പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പരമ്പരാഗത കാർഷിക വിളകൾ വിപണിയിൽ

  • By Desk
Google Oneindia Malayalam News

ഏനാത്ത് : സ്വാശ്രയ കർഷക വിപണികൾ പരമ്പരാഗത കാർഷിക വിളകളാൽ സമ്പന്നം. ഓണക്കാലത്ത് പച്ചക്കറി ഇനങ്ങൾ വിളയിച്ച് പാകമാക്കുന്ന കാര്യത്തിൽ കർഷകർക്ക് ആശങ്കയുണ്ടെങ്കിലും പരമ്പരാഗത വിളകൾ വിളവെടുത്ത് വിപണിയിൽ എത്തിച്ചുതുടങ്ങി. സ്വാശ്രയ കർഷക വിപണികളാണ് പരമ്പരാഗത വിളകൾ വിറ്റഴിക്കാൻ കർഷകർ കൂടുതലായി ആശ്രയിക്കുന്നത്. കാച്ചിൽ, കിഴങ്ങ്, ചേമ്പ്, എന്നിവയാണ് ഇപ്പോൾ കൂടുതലായി എത്തുന്നത്. ചേന കാര്യമായി എത്തി തുടങ്ങിയില്ല. ഒരു കിലോ കിഴങ്ങിന് 35 രൂപ മുതൽ 40 രൂപ വരെ വിലയുണ്ട്. കാച്ചിൽ50 രൂപ, ചേമ്പ്70 രൂപ എന്നിങ്ങനെയാണ് സ്വാശ്രയ വിപണികളിൽ കർഷകർക്കു ലഭിക്കുന്ന വില.

കഴിഞ്ഞ ഓണക്കാലത്ത് ചേമ്പിന്റെ വില 100 രൂപയിൽ എത്തിയിരുന്നു. പച്ചക്കറി ഇനങ്ങളിൽ മത്തൻ, തടിയൻ കായ്, വഴുതിന, പയർ, മുളക് എന്നിവ ചെറിയ അളവിൽ കർഷകർ എത്തിക്കുന്നുണ്ട്. മഴയ്ക്കു മുൻപ് കൃഷി ഇറക്കിയ പച്ചക്കറി ഇനങ്ങൾ മാത്രമാണ് പച്ചപിടിച്ചത്. കുമ്പളങ്ങ, വഴുതന, ചെറു ചേമ്പ്, എന്നിവയക്ക് 20 രൂപയാണ് കർഷകർക്കു ലഭിക്കുന്നത്. പയർ, പാവയ്ക്ക എന്നിവയ്ക്ക് 70 രൂപ വരെ ലഭിക്കുമെങ്കിലും കൃഷി കുറവാണ്. മഴയ്ക്കു മുൻപ് 90 രുപ ലഭിച്ചിരുന്ന ഏത്തക്കുലയുടെ വില 55 രൂപയായി കുറഞ്ഞെന്നും മഴക്കാലത്ത് ചെലവു കുറഞ്ഞതാണ് കാരണമെന്നും കർഷകർ പറയുന്നു.

pathanamthitta

ഇ!*!ഞ്ചിക്ക് 100 രൂപ വിലയുണ്ട്. എന്നാൽ, കഴിഞ്ഞ വർഷം വിലയിടിഞ്ഞതിനാൽ ഇക്കുറി കൃഷി കുറവാണ്. വിലയുടെ കാര്യത്തിൽ ഉണ്ട മുളകാണ് മുന്നിൽ. കിലോയ്ക്ക് 150 രൂപയാണ് സ്വാശ്രയ വിപണിയിലെ വില. ചില സമയങ്ങളിൽ വില 200 രൂപയിൽ എത്താറുമുണ്ട്. ചില മേഖലകളിൽ മഴ പ്രതിസന്ധി ഉണ്ടാക്കിയെങ്കിലും നാടൻ വിഭവങ്ങളുടെ സംഭരണത്തിൽ ജില്ലയിൽ വർധനയുണ്ടെന്നാണ് വിഎഫ്പിസികെ അധികൃതർ പറയുന്നത്.

English summary
Conventional crops are available in market
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X