പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വഴിയോര ജ്യൂസ് കടകളിൽ പരിശോധന കർശനമാക്കണം ​ ജില്ലാ വികസന സമിതി

  • By Desk
Google Oneindia Malayalam News

പത്തനംതി​ട്ട: തദ്ദേശഭരണ സ്ഥാപനങ്ങളുടെ ലൈസൻസോ അനുമതിയോ ഇല്ലാതെ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ജില്ലയിലെമ്പാടും പ്രവർത്തിക്കുന്ന വഴിയോര ജ്യൂസ് കടകളിൽ പരിശോധന കർശനമാക്കി നിയമവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്തുന്ന പക്ഷം കർശന നടപടി സ്വീകരിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. വീണാജോർജ് എംഎൽഎയാണ് ഇതുസംബന്ധിച്ച പരാതി വികസനസമിതിയിൽ ഉന്നയിച്ചത്.ഇത്തരം ജ്യൂസുകടകളിൽ നിന്നും പാനീയങ്ങൾ കഴിച്ച പലർക്കും ലഹരിയോട് സാമ്യമുള്ള അനുഭവങ്ങൾ ഉണ്ടായതായി വ്യാപകമായ പരാതികൾ ലഭിക്കുണ്ട്. സ്​കൂൾ കുട്ടികളാണ് കൂടുതലായി ഇത്തരം ജ്യൂസുകൾ വാങ്ങുന്നത്. ഇവരിൽ പലർക്കും മദ്യം കഴിച്ചതുപോലെയുള്ള തോന്നലുകൾ ഉണ്ടായതായി പറയപ്പെടുന്നു. വഴിയോരങ്ങളിലെ മിക്ക ജ്യൂസ് കടകളിലും വിൽപ്പനക്കാർ സ്ത്രീകളാണ്. എന്നാൽ ഇതിന്റെ ഉടമസ്ഥർ ഇവരല്ല. ചില ഏജൻസികൾ ജ്യൂസ് തയാറാക്കുന്നതിനുള്ള സാധന സാമഗ്രികൾ എത്തിച്ച് വിൽപ്പനക്കാരായി നിൽക്കുന്ന സ്ത്രീകൾക്ക് ശമ്പളം നൽകിയാണ് ഇത് നടത്തുന്നത്. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇത്തരത്തിലുള്ള ജ്യൂസ് കടകളിൽ പരാതികളുടെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയിരുന്നുവെങ്കിലും സംശയാസ്പദമായ വസ്തുക്കൾ കണ്ടെത്തിയിട്ടില്ലായെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു. ജില്ലയിലെ ഒരു ജ്യൂസ് കടയിൽ നിന്നും ഇതുവരെ സാമ്പിൾ ശേഖരിച്ച് പരിശോധന നടത്തിയിട്ടില്ല എന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു. ജില്ലയിൽ ഇത്തരത്തിൽ പ്രവർത്തിക്കുന്ന എല്ലാ ജ്യൂസ് കടകളിലും സ്ഥിരമായി പരിശോധന നടത്തി സാമ്പിളുകൾ ശേഖരിച്ച് വീഴ്ചവരുത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുവാൻ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് യോഗം നിർദേശം നൽകി.

പത്തനംതിട്ട നഗരസഭയിലെ മാലിന്യ സംസ്​കരണവുമായി ബന്ധപ്പെട്ട് ധാരാളം പരാതികൾ ഉള്ളതായി വീണാജോർജ് എംഎൽഎ പറഞ്ഞു. ഠൗണിൽ മഴക്കാലമായതോടെ ഗുരുതരമായ ആരോഗ്യ പ്രശ്‌​നങ്ങൾക്ക് കാരണമാകുന്ന രീതിയിൽ മാലിന്യങ്ങൾ കുന്നുകൂടുന്നുണ്ട്. നഗരസഭയ്ക്ക് ശരിയായ മാലിന്യസംസ്​കരണ സംവിധാനമില്ലാത്തതാണ് ഇതിന് കാരണം. നഗരസഭയിലെ മാലിന്യങ്ങൾ ശേഖരിക്കുന്നതിനായി ആദിത്യ വേസ്റ്റ് മാനേജ്‌​മെന്റ് ഗ്രൂപ്പിനെ ചുമതലപ്പെടുത്തിയിട്ടുള്ളതായും ഇവർ മാലിന്യങ്ങൾ ശേഖരിക്കുന്നു ണ്ടെന്നും നഗരസഭാ സെക്രട്ടറി അറിയിച്ചു. മാലിന്യസംസ്​കരണത്തിന് കൂടുതൽ കാര്യക്ഷ മമായ നടപടികൾ ഉണ്ടാകണമെന്ന് യോഗം സെക്രട്ടറിക്ക് നിർദേശം നൽകി.

