പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം: സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും നാളെ മുഖ്യമന്ത്രി നിര്‍വ്വഹിക്കും

Google Oneindia Malayalam News

പത്തനംതിട്ട: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ രണ്ടു സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം നാളെ രാവിലെ 9.30നും നാലു സ്‌കൂളുകളുടെ നിര്‍മാണ ഉദ്ഘാടനം 10.30നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും. നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ മുഖ്യാതിഥിയായിരിക്കും.

ധനകാര്യ വകുപ്പ് മന്ത്രി ഡോ. തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തും. വീണാ ജോര്‍ജ് എംഎല്‍എയുടെ നിര്‍ദേശപ്രകാരം പ്ലാന്‍ ഫണ്ടില്‍ നിന്നും 1.25 കോടി രൂപ വിനിയോഗിച്ച് നിര്‍മിച്ച കുളനട ജി.പി.എച്ച്.എസ്.എസിലെയും മാത്യു ടി. തോമസ് എംഎല്‍എയുടെ നിര്‍ദേശപ്രകാരം നബാര്‍ഡ് ഫണ്ടായ 95 ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മിച്ച പുറമറ്റം ജി.വി.എച്ച്.എസ്.എസിലെയും കെട്ടിടങ്ങളുടെ ഉദ്ഘാടനമാണ് നടക്കുന്നത്.

pinarayi-vijayan

തോട്ടക്കോണം ജി.എച്ച്.എസ്.എസില്‍ മൂന്നു കോടി രൂപ വിനിയോഗിച്ച് നിര്‍മിക്കുന്ന കെട്ടിടത്തിന്റെയും കുന്നിട ജി.യു.പി.എസില്‍ 1.25 കോടി രൂപ വിനിയോഗിച്ച് ഹാബിറ്റാറ്റ് നിര്‍മിക്കുന്ന കെട്ടിടത്തിന്റെയും പാലയ്ക്കാത്തകിടി സെന്റ് മേരീസ് ജി.എച്ച്.എസില്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂന്നു കോടി രൂപ വിനിയോഗിച്ച് നിര്‍മിക്കുന്ന കെട്ടിടത്തിന്റെയും ആഞ്ഞിലിത്താനം ജി.എല്‍.പി.എസില്‍ പ്ലാന്‍ ഫണ്ടില്‍ നിന്ന് 1.73 കോടി രൂപ വിനിയോഗിച്ച് പി.ഡബ്ല്യൂ.ഡി നിര്‍മിക്കുന്ന സ്‌കൂള്‍ കെട്ടിടത്തിന്റെയും നിര്‍മാണ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും.

ചടങ്ങുകളില്‍ ആന്റോ ആന്റണി എം.പി, എംഎല്‍എമാരായ അഡ്വ. മാത്യു ടി. തോമസ്, രാജു എബ്രഹാം, വീണാ ജോര്‍ജ്, ചിറ്റയം ഗോപകുമാര്‍, അഡ്വ. കെ.യു. ജനീഷ്‌കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി തുടങ്ങിയവര്‍ പങ്കെടുക്കും.

English summary
CM poinarayi vijayan will inaugurate school buildings tomorrow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X