മല്ലപ്പള്ളിയിൽ ക്യാൻസർ പ്രതിരോധ പദ്ധതിക്ക് തുടക്കമായി
പത്തനംതിട്ട: മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരോഗ്യവകുപ്പ്, താലൂക്ക് ആശുപത്രി എന്നിവയുടെ സഹകരണത്തോടെ 30 വയസിന് മുകളിലുള്ള സ്്ത്രീകൾക്കായി നടത്തുന്ന ക്യാൻസർ പ്രതിരോധ പദ്ധതിയായ പ്രത്യാശക്ക് തുടക്കമായി. താലൂക്ക് ആശുപത്രിയിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ് ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് കുഞ്ഞുകോശി പോൾ അദ്ധ്യക്ഷനായിരുന്നു.
മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേൽ, ജില്ലാ പഞ്ചായത്ത് അംഗം എസ്. വി. സുബിൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഓമന സുനിൽ, മനുഭായ് മോഹൻ, എസ്. ശ്രീലേഖ, മിനു സാജൻ, കോശി പി സഖറിയ, ഗ്രാമപഞ്ചായത്ത് അംഗം രമ്യാ മനോജ്, ബി.ഡി.ഒ ഇൻ ചാർജ്ജ് ഗീതാ കെ രാജൻ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. മാത്യു മാരേട്ട്, വാളകം ജോൺ, മധു ചെമ്പുകുഴി, എം.ജെ. മാത്യു, പി.റ്റി. നിഷ തുടങ്ങിയവർ പ്രസംഗിച്ചു.

അറിയൂ, അകറ്റൂ, പൊരുതൂ എന്ന മുദ്രാവാക്യവുമായി നടത്തുന്ന ക്യാമ്പുകൾക്ക് അർബ്ബുദരോഗ വിദഗ്ദ്ധൻ ഡോ. കെ.ആർ. ദീപു, ഡോ. ലൈലാ സി. മർക്കോസ്, ഡോ. അരുൺകുമാർ പി.കെ. തുടങ്ങിയവർ നേതൃത്വം നൽകി. രക്തപരിശോധന, മാമ്മോഗ്രാം, പാപ്‌സ്മിയർ, അൾട്രാസൗണ്ട് സ്കാനിംഗ്, എഫ്.എൻ.എ.സി., ബയോപ്‌സി, ഡോപ്ലർ തുടങ്ങിയ പരിശോധനകളാണ് സൗജന്യമായി നടത്തിയത്. അഗസ്റ്റ് ഏഴിന് കുന്നന്താനം പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലും, 21ന് കടമാൻകുളം കമ്യൂണിറ്റി ഹെൽത്ത് സെന്ററിലും, സെപ്തംബർ നാലിന് കോട്ടാങ്ങൽ കുടുബാരോഗ്യ കേന്ദ്രം, 25ന് ആനിക്കാട് പാമ്പാടിമൺ അമ്പാട്ട് ഓഡിറ്റോറിയത്തിലും, ഒക്ടോബർ ഒമ്പതിന് മഠത്തുംചാൽ പ്രാഥമിക ആരോഗ്യകേന്ദ്രം, 30ന് കവിയൂർ പ്രാഥമിക ആരോഗ്യകേന്ദ്രം എന്നിവിടങ്ങളിൽ പരിശോധനകൾ നടക്കും. പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നേരത്തെ 22 ക്യാമ്പുകൾ നടത്തിയിരുന്നു. പരിപാടിയുടെ പ്രചരണാർത്ഥം ആശാ വർക്കർമാർ, അങ്കണവാടി പ്രവർത്തകർ തുടങ്ങിയവർ വീടുവീടാന്തരം പ്രചരണം നടത്തുമെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. മാത്യുസ് വറുഗീസ് മാരേട്ട് അറിയിച്ചു.












Click it and Unblock the Notifications