പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പത്തനംതിട്ട ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് കുവൈത്തില്‍ നിന്നും വന്നയാള്‍ക്ക്

Google Oneindia Malayalam News

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് പുതിയ ഒരു കേസ് കണ്ടെത്തി. കുവൈറ്റില്‍ നിന്നും മേയ് ഒന്‍പതിന് തിരിച്ചെത്തിയ 26 വയസുകാരിക്കാണ് കോവിഡ് പോസിറ്റീവ് കണ്ടെത്തിയത്. ഇവരെ നിലവില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
ജനറല്‍ ആശുപത്രി പത്തനംതിട്ടയില്‍ രണ്ടു പേരും, ജില്ലാ ആശുപത്രി കോഴഞ്ചേരിയില്‍ അഞ്ചു പേരും, ജനറല്‍ ആശുപത്രി അടൂരില്‍ ഒരാളും ഐസൊലേഷനില്‍ ഉണ്ട്. ഇന്ന് പുതിയതായി രണ്ടു പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ന്യൂസ് ബുളളറ്റിനുശേഷം ഒരാളെ ഡിസ്ചാര്‍ജ് ചെയ്തു. രോഗബാധ പൂര്‍ണമായും ഭേദമായ 17 പേര്‍ ഉള്‍പ്പെടെ ആകെ 198 പേരെ ഇതുവരെ ആശുപത്രി ഐസൊലേഷനില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്.
ജില്ലയില്‍ പോസിറ്റീവായി കണ്ടെത്തിയ കേസിന്റെ അഞ്ച് പ്രൈമറി കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. തമിഴ്‌നാട്ടില്‍ പോസിറ്റീവായി കണ്ടെത്തിയ കേസിന്റെ അഞ്ച് പ്രൈമറി കോണ്‍ടാക്ടുകള്‍ നിലവില്‍ നിരീക്ഷണത്തില്‍ ഉണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 1391 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 144 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് (14) എത്തിയ 138 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ ആറു പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 1545 പേര്‍ നിരീക്ഷണത്തിലാണ്.

 corona

ജില്ലയുടെ അതിരുകളില്‍ 15 സ്ഥലങ്ങളിലായി 155 ടീമുകള്‍ ആകെ 16370 യാത്രികരെ സ്‌ക്രീന്‍ ചെയ്തു. ഇതരസംസ്ഥാനങ്ങളില്‍ നിന്നും എത്തിയ പത്തനംതിട്ട ജില്ലക്കാരായ 22 പേരെ കോവിഡ് കയര്‍ സെന്ററുകളിലേക്ക് റഫര്‍ ചെയ്തു. ആകെ 14815 പേര്‍ക്ക് ബോധവത്ക്കരണം നല്‍കി. ഇന്റഗ്രേറ്റഡ് വോയിസ് റസ്‌പോണ്‍സ് സിസ്റ്റത്തില്‍ അഞ്ചു കോളുകള്‍ ലഭിച്ചു.അതിഥി സംസ്ഥാന തൊഴിലാളികള്‍ക്കായി ആരംഭിച്ച പ്രത്യേക ഇന്റഗ്രേറ്റഡ് വോയിസ് റസ്‌പോണ്‍സ് സിസ്റ്റത്തില്‍ 14 കോളുകള്‍ ലഭിച്ചു. ഇവയില്‍ മൂന്നു കോളുകള്‍ നോണ്‍ മെഡിക്കല്‍ ആവശ്യങ്ങളുമായി ബന്ധപ്പെട്ടവയും, 11 കോളുകള്‍ തിരികെ പോകുന്നതുമായി ബന്ധപ്പെട്ടവയും ആയിരുന്നു. 441 പേര്‍ ഇന്ന് (14) തിരിച്ചുപോകുന്നതിന് സൗകര്യം ഒരുക്കണമെന്ന് അറിയിച്ചിട്ടുണ്ട്.

ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി 357 കോളുകള്‍ നടത്തുകയും, 16 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു. ജില്ലയിലെ എംപി, എംഎല്‍എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, മറ്റ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാര്‍, ജില്ലാ കളക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്നിവരുടെ വീഡിയോ കോണ്‍ഫറന്‍സ് ഇന്ന് (14) നടന്നു. കോവിഡ്, കോവിഡ് ഇതര പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു. ജില്ലയിലെ സ്വകാര്യ ആശുപത്രികളുടെ പ്രതിനിധികളുടെ യോഗം ചേമ്പറില്‍ നടന്നു. ജില്ലാ കളക്ടറുടെ നേതൃത്വത്തിലുളള ദൈനംദിന അവലോകനയോഗം വൈകുന്നേരം 4.30 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്നു.

Recommended Video

cmsvideo
ലോക്ക്ഡൗൺ തീരുന്നതോടെ മെട്രോ സർവീസ് പുനരാരംഭിക്കാൻ നീക്കം

വിജയ് മല്യയ്ക്ക് മുന്നിൽ വഴികളില്ല? അപ്പീൽ തള്ളി ബ്രിട്ടീഷ് കോടതി, 28 ദിവസത്തിനുള്ളിൽ നാടുകടത്തൽ!!വിജയ് മല്യയ്ക്ക് മുന്നിൽ വഴികളില്ല? അപ്പീൽ തള്ളി ബ്രിട്ടീഷ് കോടതി, 28 ദിവസത്തിനുള്ളിൽ നാടുകടത്തൽ!!

English summary
coronavirus: Daily Report of Pathanamthitta District
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X