Get Updates
Get notified of breaking news, exclusive insights, and must-see stories!

സാധനങ്ങള്‍ വീടുകളില്‍ എത്തിക്കാന്‍ കണ്‍സ്യൂമര്‍ഫെഡ്: ബന്ധപ്പെടേണ്ട നമ്പറുകള്‍ അറിയാം

പത്തനംതിട്ട: കോവിഡ് പ്രതിരോധ നടപടിയുടെ ഭാഗമായി ഭക്ഷ്യസാധനങ്ങളും മരുന്നുകളും വീടുകളിലെത്തിക്കുന്നതിന് സംവിധാനം ഒരുക്കി കണ്‍സ്യൂമര്‍ഫെഡ്. ഇതിന്റെ ഭാഗമായി എല്ലാ ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകളും, നീതി മെഡിക്കല്‍ സ്റ്റോറുകളും ഹോം ഡെലിവറി സംവിധാനം ആരംഭിച്ചു. മരുന്നുകള്‍ ഉള്‍പ്പെടെ വീട്ടാവശ്യത്തിനുളള എല്ലാ സാധനങ്ങളും ഹോം ഡെലിവറിയായി എത്തിക്കും. ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകളുടെ വാട്‌സ്ആപ് നമ്പറില്‍ നല്‍കുന്ന ഇന്‍ഡന്റും മേല്‍വിലാസവും പരിഗണിച്ചാണ് കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാര്‍ മരുന്നുകള്‍ ഉള്‍പ്പെടെയുളള ഭക്ഷ്യസാധനങ്ങള്‍ വീടുകളിലെത്തിക്കുക.

പ്രിവന്റീവ് മെഡിസിന്‍ കിറ്റുകളും കോവിഡാനന്തര കിറ്റുകളും നീതി മെഡിക്കല്‍ സ്റ്റോറുകളില്‍ വിതരണം ചെയ്യും. സീനിയര്‍ സിറ്റിസണ്‍സിന് ആവശ്യമായ എല്ലാ മരുന്നുകളും ആവശ്യാനുസരണം വീട്ടുപടിക്കല്‍ എത്തിക്കുന്നതിനുളള സംവിധാനവും ഒരുക്കിയിട്ടുണ്ട്.
അടുത്ത അധ്യയനവര്‍ഷത്തെ വിദ്യാര്‍ഥികളുടെ പഠനത്തിന് ആവശ്യമായ ത്രിവേണി നോട്ടു ബുക്കുകള്‍ ഉള്‍പ്പെടെയുള്ള പഠനോപകരണങ്ങളും വീടുകളിലെത്തിക്കുന്നതിന് ആവശ്യമായ പദ്ധതിയും കണ്‍സ്യൂമര്‍ഫെഡ് തയാറാക്കി വരുകയാണ്.

consumer-fed

ത്രിവേണി സ്റ്റോറുകള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശത്തെ ജനപ്രതിനിധികളുമായി ബന്ധപ്പെട്ട് വാട്‌സ് ആപ്പ് ഗ്രൂപ്പ് ക്രിയേറ്റ് ചെയ്ത് അതുവഴി ആവശ്യക്കാരെ കണ്ടെത്തി അവശ്യ സാധനങ്ങള്‍ എത്തിക്കുന്ന നടപടികളാണ് സ്വീകരിച്ചിട്ടുളളത്.

സേവനത്തിനായി ബന്ധപ്പെടേണ്ട വാട്‌സ് ആപ് നമ്പറുകള്‍:
1. ബിന്ദു.പി നായര്‍ (റീജിയണല്‍ മാനേജര്‍) - 8281898311. 2. അഭിലാഷ്.ടി.എസ്സ് - 9446979836. 3. വിമല്‍.ടി.കെ - 9447075067. 4. ഷൈന്‍.എസ്.രാജ് - 9447117676. 5. ദേവദാസ്.കെ.ടി - 9947727826. 6. പത്തനംതിട്ട ത്രിവേണി - 9496271423. 7. കോഴഞ്ചേരി ത്രിവേണി - 9847905733. 8. തിരുവല്ല ത്രിവേണി - 9961549601. 9. പൊടിയാടി ത്രിവേണി - 8157953708. 10. കോന്നി ത്രിവേണി - 9961437002. 11. കലഞ്ഞൂര്‍ ത്രിവേണി - 9895040663. 12. തോലുഴം ത്രിവേണി - 9745487640. 13. പറക്കോട് ത്രിവേണി - 9539876724. 14. അടൂര്‍ ത്രിവേണി - 9747024356. 15. പുല്ലാട് ത്രിവേണി - 9544269469. 16 പെരുനാട് ത്രിവേണി - 9747856182.

കൊറോണ വ്യാപന ഭീതിക്കിടെ ആശുപത്രികളിലെ സാഹചര്യം വിലയിരുത്താനെത്തിയ കര്‍ണാടക മന്ത്രിമാര്‍: ചിത്രങ്ങള്‍ കാണാം

17. വെണ്ണിക്കുളം ത്രിവേണി - 7560935650. 18. സീതത്തോട് ത്രിവേണി - 9048969025. 19. മൊബൈല്‍ ത്രിവേണി ആറന്‍മുള - 9496333025. 20. മൊബൈല്‍ ത്രിവേണി തിരുവല്ല - 9526673791. 21. നീതി മെഡിക്കല്‍സ്, കോന്നി - 9747841342. 22. നീതി മെഡിക്കല്‍സ്, കലഞ്ഞൂര്‍ - 9995977478. 23. നീതി മെഡിക്കല്‍സ്, പറക്കോട് - 9744264874. 24. നീതി മെഡിക്കല്‍സ്, കോഴഞ്ചേരി - 9744800183. 25 നീതി മെഡിക്കല്‍സ്, സീതത്തോട് - 8921438088. 26. നീതി മെഡിക്കല്‍സ്, പെരുനാട് - 9544648654.

ആരാധകരെ ആവേശത്തിലാക്കി നടി തന്യ ഹോപ്പെ: വൈറല്‍ ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+