Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമലയിലെത്തിയ ആനന്ദത്തില്‍ ഡോ. അബ്ദുള്‍ സലാം, മിസോറാം ഗവര്‍ണറാവുമോയെന്ന് കമന്റ്..തര്‍ക്കം

പത്തനംതിട്ട: ശബരിമല ദര്‍ശനം നടത്തിയ അനുഭവം പങ്കുവെച്ച് കാലിക്കറ്റ് സര്‍വകലാശാല മുന്‍ വി സി ഡോ. അബ്ദുള്‍ സലാം. അവിശ്വസനീയമായ അനുഭവമായിരുന്നു എന്നാണ് അദ്ദേഹം ശബരിമല ദര്‍ശനത്തെക്കുറിച്ച് പറഞ്ഞത്. ശബരിമലയില്‍ നിന്നുള്ള ചിത്രങ്ങളും ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവെച്ചിരുന്നു.

' ഇന്ന് ശബരിമല ദര്‍ശനം നടത്താനുള്ള ഭാഗ്യം ലഭിച്ചു. സ്വാമി അയ്യപ്പന്റെയും വാവര് സ്വാമിയുടെയും സന്നിധിയിലെത്തി പ്രാര്‍ത്ഥിച്ചു. അതൊരു അവിശ്വസനീയമായ അനുഭവമായിരുന്നു.' അദ്ദേഹം പറഞ്ഞു.

sabarimala

അബ്ദുള്‍ സലാമിന്റെ ശബരിമല ദര്‍ശനത്തെ അഭിനന്ദിച്ചും വിമര്‍ശിച്ചും കമന്റുകളുണ്ട്. ഇതു പോലെയുള്ള പ്രവര്‍ത്തികള്‍ എല്ലാ മതസ്ഥരും പ്രോത്സാഹിപ്പിക്കണം.. മതമില്ലാതാകുന്ന അവസ്ഥയുണ്ടാകണം.... അല്ലെങ്കില്‍ എല്ലാം ഒന്നാണെന്ന തിരിച്ചറിവ്....എന്റെ ഗുരുവിനു വന്ദനം, എന്നാണ് ഒരാളുടെ കമന്റ് മിസ്വറാം ഗവര്‍ണര്‍ പോസ്റ്റ് ഒഴിവുണ്ട് എന്നാണ് മറ്റൊരാള്‍ കമന്റിട്ടത്, ഇതിന് മറുപടിയായി ഇങ്ങനെ കുരുപൊട്ടിക്കാതെടോ എന്ന് ഒരാള്‍ മറുപടി നല്‍കി.

കഴിഞ്ഞ വര്‍ഷമാണ് ഡോ. അബ്ദുല്‍സലാമിനെ ന്യൂനപക്ഷ മോര്‍ച്ച ദേശീയ ഉപാധ്യക്ഷനായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ നിയമിച്ചത്. കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലറായിരിക്കെ മുസ്ലിം ലീഗിനൊപ്പം നിന്ന അബ്ദുല്‍ സലാം പിന്നീട് ബിജെപി അംഗത്വം സ്വീകരിച്ചു. 2019 ല്‍ ആയിരുന്നു അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ തിരൂര്‍ മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിച്ച് പരാജയപ്പെട്ടതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+