പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പത്തനംതിട്ട കലഞ്ഞൂരില്‍ ബിജെപി മുന്‍ പഞ്ചായത്ത് അഗം ഉള്‍പ്പടേയുള്ളവര്‍ സിപിഎമ്മില്‍ ചേര്‍ന്നു

Google Oneindia Malayalam News

പത്തനംതിട്ട: കലഞ്ഞൂരിൽ ബി.ജെ.പി മുൻ പഞ്ചായത്ത്‌ അംഗം മഹേഷ്‌ കുമാറും ബി.എം.എസ് മുൻ കൺവീനർ രാധാകൃഷ്ണൻ നായരുമുൾപ്പടെ എട്ട് സജീവ പ്രവർത്തകരും കുടുംബാംഗങ്ങളും സിപിഎമ്മില്‍ ചേർന്നു. കലഞ്ഞൂരിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രവർത്തകരെ ജില്ലാ സെക്രട്ടറി കെപി ഉദയഭാനുവിന്‍റെ നേതൃത്വത്തില്‍ സ്വീകരിച്ചു. സിപിഎം കൊടുമൺ ഏരിയ കമ്മറ്റി അംഗങ്ങളായ എസ്.രാജേഷ്,എസ് രഘു,കലഞ്ഞൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് എം മനോജ്‌, ഹരീഷ് മുകുന്ദ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

സർവതലസ്പർശിയായ കോവിഡ് പ്രതിരോധത്തിന് നേതൃത്വം നൽകുന്ന സ: പിണറായി വിജയൻ നേതൃത്വം നൽകുന്ന എൽ.ഡി.എഫ് സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് ബിജെപി പ്രവര്‍ത്തകര്‍ പാര്‍ട്ടിയിലേക്ക് കടന്നു വന്നതെന്ന് ജില്ലാ സെക്രട്ടറി അഭിപ്രായപ്പെട്ടു. ക്ഷേമ പെൻഷനുകളുടെ വിതരണവും സൗജന്യ റേഷനുംമുതൽ വയോജനപരിപാലനവും അങ്കണവാടിയിലെ കുട്ടികൾക്കുള്ള ഭക്ഷണവസ്തുക്കൾ അവരുടെ വീടുകളിലെത്തിച്ച് നൽകുന്നതുവരെയുള്ള ഭരണനടപടികളും രോഗികളെയും അവരുമായി സമ്പർക്കത്തിൽ ഏർപെട്ടവരെയും കണ്ടെത്തി മികച്ച രീതിയിൽ പരിപാലനം നൽകി ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ മരണനിരക്കും ഏറ്റവുമുയർന്ന രോഗമുക്തി നിരക്കും കൈവരിച്ച നമ്മുടെ ആരോഗ്യവകുപ്പിനും കേരളത്തിലെ എല്ലാവിഭാഗം ജനങ്ങൾക്കിടയിലും ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും ലഭിച്ച വലിയ പിന്തുണ കേരളത്തിലെ വലതുപക്ഷത്തെ വലിയ രീതിയിൽ ചൊടിപ്പിച്ചിട്ടുണ്ട്.

zsa

കേരളത്തിന്റെ കോവിഡ് പ്രതിരോധ മാതൃക ലോക ശ്രദ്ധനേടിയപ്പോൾ ഒറ്റക്കെട്ടായി മുഖ്യമന്ത്രിയ്ക്കെതിരെയും സർക്കാരിനെതിരെയും നുണ പ്രചരണം നടത്തുകയും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ സമൂഹവ്യാപനം ലക്ഷ്യം വെച്ച് തെറ്റുധാരണയും ആശങ്കയും സൃഷ്ടിച്ച് ജനങ്ങളെ തെരുവിലേക്കിറക്കി വിടുന്ന മരണവ്യാപാരികളായി വലതുപക്ഷം മാറുന്നു കാഴ്ച്ചയൊക്കെ നാമെല്ലാം കണ്ടതാണ്.

ഏത് ആപത്തിലും ജനങ്ങൾക്കൊപ്പം നിൽക്കുന്നത് ഇടതുപക്ഷമാണെന്ന് ഈ കോവിഡ് കാലവും സാക്ഷ്യപ്പെടുത്തുന്നു. ഇത് തിരിച്ചറിവിന്റെ കൂടി കാലമാണ്. ആരൊക്കെ ആരോടൊപ്പം ഉണ്ടാകുമെന്ന് കേരളത്തിലെ ജനങ്ങൾക്ക് ബോധ്യമായിട്ടുണ്ട്. ബി.ജെ.പി.യിലും കോൺഗ്രസ്സിലും ജനങ്ങൾക്ക് വിശ്വാസം നഷ്ടപെട്ടു. പത്തനംതിട്ട ജില്ലയിൽ നിന്നും കേരളത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നും കോൺഗ്രസ്‌-ബിജെപി ബന്ധം ഉപേക്ഷിച്ച് മാനവികതയുടെ പക്ഷത്തേക്ക് നിരവധി ആളുകളാണ് എത്തുന്നതെന്നും കെപി ഉദയഭാനുമ അഭിപ്രായപ്പെട്ടു.

പിജെ ജോസഫുമായി ലയനത്തിനില്ല; സീറ്റല്ല, നിലപാടാണ് വലുത്, എല്‍ഡിഎഫില്‍ തുടരുമെന്ന് കെസി ജോസഫ്പിജെ ജോസഫുമായി ലയനത്തിനില്ല; സീറ്റല്ല, നിലപാടാണ് വലുത്, എല്‍ഡിഎഫില്‍ തുടരുമെന്ന് കെസി ജോസഫ്

English summary
bjp workers join cpm in pathanamathitta kalanjoor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X