pathanamthitta

എംഎൽഎ ആസ്തിവികസന ഫണ്ടിൽ നിന്നും തുക അനുവദിച്ചിട്ടുള്ള പദ്ധതികൾ ആരംഭിക്കുന്നതിൽ ജില്ലാ പഞ്ചായത്തിന്റെ ഭാഗത്തുനിന്നും കാര്യക്ഷമമായ നടപടികൾ ഉണ്ടാകുന്നില്ലെന്നും എംഎൽഎ പറഞ്ഞു.

കൂടലിൽ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി സ്ഥാപിക്കുന്നതിന് ഭരണാനുമതി നൽകിയിരുന്നെങ്കിലും ഇക്കാര്യത്തിൽ തുടർനടപടികൾ ഉണ്ടാകാത്ത വിഷയം അടൂർ പ്രകാശ് എംഎൽഎ യോഗത്തിൽ ഉന്നയിച്ചു. കൂടൽ പ്രാഥമികാരോഗ്യ കേന്ദ്രത്തി ൽ സ്ഥലപരിമിതി മൂലം ഈ പദ്ധതി വള്ളിക്കോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുന്നതിന് ജില്ലാ മെഡിക്കൽ ഓഫീസർ ശുപാർശ ചെയ്തിരുന്നു. എന്നാൽ ഏറെ നാളായിട്ടും ഇക്കാര്യത്തിലും തീരുമാനമായിട്ടില്ല എന്നും അടൂർ പ്രകാശ് എംഎൽഎ പറഞ്ഞു.

കൂടലിൽ എട്ട് വർഷം മാത്രം പഴക്കമുള്ള കെട്ടിടം പൊളിച്ചുമാറ്റി മാത്രമേ പുതിയ കെട്ടിടം പണിയാൻ കഴിയൂ. എന്നാൽ കാലപ്പഴക്കം കുറഞ്ഞ കെട്ടിടം പൊളിച്ചുമാറ്റുന്നതിന് സർക്കാർ അനുമതി ലഭിക്കാത്തതിനാലാണ് വള്ളിക്കോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് ഈ പദ്ധതി മാറ്റുന്നതിന് നേരത്തേ ശുപാർശ നൽകിയിരുന്നത്. സംസ്ഥാന സർക്കാർ ആർദ്രം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന് തീരുമാനം എടുത്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ വള്ളിക്കോട് പ്രാഥമികാരോഗ്യ കേന്ദ്രത്തെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയാക്കി മാറ്റുന്നതിന് ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിൽ നിന്നുള്ള അനുമതി ആവശ്യമാണെന്നും ഡിഎംഒ പറഞ്ഞു.

കോന്നി സിവിൽ സർവിസ് അക്കാദമിക്ക് ഭൂമി കൈമാറ്റം ചെയ്യുന്ന വിഷയത്തിൽ അടിയന്തര നടപടി ഉണ്ടാകണമെന്നും നരിയാപുരം സെന്റ് പോൾസ് ഹൈസ്​കൂളിലേക്കുള്ള റോഡിന്റെ ഭാഗത്ത് അപകടങ്ങൾ ഉണ്ടാകുന്നതിനാൽ മിറർ സ്ഥാപിക്കണമെന്നും അട്ടച്ചാക്ക ൽ കുമ്പളാംപൊയ്ക റോഡിന്റെ പണി വേഗത്തിലാക്കണമെന്നും വകയാർ​ വള്ളിക്കോട്​ കൈപ്പട്ടൂർ റോഡിന്റെ പണികൾക്ക് സാങ്കേതികാനുമതി ഉടൻ നൽകണമെന്നും അടൂർ പ്രകാശ് എംഎൽഎ ആവശ്യപ്പെട്ടു.

