പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പത്തനംതിട്ട ജില്ലയില്‍ പച്ചക്കറികള്‍ ഇനി ബ്രാന്‍ഡാകുന്നു

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: ജില്ലയില്‍ ഇനി ജൈവ സര്‍ട്ടിഫിക്കറ്റ് നേടിയ കേരള ഓര്‍ഗാനിക് ബ്രാന്‍ഡ് പച്ചക്കറികള്‍. കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പ് ജില്ലയില്‍ പച്ചക്കറി വികസനത്തിനായി നടത്തുന്ന പദ്ധതി പ്രകാരമാണ് ജില്ലയിലെ പച്ചക്കറികള്‍ ബ്രാന്‍ഡാകുന്നത്. നല്ല കൃഷിമുറകള്‍ എന്ന പദ്ധതി പ്രകാരം പച്ചക്കറി വിത്തുകളുടേയും തൈകളുടേയും വിതരണം കൂടാതെ കൃഷി രീതികളും വിളവെടുപ്പും കൂടി കൃഷി വകുപ്പിന്റെ നേതൃത്വത്തിലാക്കി.

പദ്ധതിപ്രകാരം മുന്‍ കാലങ്ങളില്‍ വ്യാപകമായി കൃഷി ചെയ്തിരുന്നതും എന്നാല്‍ ഇപ്പോള്‍ അന്യം നിന്ന് പോയിട്ടുള്ളതുമായ പരമ്പരാഗത വിത്തുകളുടെ കൃഷിക്കാണ് പ്രാധാന്യം നല്‍കുന്നത്. ജൈവവളങ്ങളും ജൈവകീടനാശിനികളും ഉപയോഗിച്ച് പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത രീതിയില്‍ കൃഷിയെ പരിപോഷിപ്പിച്ച് ജില്ലയില്‍ പൂര്‍ണമായും ജൈവരീതി അവലംബിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

pathanamthitta

ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ വിത്തുകള്‍ നട്ട് കൃഷി ആരംഭിച്ച് കഴിഞ്ഞു. ഇതിനായി 25 ഹെക്ടര്‍ ഉള്ള ഒരു ക്ലസ്റ്റര്‍ രൂപീകരിച്ച് പദ്ധതിയിലുള്‍പ്പെടുത്തി കര്‍ഷകര്‍ക്ക് ജൈവ വളങ്ങളും ജൈവ കീടനാശിനികളും നല്‍കി. ഇവിടെ രാസവളങ്ങളുടെ പ്രയോഗമില്ലാതെ കൃഷി ചെയ്യുമ്പോള്‍ ജൈവ സര്‍ട്ടിഫിക്കറ്റ് നേടിയ കേരള ഓര്‍ഗാനിക് ബ്രാന്‍ഡ് പച്ചക്കറികള്‍ കര്‍ഷകര്‍ക്ക് വിപണിയിലെത്തിക്കാമെന്നതാണ് നേട്ടം. സ്വന്തമായോ ഗ്രൂപ്പായോ കൃഷി ചെയ്യാനാകുമെങ്കിലും ഒരാള്‍ക്ക് കുറഞ്ഞത് 20 സെന്റ് സ്ഥലമെങ്കിലുമുണ്ടാകണം. ഗ്രൂപ്പായി ചെയ്യുകയാണെങ്കില്‍ ഒരു ഗ്രൂപ്പില്‍ അഞ്ച് അംഗങ്ങളും ഒരു ഏക്കറുമാണ് ഉണ്ടായിരിക്കേണ്ടത്.

ഈ രീതിയില്‍ കൃഷി ചെയ്യുന്ന കര്‍ഷകര്‍ അവരുടെ കൃഷിയിടത്തിലെ ദൈനംദിന പ്രവൃത്തികള്‍ രേഖപ്പെടുത്തുന്നതിന് ഫീല്‍ഡ് ഡയറിയും ഉണ്ട്. ഈ ഡയറിയില്‍ രേഖപ്പെടുത്തുന്ന കാര്യങ്ങള്‍ അനുസരിച്ചാണ് കര്‍ഷകന് സര്‍ട്ടിഫിക്കറ്റ് നല്‍കണോയെന്ന് തീരുമാനിക്കുക. കൃത്യമായ ഇടവേളകളില്‍ കൃഷി ഉദ്യോഗസ്ഥര്‍ കൃഷിയിടം സന്ദര്‍ശിച്ച് നല്ല കൃഷി രീതിമുറ പ്രകാരമാണോ കൃഷി ചെയ്ത് വരുന്നതെന്ന് പരിശോധിക്കുകയും അത് അനുസരിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്യും. ഇങ്ങനെ ഉത്പാദിപ്പിക്കുന്ന പച്ചക്കറികളുടെ വിപണനത്തിനായി ഇക്കോഷോപ്പുകള്‍ ഈ പദ്ധതിയിലൂടെ കൃഷി വകുപ്പ് നല്‍കും. ജില്ലയില്‍ ഇതുവരെ 11 ഇക്കോഷോപ്പുകളാണുള്ളത്. അടുത്ത സാമ്പത്തിക വര്‍ഷം രണ്ട് പുതിയ ഇക്കോഷോപ്പുകള്‍ തുടങ്ങാനും തീരുമാനമുണ്ട്.

English summary
branding for vegetables in pathanamthitta
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X