Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വീകരണത്തിന് വിലകൂടിയ ഷാളും പ്ലാസ്റ്റിക് പൂവും വേണ്ട: പകരം ആ രണ്ട് സാധനങ്ങള്‍ മതിയെന്ന് ഐസക്

പത്തനംതിട്ട: പത്തനംതിട്ട ലോക്സഭ മണ്ഡലത്തിലെ എല്‍ ഡി എഫ് സ്ഥാനാർത്ഥി തോമസ് ഐസകിന്റെ സ്ഥാനാർത്ഥി പര്യടനം ഒന്നാം തിയതി മുതല്‍ ആരംഭിക്കും. സ്ഥാനാർത്ഥി പര്യടന വേളയിലെ സ്വീകരണത്തില്‍ പ്രവർത്തകർക്ക് പ്രത്യേക നിർദേശവും തോമസ് ഐസക് നല്‍കിയിട്ടുണ്ട്. സ്വീകരണത്തിന് എന്തുവന്നാലും വില കൂടിയ ഷാളുകൾ ഒഴിവാക്കണമെന്നാണ് പ്രധാന നിർദേശം.

പ്ലാസ്റ്റിക് മാലയും ബൊക്കയും വേണ്ടെന്നും എല്‍ ഡി എഫ് സ്ഥാനാർത്ഥി പറയുന്നു. സ്ഥാനാർത്ഥിയുടെ പ്രസംഗത്തെക്കുറിച്ചുള്ള സൂചനയും അദ്ദേഹം നല്‍കുന്നു. "സ്ഥാനാർത്ഥിയുടെ പ്രസംഗം പതിവ് രീതിയിൽ ആയിരിക്കില്ല. അതതു പ്രദേശത്തെ പ്രശ്നങ്ങളോടു പ്രതികരിച്ചു സംസാരിക്കണമെന്നാണ് ആഗ്രഹിക്കുന്നത്" - തോമസ് ഐസക്ക് ഫേസ്ബുക്കില്‍ കുറിച്ചു.

issac-campaign

തോമസ് ഐസക്കിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ഒന്നാം തീയതി മുതൽ സ്ഥാനാർത്ഥി പര്യടനം ആരംഭിക്കുകയാണ്. എല്ലാവരോടും ഒരു അഭ്യർത്ഥനയുണ്ട്. കഴിയുമെങ്കിൽ പുസ്തകം തന്ന് സ്വീകരിക്കുക. ഉപയോഗിച്ച പുസ്തകമായാലും വിരോധമില്ല. പുസ്തകങ്ങൾ മുഴുവൻ തെരഞ്ഞെടുപ്പിനുശേഷം അതത് മണ്ഡലത്തിലെ എം എൽ എമാർ ലൈബ്രറികൾക്കു വിതരണം ചെയ്യും. എന്തുവന്നാലും വില കൂടിയ ഷാളുകൾ ഒഴിവാക്കുക. പ്ലാസ്റ്റിക് മാല വേണ്ട. ബൊക്കയും വേണ്ട. ഒരു പൂവോ പുസ്തകമോ മതിയാകും.

സ്ഥാനാർത്ഥിയുടെ പ്രസംഗം പതിവ് രീതിയിൽ ആയിരിക്കില്ല. അതതു പ്രദേശത്തെ പ്രശ്നങ്ങളോടു പ്രതികരിച്ചു സംസാരിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ബൂത്ത് പ്രദേശത്തെ ഇത്തരം പ്രശ്നങ്ങളും ഇതുവരെ നടന്ന മുഖ്യവികസന പ്രവർത്തനങ്ങളും സംബന്ധിച്ച് ബൂത്ത് സെക്രട്ടറി ഒരു ചെറുകുറിപ്പ് തന്നാൽ നന്നായിരിക്കും.

ആർക്ക് എന്ത് നിവേദനങ്ങൾ ഉണ്ടെങ്കിലും സ്വീകരണ സമയത്ത് എന്നെ നേരിട്ട് ഏൽപ്പിക്കാം. അവയ്ക്ക് നിവർത്തിയുണ്ടാക്കുന്നതിന് ഞാൻ പരമാവധി ശ്രമിക്കും.

എല്ലാ സ്വീകരണവും thomasisaac@live എന്ന ഫെയ്സ്ബുക്ക് പേജിൽ തത്സമയം സംപ്രേക്ഷണം ചെയ്യും. സ്ഥാനാർത്ഥി എത്തും മുമ്പ് സ്വീകരിക്കാൻ വന്നിരിക്കുന്ന കലാകാരന്മാർ, സാംസ്കാരിക പ്രവർത്തകർ, ശാസ്ത്രജ്ഞർ, മാതൃകാ അധ്യാപകർ, കായികതാരങ്ങൾ, മതശ്രേഷ്ഠർ, സംരംഭകർ, മാതൃകാ കൃഷിക്കാർ, മികച്ച തൊഴിലാളികൾ തുടങ്ങിയവരുമായിട്ടുള്ള സംഭാഷണങ്ങൾ thomasisaac for pathanamthitta എന്ന ഫെയ്സ്ബുക്ക് പേജിൽ തത്സമയം സംപ്രേക്ഷണം ഉണ്ടാകും. പ്രധാനപ്പെട്ട യോഗങ്ങൾ cpim pathanamthitta പേജിലും തത്സമയം ഉണ്ടാകും.

സുഹൃത്തുക്കളോടും അഭ്യുദയകാംഷികളോടും ഈ യാത്ര വിജയിപ്പിക്കുന്നതിനു സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഏതെങ്കിലും യോഗത്തിൽ നേരിട്ടു കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+