പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ക്വാറന്റൈന്‍ ലംഘിച്ച് കറങ്ങിനടന്ന് പ്രവാസി; മാസ്‌ക് ധരിച്ചില്ല; ഓടിച്ചിട്ട് പിടികൂടി

Google Oneindia Malayalam News

പത്തനംതിട്ട: കേരളത്തില്‍ അനുദിനം കൊവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണമാണ് തുടര്‍ന്നുവരുന്നത്. ഇതിനിടെ പത്തനംതിട്ടയില്‍ ഉണ്ടായ സംഭവം ഞെട്ടിപ്പിക്കുന്നതാണ്.

ഇവിടെ ക്വാറന്റൈന്‍ ലംഘിച്ച് ഇറങ്ങിനടന്നയാളെ പൊലീസും ആരോഗ്യ പ്രവര്‍ത്തരും ഓടിച്ചിട്ട് പിടികൂടി. പത്തനംതിട്ട സെന്റ് പീറ്റേഴ്‌സ് ജംക്ഷനില്‍ തിങ്കളാഴ്ച്ച ഉച്ചയോടെയാണ് സംഭവം. മൂന്ന് ദിവസം മുമ്പാണ് ഇയാള്‍ ദുബായില്‍ നിന്നും എത്തിയത്.

pathanamthitta

മാസ് ധരിക്കാതെ പുറത്തിറങ്ങിയ ഇയാള്‍ പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. പിന്നീട് കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് ഇയാള്‍ ദുബായില്‍ നിന്നും എത്തിയതാണെന്ന് മനസിലാവുന്നത്. വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു ഇയാള്‍ നിരീക്ഷണത്തില്‍ കഴിയാതെ പുറത്തിറങ്ങി നടക്കുകയായിരുന്നു.

ഇതോടെ പിപിഇ കിറ്റ് ധരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ ഇയാളെ പിടികൂടാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ പിടികൊടുക്കാതെ അയാള്‍ കുതറി മാറുകയായിരുന്നു. കൂടുതല്‍ പൊലീസുകാര്‍ എത്തിയാണ് ഇയാളെ പിടികൂടിയത്. ഇയാളെ കോഴഞ്ചേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ സഞ്ചാര പാത വ്യക്തമല്ല. ഇദ്ദേഹം വീട്ടില്‍ നിന്നും വഴക്കിട്ട് ഇറങ്ങിയതാണെന്നും സംശയമുണ്ട്. പ്രദേശ് അണുവിമുക്തമാക്കിയിട്ടുണ്ട്.

Recommended Video

cmsvideo
പ്രവാസിയോട് സ്വന്തം വീട്ടുകാരുടെ ക്രൂരത | Oneindia Malayalam

പത്തനംതിട്ട ജില്ലയില്‍ ഇന്നലെ മൂന്ന് പേര്‍ക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം 27 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.
ജൂണ്‍ 27ന് കുവൈറ്റില്‍ നിന്നും എത്തിയ ഏറത്ത്, വയല സ്വദേശിയായ 35 വയസുകാരനും ജൂണ്‍ 23 ന് കുവൈറ്റില്‍ നിന്നും എത്തിയ ഏഴംകുളം സ്വദേശിയായ 39 വയസുകാരന്‍, സൗദിയില്‍ നിന്ന് എത്തിയ പന്തളം സ്വദേശിനിയായ 43 വയസുകാരി എന്നിവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ പന്തളം സ്വദേശിനി ഇതുവരേയും ജില്ലയില്‍ എത്തിയിട്ടില്ല. ഇവര്‍ കൊവിഡ് സ്ഥിരീകരിച്ച് മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ ആണ്.

ജില്ലയില്‍ ഇതുവരേയും 355 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ ഒരാള്‍ മരണമടഞ്ഞിട്ടുണ്ട്. ആകെ രോഗമുക്തരായവരുടെ എണ്ണം 195 ആണ്.നിലവില്‍ പത്തനംതിട്ട ജില്ലക്കാരായ 159 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 148 പേര്‍ ജില്ലയിലും, 11 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 70 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 14 പേരും, അടൂര്‍ ജനറല്‍ ആശുപത്രിയില്‍ മൂന്നു പേരും, റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 59 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 21 പേരും ഐസൊലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ ഒന്‍പതു പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 176 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്.

പ്രതിരോധത്തില്‍ പിഴച്ച് രാഹുല്‍ ഗാന്ധി...11 തവണ, തിരിഞ്ഞുനോക്കിയില്ല, ബിജെപിക്ക് രാഷ്ട്രീയായുധം!!പ്രതിരോധത്തില്‍ പിഴച്ച് രാഹുല്‍ ഗാന്ധി...11 തവണ, തിരിഞ്ഞുനോക്കിയില്ല, ബിജെപിക്ക് രാഷ്ട്രീയായുധം!!

ഇടുക്കി നിശാപാർട്ടി കേസ് ഒതുക്കുന്നു; കോടികൾ വീശിയെറിയുന്നു, പുറത്തുവരുന്നത് ഞെട്ടിക്കുന്ന ആരോപണങ്ങൾഇടുക്കി നിശാപാർട്ടി കേസ് ഒതുക്കുന്നു; കോടികൾ വീശിയെറിയുന്നു, പുറത്തുവരുന്നത് ഞെട്ടിക്കുന്ന ആരോപണങ്ങൾ

English summary
Coronavirus Pandemic:Expat Violate Home Quarantine In Pathanamthitta
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X