മല്ലപ്പളളി താലൂക്കിലെ കുന്നുകൾ ഇടിച്ചുനിരത്തി മണ്ണ് നീക്കം ചെയ്യുന്നതിന് ജിയോളജി വകുപ്പ് ഫെബ്രുവരി മാസത്തിന് ശേഷം നിയമം പാലിക്കാതെ നൽകിയിട്ടുള്ള പാസുകൾ സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന ജില്ലാ വികസന സമിതിയുടെ മുൻതീരുമാന പ്രകാരമുള്ള തുടർ നടപടികൾ ഉണ്ടായിട്ടില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രിയുടെ പ്രതിനിധി അലക്‌​സ് കണ്ണമല പറഞ്ഞു. പുതിയ ജിയോളജിസ്റ്റ് വന്നതിന് ശേഷം നൽകിയിട്ടുള്ള പെർമിറ്റുകളിൽ തണ്ണീർതടങ്ങളിൽ മണ്ണ് നിക്ഷേപിക്കാൻ പാടില്ല എന്ന വ്യവസ്ഥ ഉൾപ്പെടുത്തുകയോ മണ്ണ് നീക്കം ചെയ്യുന്ന വാഹനത്തിന്റെ രജിസ്‌​ട്രേഷൻ നമ്പർ രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല. ഇത് വ്യാപകമായ ക്രമക്കേടുകൾക്ക് കാരണ മാകുന്നതിനാൽ ഇക്കാര്യത്തിൽ അടിയന്തര അന്വേഷണം ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജിയോളജി വകുപ്പ് മേധാവിയുടെ സർക്കുലറിന്റെ അടിസ്ഥാനത്തിലാണ് പെർമിറ്റിൽ മാറ്റങ്ങൾ വരുത്തിയതെന്ന് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

ജില്ലയിൽ വിൽക്കുന്ന മത്സ്യത്തിൽ വ്യാപകമായി മായം കലർന്നിട്ടുള്ളതായി പരാതികൾ ഉണ്ടെന്ന് ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ജോർജ് മാമ്മൻ കൊണ്ടൂർ പറഞ്ഞു. സ്ഥിരമായി പരിശോധനകൾ ഇല്ലാത്തത് നിയമലംഘകർക്ക് സഹായമാകുന്നു. ജനങ്ങളുടെ ആരോഗ്യത്തെ ഏറെ ദോഷകരമായി ബാധിക്കുന്ന ഇത്തരം കാര്യങ്ങളിൽ ഉദ്യോഗസ്ഥർ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കളക്ടറേറ്റിനും ജില്ലാ പഞ്ചായത്തിനുമിടയിൽ അപകടകരമായി നിൽക്കുന്ന വാകമരം മുറിച്ചുമാറ്റുന്നതിന് അടിയന്തര നടപടികൾ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മത്സ്യത്തിൽ ഫോർമാലിന്റെ അംശം പരിശോധിക്കുന്നതിന് ഇപ്പോൾ സാമ്പിളെടുത്ത് തിരുവനന്തപുരം ലാബിലേക്ക് അയയ്ക്കുകയാണ് ചെയ്യുന്നത്. മത്സ്യത്തിലെ രാസവസ്തുക്കളുടെ സാന്നിധ്യം പരിശോധിക്കുന്നതിനുള്ള പ്രത്യേക സ്ട്രിപ് അടുത്താഴ്ച ലഭ്യമാകുന്നതോടെ ഈ പ്രശ്‌​നത്തിന് പരിഹാരമാകുമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു. ജില്ലയിൽ വിവിധ ഏജൻസികൾ വിതരണം ചെയ്ത 2000 പായ്ക്കറ്റ് ചപ്പാത്തികൾ സുരക്ഷിതമല്ലെന്ന് കണ്ടതിനെ തുടർന്ന് അടിയന്തരമായി തിരിച്ചെടുക്കുന്നതിന് പ്രസ്തുത സ്ഥാപനങ്ങൾക്ക് നിർദേശം നൽകി അതിന്റെ വിൽപ്പന തടഞ്ഞിരുന്നതായും ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു.

