പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഹരിതം സഹകരണ പദ്ധതി; പത്തനംതിട്ട ജില്ലയില്‍ 7000 കശുമാവിന്‍ തൈകള്‍ വിതരണം ചെയ്യുന്നു

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: സഹകരണവകുപ്പ് നടപ്പാക്കുന്ന ഹരിതം-സഹകരണ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 660 സഹകരണ സംഘങ്ങള്‍ മുഖേന 7000 കശുമാവിന്‍ തൈകള്‍ വിതരണം ചെയ്യുന്നു. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഡെപ്യൂട്ടി റജിസ്ട്രാര്‍ (ഭരണം) എം.ജി പ്രമീള നിര്‍വഹിച്ചു. കശുവണ്ടി വ്യവസായത്തിന്റെ പ്രതിസന്ധിക്ക് പരിഹാരമായി കശുവണ്ടി തദ്ദേശീയമായി ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

<strong>കോഴിക്കോട്ട് ബ്രൗണ്‍ ഷുഗറുമായി ഒരാള്‍ അറസ്റ്റില്‍; ബ്രൗണ്‍ ഷുഗറിന്റെ ഉറവിടം സംബന്ധിച്ച് എക്‌സൈസ് വകുപ്പിന്റെ അന്വേഷണം ആരംഭിച്ചു!</strong>കോഴിക്കോട്ട് ബ്രൗണ്‍ ഷുഗറുമായി ഒരാള്‍ അറസ്റ്റില്‍; ബ്രൗണ്‍ ഷുഗറിന്റെ ഉറവിടം സംബന്ധിച്ച് എക്‌സൈസ് വകുപ്പിന്റെ അന്വേഷണം ആരംഭിച്ചു!

ഓരോ സഹകരണ സംഘവും വൃക്ഷ തൈകള്‍ നട്ട് പരിപാലിക്കും. എല്ലാ സഹകരണ സ്ഥാപനങ്ങളും തങ്ങളുടെ അധീനതയിലുള്ള സ്ഥലത്തും ബന്ധപ്പെട്ട അധികാരികളുടെ അനുമതിയോടെ പൊതുജനങ്ങള്‍ക്ക് ഗുണകരമാകുന്ന സ്ഥലത്തും വൃക്ഷത്തൈകള്‍ നട്ട് പരിപാലിക്കും. പൊതുജനങ്ങള്‍ക്ക് പരമാവധി വൃക്ഷത്തെകള്‍ നല്‍കും. പദ്ധതി പ്രകാരം അടുത്ത അഞ്ചുവര്‍ഷം കൊണ്ടു സംസ്ഥാനത്ത് അഞ്ചു ലക്ഷം ഫലവൃക്ഷത്തൈകള്‍ വച്ചുപിടിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

Cashew

2018ല്‍ ഈ പദ്ധതി പ്രകാരം ഒരു ലക്ഷം പ്ലാവിന്‍ തൈകള്‍ സംസ്ഥാനത്തുടനീളം വച്ചു പിടിപ്പിച്ച് സംരക്ഷിച്ചു വരുന്നു. ജില്ലയില്‍ 5000 പ്ലാവിന്‍തൈകളാണ് കഴിഞ്ഞ വര്‍ഷം സഹകരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വച്ചു പിടിപ്പിച്ചിട്ടുള്ളത്. തീം ട്രീസ് ഓഫ് കേരള എന്ന പേരില്‍ ആവിഷ്‌ക്കരിക്കുന്ന പദ്ധതിയിലൂടെ പ്ലാവ്, കശുമാവ് , തെങ്ങ്, പുളി, മാവ് എന്നീ മരങ്ങളാണ് വച്ചുപിടിപ്പിക്കുന്നത്.

സംസ്ഥാന സര്‍ക്കാര്‍ തുടക്കംകുറിച്ച ഹരിത കേരളം പദ്ധതിക്ക് പിന്തുണ നല്‍കികൊണ്ടാണ് ഹരിതം സഹകരണ പദ്ധതിക്ക് സഹകരണവകുപ്പ് തുടക്കംകുറിച്ചത്. കേരളത്തിന്റെ പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിര്‍ത്തുകയും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. കഴിഞ്ഞവര്‍ഷം(2018) പ്ലാവിന്‍ തൈകളാണ് വിതരണം ചെയ്തത്. 2020ല്‍ തെങ്ങ്, 2021ല്‍ പുളി, 2022ല്‍ മാവ് തുടങ്ങിയവ നട്ടുപിടിപ്പിക്കാനാണ് സഹകരണ വകുപ്പ് ലക്ഷ്യമിടുന്നത്.

English summary
Cashew farming in Pathanamthitta
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X