പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വ്യാപാരസ്ഥാപന ഉടമകള്‍ ഫോണ്‍ കാളുകളിലൂടെ സാധനങ്ങള്‍ ലഭ്യമാക്കണം

Google Oneindia Malayalam News

പത്തനംതിട്ട; ആള്‍ത്തിരക്കും അതുവഴി സമ്പര്‍ക്കവും ഒഴിവാക്കപ്പെടാന്‍ ആവശ്യക്കാര്‍ക്ക് ഫോണില്‍ സാധനങ്ങള്‍ ആവശ്യപ്പെടാനും അവ അവര്‍ക്കു ലഭ്യമാക്കാനും വേണ്ട സംവിധാനം കടയുടമകള്‍ ഒരുക്കണമെന്ന് ജില്ലാപോലീസ് മേധാവി കെജി സൈമണ്‍. ഇക്കാര്യം പോലീസ് തദ്ദേശസ്വയംഭരണവകുപ്പ് അധികൃതരുമായി സംസാരിച്ച് വ്യാപാരസ്ഥാപന ഉടമകളോട് നിര്‍ദേശിക്കണം.

ടെലിഫോണിലൂടെ ഉപയോക്താക്കളില്‍നിന്നും ആവശ്യമുള്ള സാധനങ്ങളുടെ ഓര്‍ഡര്‍ എടുക്കണം. പിന്നീട് പായ്ക്ക് ചെയ്തു വിതരണത്തിനായി തയാറാക്കുകയും ഒരുസമയത് അധികം ആളുകള്‍ കൂട്ടംകൂടാത്തവിധം സമയം നല്‍കി ഉപയോക്താക്കള്‍ക്ക് കൊണ്ടുപോകാന്‍ സൗകര്യം ഒരുക്കുകയും ചെയ്യണം. കഴിയുന്നത്ര വേഗത്തില്‍ സാധനങ്ങള്‍ ആവശ്യക്കാര്‍ക്ക് ലഭ്യമാക്കുകയും വേണം. ഈ സംവിധാനം ഒരുക്കാന്‍ കടയുടമകളെ പ്രേരിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനത്തില്‍ തദ്ദേശഭരണവകുപ്പ് അധികൃതര്‍ക്കൊപ്പം പോലീസ് ചേരണം.

vegetable

സാമൂഹിക അകലം പാലിക്കുന്നത് ഉള്‍പ്പെടെയുള്ള നിബന്ധനകള്‍ പാലിക്കാതിരുന്നാല്‍ നിയമനടപടി കൈക്കൊള്ളണം. ശുചിത്വ സുരക്ഷാ മാനദണ്ഡങ്ങള്‍ വ്യാപാരസ്ഥാപനത്തിനു പുറത്തും ഉള്ളിലും പാലിക്കപ്പെടുന്നത് ഉടമകള്‍ ഉറപ്പുവരുത്താതിരുന്നാല്‍ അവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാപോലീസ് മേധാവി അറിയിച്ചു.
ജില്ലയിലെ പലപ്രദേശങ്ങളും കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തിയിട്ടുള്ളതിനാല്‍ അവിടങ്ങളിലെല്ലാം പോലീസ് നടപടി കര്‍ശനമായി തുടരും.

ഒരുതരത്തിലുമുള്ള വിട്ടുവീഴ്ചയും ഇക്കാര്യത്തിലുണ്ടാവില്ല. ആളുകള്‍ സംഭ്രാന്തരോ ആശങ്കാകുലരോ ആവേണ്ടതില്ല. കോവിഡ് പ്രോട്ടോകോള്‍ ഏവരും അനുസരിക്കണം. പോലീസ് ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ മാതൃകയാവണമെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അവര്‍ക്കൊപ്പമുണ്ടെന്നും ജില്ലാപോലീസ് മേധാവി വ്യക്തമാക്കി.

മാസ്‌ക് ധരിക്കാതെ ആരും പുറത്തിറങ്ങരുതെന്നും, ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടി തുടരുന്നുണ്ടെന്നും ജില്ലാപോലീസ് മേധാവി അറിയിച്ചു. ഇന്നലെ മുഖാവരണം ധരിക്കാതെ പുറത്തിറങ്ങിയ 63 പേര്‍ക്ക് നോട്ടീസ് നല്‍കി. ക്വാറന്റീനിലുള്ളവര്‍ ലംഘിച്ചു പുറത്തിറങ്ങിയാല്‍ കര്‍ശനനടപടി എടുക്കുമെന്നും ജില്ലാപോലീസ് മേധാവി പറഞ്ഞു.

കാസർഗോഡ് 104 പേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ്; ഇന്ന് ആകെ 107 പേർക്ക് രോഗം! 34 പേർക്ക് രോഗമുക്തികാസർഗോഡ് 104 പേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ്; ഇന്ന് ആകെ 107 പേർക്ക് രോഗം! 34 പേർക്ക് രോഗമുക്തി

' മൃതശരീരം ശത്രുവല്ല, കോവിഡ്‌ രോഗി ഒരിക്കലും ശത്രുവല്ല, ക്വാറന്റീൻ പാലിക്കുന്നവർ ദ്രോഹികളല്ല'' മൃതശരീരം ശത്രുവല്ല, കോവിഡ്‌ രോഗി ഒരിക്കലും ശത്രുവല്ല, ക്വാറന്റീൻ പാലിക്കുന്നവർ ദ്രോഹികളല്ല'

21 പേർക്ക് സമ്പർക്കത്തിലൂടെ രോഗം; പാലക്കാട് ഇന്ന് 42 പേർക്ക് കൊവിഡ്! 367 പേർ ചികിത്സയിൽ21 പേർക്ക് സമ്പർക്കത്തിലൂടെ രോഗം; പാലക്കാട് ഇന്ന് 42 പേർക്ക് കൊവിഡ്! 367 പേർ ചികിത്സയിൽ

English summary
Business owners should distribute products if asked through phone
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X