യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ ഇന്റര്‍നെറ്റിൽ പ്രചരിപ്പിച്ചു; വായ്പയെടുത്ത 5 ലക്ഷം തട്ടി, പരാതി
പത്തനംതിട്ട: ബന്ധവായ യുവതിയ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി പണം തട്ടിയെന്ന പരാതിയില്‍ സിപിഎം പ്രവര്‍ത്തകനെതിരെ പൊലീസ് കേസെടുത്തു. പത്തനംതിട്ടയിലാണ് സംഭവം. കേസില്‍ അകപ്പെട്ട് ജയിലില്‍ കഴിയുന്ന ഭര്‍ത്താവിനെ ജാമ്യത്തിലിറക്കാമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാള്‍ പണം കവര്‍ന്നത്. കൂടാതെ പീഡിപ്പിച്ചതിന് ശേഷം ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തെന്നും പരാതിയില്‍ പറയുന്നു. സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയുടെ മുന്‍ ഡ്രൈവര്‍ക്കെതിരെയാണ് സ്ത്രീയുടെ പരാതി.

പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് കഴിഞ്ഞ വ്യാഴാഴ്ചയാണ് സ്ത്രീ പരാതി നല്‍കിയത്. ജയിലില്‍ കഴിയുന്ന ഭര്‍ത്താവിനെ കാണാന്‍ കൊട്ടാരക്കര സബ്ജയിലില്‍ എത്തിയ സ്ത്രീയെ തെറ്റിദ്ധരിപ്പിച്ച് ഹോട്ടലിലെത്ത്ിച്ച് പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി വീണ്ടും പീഡനം തുടരുകയായിരുന്നു. കൂടാതെ ഭീഷണിപ്പെടുത്തി പണം വാങ്ങുകയും ചെയ്തു. ശല്യം തുടര്‍ന്നതോടെ പരാതിക്കാരി ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തു.
അതേസമയം, ഭര്‍ത്താവിന്റെ കേസ് നടത്തിപ്പിനായി വായ്പയെടുത്ത അഞ്ച് ലക്ഷം രൂപ ഇയാളെ ഏല്‍പ്പിച്ചെന്നും ഈ തുക ഇയാള്‍ ചില നേതാക്കള്‍ക്ക് കൈമാറിയെന്നും പരാതിയില്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് മാസങ്ങള്‍ക്ക് മുമ്പ് പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കിയെന്നും എന്നാല്‍ പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് ഉണ്ടായത്. ഇതോടെയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. അതേസമയം, പാര്‍ട്ടി നേതൃത്വത്തിന് യുവതി പരാതി നല്‍കിയിട്ടില്ലെന്നും സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ പ്രതിയെയും പരാതിക്കാരിയെയും പുറത്താക്കിയതായി സിപിഎം വ്യക്തമാക്കി.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications