പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോണ്‍ഗ്രസിനും ബിജെപിക്കും സമ്പന്നരെയും സഹായിക്കുന്ന വര്‍ഗ നിലപാട്: എം വി ഗോവിന്ദന്‍

Google Oneindia Malayalam News

പത്തനംതിട്ട: കോണ്‍ഗ്രസിനും ബിജെപിക്കും രാജ്യത്ത് സമ്പന്നരെയും ഉന്നതരെയും സഹായിക്കുന്ന വര്‍ഗ നിലപാടാണ് ഉള്ളതെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം എം വി ഗോവിന്ദന്‍ പറഞ്ഞു. കെഎസ്‌കെടിയുവിന്റെ അമ്പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ടയില്‍ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിലെ കുത്തക മുതലാളിത്വത്തിന്റെയും ഭൂപ്രഭുത്വത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും വര്‍ഗ താല്‍പര്യ സംരക്ഷണത്തിന്റെ ഉപകരണമായ ഭരണകൂട വ്യവസ്ഥയാണ് ഇവര്‍ രണ്ടും കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്നത്. ജനങ്ങളുടെ താല്‍പര്യം സംരക്ഷിക്കാന്‍ ബിജെപിക്ക് ബദലായി കോണ്‍ഗ്രസിനോ കോണ്‍ഗ്രസിന് ബദലായി ബിജെപിക്കോ ആവില്ല. അവിടെയാണ് ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ പ്രസക്തി ഏറിവരുന്നത്. രണ്ട് കോടി പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് പറഞ്ഞ ബിജെപി അവരുടെ ആഗോളവല്‍ക്കരണ നിലപാടിന്റെ ഭാഗമായി ഒറ്റവര്‍ഷം കൊണ്ട് 1.1 കോടി പേരുടെ തൊഴിലാണ് ഇല്ലാതാക്കിയത്. എല്ലാ ഭരണഘടന സ്ഥാപനങ്ങളും ബിജെപിയും ആര്‍എസ്എസും പറയുന്നതുപോലെ കേള്‍ക്കണമെന്നാണ് പറയുന്നത്. വിശ്വാസവും ആചാരവും അവര്‍ വര്‍ഗീയ കലാപത്തിന് ഉപയോഗിക്കുന്നു. ഇതിനെല്ലാം എതിരായ ഇടതുപക്ഷ നിര രാജ്യത്ത് ഉയര്‍ന്നു വരുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

mvgovindhan

കെഎസ്‌കെടിയു ജില്ലാ പ്രസിഡന്റ് പി എസ് കൃഷ്ണകുമാര്‍ യോഗത്തില്‍ അധ്യക്ഷനായി.ജില്ലാ സെക്രട്ടറി സി രാധാകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. സംഘാടക സമിതി ചെയര്‍മാന്‍ എന്‍ സജികുമാര്‍ നന്ദി പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പ്രൊഫ. ടി കെ ജി നായര്‍, ടി ഡി ബൈജു, അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, യൂണിയന്‍ സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി എന്‍ ശശി, തങ്കമണി നാണപ്പന്‍, ജില്ലാ ഭാരവാഹികളായ എസ് ഷിബു, എം എസ് രാജേന്ദ്രന്‍, വിപിന്‍കുമാര്‍, രാധാരാമചന്ദ്രന്‍, എം ടി കുട്ടപ്പന്‍, വി അച്ചന്‍കുഞ്ഞ്, ബി രാധാകൃഷ്ണന്‍ നായര്‍, സി അജി എന്നിവര്‍ സന്നിഹിതരായി.

English summary
MV Govindan; Congress and the BJP stands for rich people
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X