തിരുവല്ല നഗരസഭയിലെ തെരുവുവിളക്കുകളുടെ ടൈമർ പ്രവർത്തനരഹിതമായതു മൂലം വെളിച്ചം ലഭിക്കാത്തത് ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതായും വൈദ്യുതി വകുപ്പ് ടൈമറുകളുടെ അറ്റകുറ്റപ്പണികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്നും തിരുവല്ല നഗരസഭ ചെയർമാൻ കെ.വി.വർഗീസ് ആവശ്യപ്പെട്ടു. പത്തനംതിട്ട നഗരത്തിലുൾപ്പെടെ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ തെരുവുവിളക്കുകൾ പ്രകാശിക്കാത്ത സാഹചര്യമുണ്ട്. തദ്ദേശഭരണ സ്ഥാപനങ്ങളും കെഎസ്ഇബിയും പരസ്പരം പഴിചാരി ഇതിന്റെ ഉത്തരവാദിത്വത്തിൽ നിന്നും ഒഴിയരുതെന്ന് ജില്ലാ കളക്ടർ പി.ബി.നൂഹ് പറഞ്ഞു. ജനങ്ങളുടെ സുരക്ഷിതത്വത്തിന് ഏറ്റവും അത്യാവശ്യമായ തെരുവുവിളക്കുകൾ അറ്റകുറ്റപ്പണി നടത്തി അവ പ്രവർത്തന സജ്ജമാക്കുന്നതിന് കെഎസ്ഇബിയും തദ്ദേശഭരണ സ്ഥാപനങ്ങളും അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കളക്ടർ കർശന നിർദേശം നൽകി.

തിരുവല്ലയിലെ മുല്ലേലി തോടിന്റെ ഉപരിതലത്തിലെ പോളയും ജലസസ്യങ്ങളും നീക്കുന്ന പ്രവർത്തി പൂർത്തിയായതായും തോടിന്റെ ആഴം കൂട്ടുന്ന പ്രവൃത്തികൾ ഉടൻ പൂർത്തീകരിക്കുമെന്നും മൈനർ ഇറിഗേഷൻ എക്‌​സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ജില്ലയിലെ നെല്ലിന്റെ സംഭരണം പൂർത്തിയായതായി പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു. എലിമുള്ളും പ്ലായ്ക്കൽ ഗവൺമെന്റ് എച്ച്എസ്എസിലെ ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിന് കിണർ കുഴിക്കുന്നതിന് വനഭൂമി ലഭിക്കുന്നതിനുള്ള ശുപാർശ ഓൺലൈനായി നൽകിയതായി കോന്നി ഡിഎഫ്ഒ അറിയിച്ചു. കോന്നി ഫയർ സ്റ്റേഷന്റെ നിർമാണത്തിനുള്ള ആർക്കിടെക്ചറൽ ഡ്രോയിംഗ് തയാറാക്കുന്നതിനുള്ള സ്ഥലപരിശോധന പൂർത്തിയായതായി പൊതുമരാമത്ത് കെട്ടിടവിഭാഗം അറിയിച്ചു.

ഓട്ടോഫീസ് കടവ് പാലത്തിന്റെ സമീപ പാതയുടെ പണികൾ പുരോഗമിക്കുന്നതായും കാവനാൽ കടവ് പാലത്തിന്റെ ശേഷിക്കുന്ന പ്രവർത്തികൾക്കുള്ള എസ്റ്റിമേറ്റ് സാങ്കേതിക അനുമതി ലഭിക്കുന്നതിന് സമർപ്പിച്ചിട്ടുള്ളതായും പൊതുമരാമത്ത് നിരത്ത് വിഭാഗം അറിയിച്ചു. ഞള്ളൂർ​തണ്ണിത്തോട് റോഡിന്റെ പ്രവൃത്തികൾ മൺസൂൺ തീരുന്ന മുറയ്ക്ക് പൂർത്തീകരിക്കും. പുറമറ്റം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്​കൂളിന്റെ പൊളിഞ്ഞുവീഴാറായ കെട്ടിടം പൊളിച്ചുമാറ്റിയതായി ജില്ലാ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പുതിയ കെട്ടിടത്തിനുളള എസ്റ്റിമേറ്റും തയാറാക്കിയിട്ടു​ണ്ട്.

English summary
Checking in platform juice stalls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X