Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസ് ആർഎസ്എസ്-ബിജെപിക്ക് ഭീഷണിക്ക് മുന്നില്‍ മുട്ടുകുത്തുന്നു: തോമസ് ഐസക്

ആർ എസ് എസും ബി ജെ പിയും ഉയർത്തുന്ന ഭീഷണികൾക്കു മുന്നിൽ മുട്ടുകുത്തുന്ന പാർട്ടിയാണ് കോണ്‍ഗ്രസെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗവും പത്തനംതിട്ടയിലെ എല്‍ ഡി എഫ് സ്ഥാനാർത്ഥിയുമായ തോമസ് ഐസക്. ബിജെപിയുടെ തീവ്ര വർഗീതയെ മൃദു വർഗീയ നിലപാടുകൾ കൊണ്ട് ചെറുക്കാനാവില്ല. വർഗീയ രാഷ്ട്രീയം കൈകാര്യം ചെയ്യുന്നവർക്ക് തീവ്ര വർഗീയതയാകും സ്വീകാര്യം. അതുകൊണ്ടാണ് എണ്ണിയാലൊടുങാത്തത്ര മുൻ കോൺഗ്രസ് മുഖ്യമന്ത്രിമാരും ജനപ്രതിനിധികളും നേതാക്കളും എല്ലാം ബിജെപിയുടെ ഈസി കാച്ചായി മാറുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. തോമസ് ഐസക്കിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

മതേതരത്വവും ജനാധിപത്യവും സോഷ്യലിസവും തുടങ്ങി രാജ്യത്തിൻ്റെ അടിസ്ഥാന ഘടനയാകെ ചവിട്ടി അരയ്ക്കുന്ന സമഗ്രാധിപത്യ സർക്കാർ പുറത്തുപോകണം. ബിജെപിയുടെ വർഗീയ രാഷ്ട്രീയം രാജ്യത്തെ തച്ചു തകർക്കുകയാണ്. വെറുപ്പും വിദ്വേഷവും പടർത്തി മനുഷ്യരെ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയത്തിനും അധികാര വാഴ്ച്ചയ്ക്കും അവസാനം കുറിച്ചേ രാജ്യത്തിനു നിലനിൽപ്പുള്ളു. ഈ വർഗീയ ഫാസിസ്റ്റ്, കോർപ്പറേറ്റ് പ്രീണന ഭരണത്തിന് അറുതി വരുത്താനുള്ള സുപ്രധാന തെരഞ്ഞെടുപ്പാണ് നടക്കുന്നത്.

thomas-issac

ബിജെപിയുടെ തീവ്ര വർഗീതയെ മൃദു വർഗീയ നിലപാടുകൾ കൊണ്ട് ചെറുക്കാനാവില്ല. വർഗീയ രാഷ്ട്രീയം കൈകാര്യം ചെയ്യുന്നവർക്ക് തീവ്ര വർഗീയതയാകും സ്വീകാര്യം. അതുകൊണ്ടാണ് എണ്ണിയാലൊടുങാത്തത്ര മുൻ കോൺഗ്രസ് മുഖ്യമന്ത്രിമാരും ജനപ്രതിനിധികളും നേതാക്കളും എല്ലാം ബിജെപിയുടെ ഈസി കാച്ചായി മാറുന്നത്. കേരളത്തിൽപോലും കോൺഗ്രസിൻ്റെ ഈ പ്രവണത പ്രബലമാണ്.

ആർഎസ്എസും ബിജെപിയും ഉയർത്തുന്ന ഭീഷണികൾക്കു മുന്നിൽ മുട്ടുകുത്തുന്ന കോൺഗ്രസിന് ഇതിനെ ചെറുക്കാൻ പോന്ന പാങ്ങില്ല. അതുകൊണ്ടാണ് പൗരത്വ ദേഭഗതി നിയമത്തെക്കുറിച്ച് കോൺഗ്രസ് പ്രകടന പത്രിക തികഞ്ഞ മൗനം പുലർത്തുന്നത്. എൻഐഎ ഭേദഗതി നിയമത്തിനന് കൂലമായി കോൺഗ്രസ് പാർലമെന്റിൽ കൈ പൊക്കിയത്. ബിജെപിയെ എതിരിടാൻ ധൈര്യമില്ലാതെ തങ്ങളുടെ കൊടികൾ പൂഴ്ത്തി വെയ്ക്കേണ്ടി വന്നത്.

കേന്ദ്ര സർക്കാർ കേരളത്തോട് കാണിക്കുന്നത് ഉപരോധ തുല്യമായ വിവേചനമാണ്. കേരളത്തിലെ ജനങ്ങളെ മോദി സർക്കാർ ശിക്ഷിക്കുകയാണ് ചെയ്യുന്നത്. ഇതിനെതിരെ നിലപാടെടുക്കാതെ ബിജെപിയോട് കൈകോർക്കുന്ന സമീപനമാണ് കേരളത്തിൽ കോൺഗ്രസ് സ്വീകരിച്ചത്. സാമ്പത്തിക നയത്തിൽ കോൺഗ്രസാണ് ബിജെപിയുടെ മുൻഗാമികൾ. റബറിന്റെ വിലത്തകർച്ചയ്ക്കു കാരണമായ ആസിയൻ കരാർ മാത്രം മതി കോൺഗ്രസിൻ്റെ ജനവിരുദ്ധ സാമ്പത്തിക നയങ്ങൾ മനസിലാക്കാൻ. ഇത് തീവ്രമായി പിന്തുടരുകയാണ് ബിജെപി ചെയ്യുന്നത്.

വർഗ്ഗീയ രാഷ്ട്രീയത്തിനെ ചെറുത്ത് ജനപക്ഷ സാമ്പത്തിക സമീപനങൾ കൈക്കൊള്ളുന്ന ഒരു ബദൽ ഭരണ സംവിധാനം രാജ്യത്ത് നിലവിൽ വരണം. 2004-ൽ എന്നതു പോല ഇടതു പക്ഷത്തിന് നിർണ്ണായക സ്വാധീനമുള്ള ഒരു ബിജെപി ഇതര ബദലിനു മാത്രമേ ഈ ജനപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിക്കാൻ കഴിയു.

കേരളത്തിൻ്റെതടക്കം വ്യത്യസ്തമായ വികസനാവശ്യങ്ങൾ നേരിടുന്ന പ്രദേശങ്ങളോടുള്ള ന്യായമായ പരിഗണനയും പ്രധാനമാണ്. കേരളത്തെ എല്ലാ വിധത്തിലും ദ്രോഹിക്കുന്ന ബിജെപിയുടെ കേന്ദ്രസർക്കാർ. അവർക്ക് കുട ചൂടുന്ന കോൺഗ്രസും യുഡിഎഫും. കേരളത്തിന്റെ ഉറച്ച ശബ്ദമാകാൻ കഴിയുന്ന എംപിമാർ കേരളത്തിൻ്റെ പ്രതിനിധീകളായേ മതിയാകു.

ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളുടെ വിജയം ഏറെ പ്രധാനമാകുന്നത് ഈ രാഷ്ട്രീയ സാഹചര്യത്തിലാണ്. രാജ്യത്തിന്റെ അടിസ്ഥാന ഘടനകളെ സംരക്ഷിക്കാനും കേരളത്തിന്റെ ഉറച്ച ശബ്ദമാകാനും എല്ലാ എൽഡിഎഫ് സ്ഥാനാർത്ഥികളേയും വലിയ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+