പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശബരിമല വാർഡിൽ ആറ് കുടുംബങ്ങൾ ബിജെപി -കോൺഗ്രസ്‌ ബന്ധം ഉപേക്ഷിച്ച് സിപിഎമ്മില്‍ ചേര്‍ന്നു

Google Oneindia Malayalam News

പത്തനംതിട്ട; പെരുനാട് പഞ്ചായത്തിലെ ശബരിമല വാർഡിൽ ആറ് കുടുംബങ്ങൾ ബിജെപി -കോൺഗ്രസ്‌ ബന്ധം ഉപേക്ഷിച്ച് സിപിഎമ്മില്‍ ചേര്‍ന്നു. സിപിഎം പെരുനാട് എരിയ കമ്മിറ്റിയംഗം ഗിരിജ മധു പാര്‍ട്ടിയിലേക്ക് പുതുതായി കടന്നു വന്ന പ്രവർത്തകരെ ഹാരമണിയിച്ച് സ്വീകരിച്ചു. രാഷ്ട്രീയം നോക്കാതെ എല്ലാ ജനങ്ങൾക്കും ക്ഷേമം ഉറപ്പുവരുത്താൻ പ്രവർത്തിക്കുന്ന സംസ്ഥാന സർക്കാരിനെ ഞങ്ങൾ തിരിച്ചറിഞ്ഞതായി പുതുതായി വന്ന പ്രവർത്തകർ പറഞ്ഞു.

അതു കൊണ്ടാണ് സർക്കാരിന്‌ നേതൃത്വം നൽകുന്ന പാർടിയിൽ പ്രവർത്തിക്കാൻ തീരുമാനിച്ചതെന്നും പുതുതായി വന്നവര്‍ പറഞ്ഞു. പമ്പാവാലി ലോക്കൽ സെക്രട്ടറി സി എസ് സുകുമാരൻ, ഏരിയാ കമ്മിറ്റിയംഗം രാധാ പ്രസന്നൻ, ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റിയംഗം സതീഷ് പമ്പാവാലി എന്നിവർ പങ്കെടുത്തു. ‌പാര്‍ട്ടിയുമായി സഹകരിക്കാന്‍ തീരുമാനിച്ചവര്‍ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നതായി സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയും അറിയിച്ചു.

 sabard

അടൂർ തെങ്ങമം പൂന്തോട്ടം പുത്തൻകാവിൽ ക്ഷേത്ര പരിസരത്തെ സംഘപരിവാർ കേന്ദ്രമായ ശിവമയത്ത് നിന്നും ബിജെപിയുടെയും കോൺഗ്രസിന്റെയും നേതൃത്വനിരയിൽ പ്രവർത്തിക്കുന്നവരടക്കം മുപ്പത്തിയൊന്ന് കുടുംബങ്ങൾ സംഘപരിവാർ-കോൺഗ്രസ്‌ ബന്ധം ഉപേക്ഷിച്ച് കഴിഞ്ഞ ദിവസം സിപിഎമ്മില്‍ ചേര്‍ന്നിരുന്നു. പൂന്തോട്ടം ഭാഗത്ത് സംഘടിപ്പിച്ച ചടങ്ങിലായിരുന്നു ഇവര്‍ക്ക് സ്വീകരണം നല്‍കിയത്. ജില്ലാ സെക്രട്ടേറിയേറ്റംഗം പി.ബി ഹർഷകുമാർ, ലോക്കൽ കമ്മറ്റി സെക്രട്ടറി എൻ. രാമചന്ദ്രൻ നായർ, ലോക്കൽ കമ്മറ്റി അംഗം വിനേഷ്, പാർടി ഏരിയ കമ്മറ്റി അംഗം ദിൻരാജ് തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തു.

ജോസ് വിഭാഗം പിളരുന്നു; യുഡിഎഫിലേക്ക് മടങ്ങി ജോസഫ് എം പുതുശ്ശേരി, ചിരിച്ച് കോണ്‍ഗ്രസും ജോസഫുംജോസ് വിഭാഗം പിളരുന്നു; യുഡിഎഫിലേക്ക് മടങ്ങി ജോസഫ് എം പുതുശ്ശേരി, ചിരിച്ച് കോണ്‍ഗ്രസും ജോസഫും

English summary
congress-bjp workers join cpm in sabarimala ward
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X