ക്രിസ്മസ്-പുതുവത്സരം ആഘോഷം: പത്തനംതിട്ടയില്‍ താലൂക്ക്തല സ്‌ക്വാഡുകളെ നിയമിച്ചു
പത്തനംതിട്ട: ക്രിസ്മസ്-പുതുവത്സരം ആഘോഷം പ്രമാണിച്ച് പത്തനംതിട്ട ജില്ലയില്‍ താലൂക്ക്തല സ്‌ക്വാഡുകളെ നിയമിച്ചു. ക്രിസ്മസ് - പുതുവത്സര ആഘോഷത്തോടനുബന്ധിച്ച് വ്യാജ മദ്യം, മയക്കുമരുന്ന്, മറ്റ് ലഹരി പദാര്‍ഥങ്ങള്‍ തുടങ്ങിയവയുടെ ഉപയോഗം, വിപണനം, വിതരണം എന്നിവ തടയുന്നതിനായി താലൂക്ക്തല സ്‌കാഡുകളെ രൂപീകരിച്ച് ജില്ലാ കളക്ടര്‍ പി ബി നൂഹ് ഉത്തരവായി.
ഇക്കാലയളവില്‍ വ്യാജ മദ്യം, മയക്കുമരുന്ന്, മറ്റ് ലഹരി പദാര്‍ഥങ്ങള്‍ തുടങ്ങിയവയുടെ ഉപഭോഗം വര്‍ധിക്കാനിടയുള്ള സാഹചര്യത്തില്‍ ഇവയുടെ ഉപയോഗം, വിപണനം, വിതരണം എന്നിവ തടയുന്നതിനായി എക്‌സൈസ്, പോലീസ്, റവന്യൂ, വനം എന്നീ വകുപ്പുകള്‍ യോജിച്ചു പ്രവര്‍ത്തനം നടത്തും.

ജില്ലയില്‍ അടൂര്‍, കോഴഞ്ചേരി, മല്ലപ്പളളി, റാന്നി, തിരുവല്ല, കോന്നി എന്നിവിടങ്ങളില്‍ റെയ്ഡ് നടത്തുന്നതിനായി 24 മണിക്കൂറും സ്‌ക്വാഡ് പ്രവര്‍ത്തനം നടത്തും.തഹസില്‍ദാര്‍മാര്‍, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍, സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍, ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍മാര്‍ എന്നിവര്‍ അടങ്ങിയതാണ് താലൂക്ക്തല സ്‌ക്വാഡ്. സ്ക്വാഡിന്‍റെ നേതൃത്വത്തില്‍ ജില്ലയിലുടനീളമുള്ള പരിശോധനകള്‍ ഉടന്‍ ആരംഭിക്കുമെന്ന് ബന്ധപ്പെട്ട അധികൃതര്‍ വ്യക്തമാക്കി.












Click it and Unblock the Notifications