബിജെപി പത്തനംതിട്ട ജില്ലാ കമ്മറ്റി അംഗം പ്രസാദ് എൻ ഭാസ്‌കരന്‍ സിപിഎമ്മില്‍ ചേര്‍ന്നു
പത്തനംതിട്ട: ബിജെപി പത്തനംതിട്ട ജില്ലാ കമ്മറ്റി അംഗം രാജിവെച്ച് സിപിഎമ്മില്‍ ചേർന്നു. മുൻ സംസ്ഥാന കൗൺസിലംഗവും ജില്ലാ കമ്മറ്റി അംഗവുമായ പ്രസാദ് എൻ ഭാസ്‌കരനാണ് സിപിഎമ്മില്‍ ചേര്‍ന്നത്. ബിജെപി-യുടെ ജനാധിപത്യ വിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് പ്രസാദ് വ്യക്തമാക്കി. 2006-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ റാന്നി മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയായിരുന്നു പ്രസാദ്.
ബിജെപിയുടെ ഇപ്പോഴത്തെ നിലപാടുകളുമായി ഒത്തുപോകാൻ കഴിയാത്തതിനാലാണ് പാർടി വിടുന്നതെന്നും പ്രസാദ് പറഞ്ഞു. പ്രസ്ഥാനത്തിൽ ജനാധിപത്യമില്ല. അഭിപ്രായവും ചർച്ചയുമില്ല. വലിയ സ്ഥാനങ്ങളിലുള്ളവർ തീരുമാനങ്ങൾ അടിച്ചേൽപിക്കുകയാണ്. ജില്ലയിൽ വിഭാഗീയതയും ശക്തമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആർഎസ്‌എസ്സിലൂടെ പ്രവർത്തനമാരംഭിച്ച പ്രസാദ് എബിവിപിയിലും സജീവമായിരുന്നു. പിന്നീട് യുവമോർച്ച ജില്ലാ വൈസ്‌പ്രസിഡന്റായി.

മൂന്നുതവണ ബിജെപി റാന്നി മണ്ഡലം പ്രസിഡന്റും മൂന്നുതവണ ജില്ലാ വൈസ്‌പ്രസിഡന്റുമായിരുന്നു. പ്രസാദ് എൻ ഭാസ്‌കരന് സി.പി.ഐ.എം പത്തനംതിട്ട ജില്ലാ കമ്മിറ്റി ഓഫീസിൽ സ്വീകരണം നൽകി. ജില്ലാ സെക്രട്ടറിയറ്റംഗം ഓമല്ലൂർ ശങ്കരൻ, റാന്നി ഏരിയ സെക്രട്ടറി പി ആർ പ്രസാദ് തുടങ്ങിയവർ സന്നിഹിതരായി












Click it and Unblock the Notifications