ബഫർ സോണ്‍: ജനവാസ മേഖലയെ ഒഴിവാക്കാന്‍ സർക്കാർ ശ്രമിക്കും; മന്ത്രി എകെ ശശീന്ദ്രന്‍
ജനവാസ മേഖലയെ ബഫര്‍ സോണില്‍ നിന്നും ഒഴിവാക്കുന്നതിനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നതെന്ന് വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍. സര്‍ക്കാര്‍ ഈ പ്രശ്നം വളരെ ഗൗരവത്തോടെയാണ് പരിഗണിക്കുന്നത്. ബഫര്‍ സോണ്‍ സംബന്ധിച്ച സുപ്രീംകോടതി വിധിയെ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഇല്ലാത്ത വിധം എങ്ങനെ പരിഹരിക്കാം എന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നത്. പത്തനംതിട്ട ജില്ലയിലെ വനം മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ഇന്ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ചര്‍ച്ച ചെയ്തു.
നമുക്ക് ജനവാസ മേഖലയല്ലാത്ത സ്ഥലം വളരെ കുറവാണ്. ഈ കേസുമായി ബന്ധപ്പെട്ട് മതിയായ രേഖകള്‍ ഹാജരാക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. ജനസാന്ദ്രത ഉള്ള മേഖലയാണെങ്കില്‍ കൃത്യമായ സ്ഥിതി വിവര കണക്കുകള്‍ ഹാജരാക്കണം. കെട്ടിടങ്ങള്‍, ആശുപതികള്‍, ആരാധനാലയങ്ങള്‍, സ്‌കൂളുകള്‍, കച്ചവട സ്ഥാപനങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച കണക്കുകള്‍ സുപ്രീംകോടതിക്ക് നല്‍കണം. ഇതാണ് നമ്മുടെ ഭാഗത്തുനിന്നും ജനസാന്ദ്രത കാണിക്കുന്നതിനുള്ള തെളിവ്. ഇതിനുള്ള നടപടികളാണ് സര്‍ക്കാര്‍ നടത്തികൊണ്ടിക്കുന്നത്.

പട്ടയഭൂമിയിലെ മരം മുറിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉള്‍പ്പെടെ ചര്‍ച്ച ചെയ്യുന്നതിനായി 21.12.2022-ന് വനം-റവന്യൂ വകുപ്പുമന്ത്രിമാരുടെ യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്. മരങ്ങള്‍ മുറിയ്ക്കുന്ന കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഒരു ആശയക്കുഴപ്പമുണ്ട്. ഉദ്യോഗസ്ഥരുടെ ആശയകുഴപ്പം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ ഒരു സര്‍ക്കുലര്‍ പുറപ്പെടുവിക്കുന്നതാണ്. സര്‍ക്കുലര്‍ വരുന്നതോട് കൂടി ഇക്കാര്യത്തില്‍ ജനങ്ങള്‍ക്കുള്ള ആശങ്ക പരിഹരിക്കപ്പെടും.
യോഗത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, അഡ്വ. കെ യു ജനീഷ്‌കുമാര്‍ എം എല്‍ എ, അഡ്വ. പ്രമോദ് നാരായണന്‍ എം എല്‍ എ, ദക്ഷിണമേഖലാ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സഞ്ജയന്‍കുമാര്‍, തിരുവല്ല സബ് കളക്ടര്‍ ശ്വേത നാഗര്‍കോട്ടി, പഞ്ചായത്ത് പ്രസിഡന്റുമാര്‍, മറ്റ് ജനപ്രതിനിധികള്‍, വനം വകുപ്പ് ഉദ്യോഗസ്ഥര്‍, കര്‍ഷക സംഘടനാ നേതാക്കള്‍ പങ്കെടുത്തു.
വന്യജീവി സങ്കേതങ്ങൾക്കും നാഷണൽ പാർക്കുകൾക്ക് ചുറ്റും ഒരു കി മീറ്റർ ദൂരം ബഫർ സോൺ നിർബന്ധിതമാക്കണമെന്ന് 2022 ജൂൺ മാസം 3-ാം തിയ്യതി സുപ്രീം കോടതി താത്കാലിക ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. സംസ്ഥാന സർക്കാറുകളോട് ബഫർസോൺ മേഖലയിലെ സ്ഥിതിവിവര കണക്കുകൾ ശേഖരിക്കാനും ആവശ്യമായ നടപടികളും ദേതഗതികളും നിർദ്ദേശിക്കാൻ സുപ്രീം കോടതി പ്രസ്തുത ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications