പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബിജെപി പത്തനംതിട്ട ജില്ലാ കമ്മറ്റി അംഗം പ്രസാദ്‌ എൻ ഭാസ്‌കരന്‍ സിപിഎമ്മില്‍ ചേര്‍ന്നു

Google Oneindia Malayalam News

പത്തനംതിട്ട: ബിജെപി പത്തനംതിട്ട ജില്ലാ കമ്മറ്റി അംഗം രാജിവെച്ച് സിപിഎമ്മില്‍ ചേർന്നു. മുൻ സംസ്ഥാന കൗൺസിലംഗവും ജില്ലാ കമ്മറ്റി അംഗവുമായ പ്രസാദ്‌ എൻ ഭാസ്‌കരനാണ് സിപിഎമ്മില്‍ ചേര്‍ന്നത്. ബിജെപി-യുടെ ജനാധിപത്യ വിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് പ്രസാദ് വ്യക്തമാക്കി. 2006-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ റാന്നി മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയായിരുന്നു പ്രസാദ്‌.

'കെഎസ്ആർടിസി ലൊജിസ്റ്റിക്സ്' ; പാഴ്സല്‍ സര്‍വീസ് ആരംഭിക്കാന്‍ കെഎസ്ആർടിസി,ആദ്യ ഓട്ടം സപ്ലൈയ്ക്കോയ്ക്ക്'കെഎസ്ആർടിസി ലൊജിസ്റ്റിക്സ്' ; പാഴ്സല്‍ സര്‍വീസ് ആരംഭിക്കാന്‍ കെഎസ്ആർടിസി,ആദ്യ ഓട്ടം സപ്ലൈയ്ക്കോയ്ക്ക്

ബിജെപിയുടെ ഇപ്പോഴത്തെ നിലപാടുകളുമായി ഒത്തുപോകാൻ കഴിയാത്തതിനാലാണ് പാർടി വിടുന്നതെന്നും പ്രസാദ്‌ പറഞ്ഞു. പ്രസ്ഥാനത്തിൽ ജനാധിപത്യമില്ല. അഭിപ്രായവും ചർച്ചയുമില്ല. വലിയ സ്ഥാനങ്ങളിലുള്ളവർ തീരുമാനങ്ങൾ അടിച്ചേൽപിക്കുകയാണ്‌. ജില്ലയിൽ വിഭാഗീയതയും ശക്തമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആർഎസ്‌എസ്സിലൂടെ പ്രവർത്തനമാരംഭിച്ച പ്രസാദ്‌ എബിവിപിയിലും സജീവമായിരുന്നു. പിന്നീട്‌ യുവമോർച്ച ജില്ലാ വൈസ്‌പ്രസിഡന്റായി.

 pathanm

മൂന്നുതവണ ബിജെപി റാന്നി മണ്ഡലം പ്രസിഡന്റും മൂന്നുതവണ ജില്ലാ വൈസ്‌പ്രസിഡന്റുമായിരുന്നു. പ്രസാദ്‌ എൻ ഭാസ്‌കരന് സി.പി.ഐ.എം പത്തനംതിട്ട ജില്ലാ കമ്മിറ്റി ഓഫീസിൽ സ്വീകരണം നൽകി. ജില്ലാ സെക്രട്ടറിയറ്റംഗം ഓമല്ലൂർ ശങ്കരൻ, റാന്നി ഏരിയ സെക്രട്ടറി പി ആർ പ്രസാദ്‌ തുടങ്ങിയവർ സന്നിഹിതരായി

കർഷകൻ എന്നും ഒറ്റയ്ക്ക് ആയിരുന്നു; അവനു വേണ്ടി സംസാരിക്കാനോ , ശബ്ദം ഉയർത്താനോ ആരും തയാറല്ലായിരുന്നുകർഷകൻ എന്നും ഒറ്റയ്ക്ക് ആയിരുന്നു; അവനു വേണ്ടി സംസാരിക്കാനോ , ശബ്ദം ഉയർത്താനോ ആരും തയാറല്ലായിരുന്നു

 മലപ്പുറത്തിന് വീണ്ടും ആശ്വാസം; കൊറോണ മുക്തരുടെ എണ്ണം വര്‍ധിക്കുന്നു, രോഗികള്‍ കുറഞ്ഞു മലപ്പുറത്തിന് വീണ്ടും ആശ്വാസം; കൊറോണ മുക്തരുടെ എണ്ണം വര്‍ധിക്കുന്നു, രോഗികള്‍ കുറഞ്ഞു

English summary
BJP Pathanamthitta district committee member Prasad N Bhaskaran join CPM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X