ഗരുഡന്‍ തൂക്കം വഴിപാടിനിടെ 10 മാസം പ്രായമുള്ള കുഞ്ഞ് താഴെ വീണു: കേസെടുക്കാന്‍ ഉത്തരവ്
പത്തനംതിട്ട : ക്ഷേത്രത്തിലെ ഗരുഡൻ തൂക്കം വഴിപാടിനിടെ 10 മാസം മാത്രം പ്രായമുള്ള കുഞ്ഞിന് താഴെ വീണ് പരിക്കേറ്റു. പത്തനംതിട്ട ഏഴംകുളം ദേവീ ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കുഞ്ഞ് വീഴുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. പരിക്കേറ്റ കുഞ്ഞിനെ ആശുപത്രിയില്‍ പ്രവശിപ്പിച്ചു. കുഞ്ഞിന് പുറമെ മറ്റുള്ളവരും ഗരുഡന്‍ തൂക്കത്തില്‍ പങ്കെടുത്തിരുന്നു.

ഗരുഡന്‍ തൂക്കം വഴിപാടിനിടെ കുഞ്ഞ് മൂന്നാള്‍ പൊക്കത്തില്‍ നിന്നും വാഴിപാട് നടത്തിയ ആളുടെ കൈയില്‍ നിന്നും തെറിച്ച് താഴെ വീഴുന്നത് പുറത്ത് വന്ന ദൃശ്യങ്ങളില്‍ വ്യക്തമാണ്. തൂക്കുവില്ല് ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യുന്നതിനിടെയായിരുന്നു അപകടം. സംഭവത്തില്‍ ആരും പരാതി ഇല്ലാത്തതിനാൽ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ലെന്നാണ് റിപ്പോർട്ടുകള്‍ പറയുന്നത്.
എന്നാല്‍ സംഭവത്തില്‍ നടപടിയെടുക്കാൻ സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർമാൻ നിർദേശം നല്‍കിയിട്ടുണ്ട്. ജില്ലാ ശിശു സംരക്ഷണ സമിതിയോട് സംഭവത്തില്‍ നടപടിയെടുക്കാനാണ് ബാലാവകാശ കമ്മീഷൻ നിർദേശം നൽകിയത്.












Click it and Unblock the Notifications