Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്തനംതിട്ടയില്‍ 4 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു: ജില്ലയില്‍ ആകെ രോഗബാധിതരുടെ എണ്ണം 198 ആയി

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 4 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ജൂണ്‍ ആറിന് കുവൈറ്റില്‍ നിന്നും എത്തിയ അടൂര്‍, ഏറത്ത് സ്വദേശിയായ 44 വയസുകാരന്‍, എട്ടിന് മഹാരാഷ്ട്രയില്‍ നിന്നും എത്തിയ ചെറുകോല്‍ സ്വദേശിയായ 66 വയസുകാരന്‍, നാലിന് ഡല്‍ഹിയില്‍ നിന്നും എത്തിയ ഇരവിപേരൂര്‍ സ്വദേശിനിയായ 54 വയസുകാരി, പത്തിന് ദുബായില്‍ നിന്നും എത്തിയ കോയിപ്രം സ്വദേശിയായ 50 വയസുകാരന്‍ എന്നിവര്‍ക്കാണ് ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ജില്ലയില്‍ ഇതുവരെ ആകെ 198 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ ഒരാള്‍ മരണമടഞ്ഞിട്ടുണ്ട്. ഇന്ന് ജില്ലയില്‍ 6 പേര്‍ രോഗമുക്തരായി. കൂടാതെ കോട്ടയം, മലപ്പുറം ജില്ലകളില്‍ ചികിത്സയില്‍ ആയിരുന്ന പത്തനംതിട്ട ജില്ലക്കാരായ 2 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 75 ആണ്. നിലവില്‍ പത്തനംതിട്ട ജില്ലയില്‍ 122 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 119 പേര്‍ ജില്ലയിലും 3 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഇതുകൂടാതെ കോട്ടയം ജില്ലയില്‍ നിന്നുളള ഒരു രോഗി പത്തനംതിട്ടയില്‍ ചികിത്സയില്‍ ഉണ്ട്.

coronavirus

Recommended Video

cmsvideo
    Excise driver KP Sunil's audio message came out | Oneindia Malayalam

    പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 56 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 13 പേരും, റാന്നി മേനാംതോട്ടം കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ 63 പേരും ഐസൊലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ 6 പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 138 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന് പുതിയതായി 12 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

    ജില്ലയില്‍ 562 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3323 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 1663 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 190 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 350 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 5548 പേര്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ വിദേശത്തുനിന്നും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവരെ താമസിപ്പിക്കുന്നതിന് 136 കൊറോണ കെയര്‍ സെന്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇവയില്‍ നിലവില്‍ 1153 പേര്‍ താമസിക്കുന്നുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+