പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പത്തനംതിട്ടയില്‍ കോണ്‍ഗ്രസ്-ബിജെപി ബന്ധം ഉപേക്ഷിച്ച് പ്രവര്‍ത്തകര്‍ സിപിഎമ്മില്‍ ചേര്‍ന്നു

Google Oneindia Malayalam News

പത്തനംതിട്ട: കോൺഗ്രസ്സ് - ബി.ജെ.പി ബന്ധം ഉപേക്ഷിച്ച് ഏഴംകുളത്ത് പതിനഞ്ച് പ്രവർത്തകർ സിപിഎമ്മില്‍ ചേര്‍ന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് മുക്കുഴിക്കൽ ഭാഗത്ത്‌ സംഘടിപ്പിച്ച ചടങ്ങിൽ പ്രവർത്തകര്‍ക്ക് സിപിഎം സ്വീകരണം നല്‍കി. പിണറായി വിജയൻ നേതൃത്വം നൽകുന്ന എൽ.ഡി.എഫ് സർക്കാരിനെ അപകീർത്തിപെടുത്തുന്നതിനായി സംസ്ഥാനമൊട്ടാകെ വ്യാജ പ്രചരണം നടത്തുന്ന കോൺഗ്രസ്‌- ബി.ജെ.പി സംഖ്യത്തിന്റെ രാഷ്ട്രീയ പാപ്പരത്വത്തിൽ പ്രതിഷേധിച്ചുകൊണ്ട് പ്രവർത്തകരും അവരുടെ കുടുംബാംഗങ്ങളും എൽ.ഡി.എഫ് സർക്കാരിന് പൂർണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സിപിഎമ്മില്‍ ചേര്‍ന്നതെന്ന് ജില്ലാ സെക്രട്ടറി കെപി ഉദയഭാനു വ്യക്തമാക്കി.

cpm

സ്വീകരണ ചടങ്ങില്‍ സിപിഎം ജില്ലാ കമ്മറ്റി അംഗം ആർ.തുളസീധരൻ പിള്ള കൊടുമൺ ഏരിയ കമ്മറ്റി അംഗങ്ങളായ പ്രസന്നൻ,ഇ.എ റഹിം ലോക്കൽ കമ്മറ്റി സെക്രട്ടറി കമലാസനൻ തുടങ്ങിയവരും പങ്കെടുത്തു. കോന്നിത്താഴം മണിയൻ പാറയിൽ ഐ.എൻ.ടി.യു.സി കൺവീനർ സി.ആർ ഓമനക്കുട്ടന്റെ നേതൃത്വത്തിലാണ് പതിനെട്ടു പ്രവർത്തകരും അവരുടെ കുടുംബാംഗങ്ങളും കോൺഗ്രസ്‌ ബന്ധം ഉപേക്ഷിച്ച് കഴിഞ്ഞ ദിവസം സിപിഎമ്മില്‍ ചേര്‍ന്നിരുന്നു.

Recommended Video

cmsvideo
Pinarayi Vijayan's reply on gold smuggling case | Oneindia Malayalam

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് മണിയൻപാറയിൽ നടന്ന യോഗത്തിൽ പ്രവർത്തകര്‍ക്ക് സ്വീകരണം നല്‍കി. സി.പി.ഐ.എം കോന്നി ഏരിയ സെക്രട്ടറി ശ്യാംലാൽ,കെ.എസ്.കെ.ടി.യു ജില്ലാ പ്രസിഡന്റ്‌ പി.എസ് കൃഷ്ണകുമാർ കോന്നിത്താഴം ലോക്കൽ കമ്മറ്റി സെക്രട്ടറി ജിജോ മോഡി തുടങ്ങിയവർ സന്നിഹിതരായി .

രാജസ്ഥാന്‍; അവിശ്വാസത്തിനില്ലെന്ന് വ്യക്തമാക്കി ബിജെപി, മേല്‍ക്കൈ കോണ്‍ഗ്രസിന് തന്നെയെന്ന് നേതൃത്വംരാജസ്ഥാന്‍; അവിശ്വാസത്തിനില്ലെന്ന് വ്യക്തമാക്കി ബിജെപി, മേല്‍ക്കൈ കോണ്‍ഗ്രസിന് തന്നെയെന്ന് നേതൃത്വം

English summary
Congress-BJP workers joined cpm in Pathanamthitta eazhamkulam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X