പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പത്തനംതിട്ട നഗരസഭയിൽ വീണ്ടും രാഷ്ട്രീയ നാടകം: പ്രതിപക്ഷത്തിന്റെ അഴിമതിയാരോപണത്തിന് പിന്തുണയേകി ഭരണപക്ഷ അംഗങ്ങളും

പത്തനംതിട്ട നഗരസഭയിൽ വീണ്ടും രാഷ്ട്രീയ നാടകം: പ്രതിപക്ഷത്തിന്റെ അഴിമതിയാരോപണത്തിന് പിന്തുണയേകി ഭരണപക്ഷ അംഗങ്ങളും! ഹൈമാസ്- മിനിമാസ് സ്ഥാപിക്കുന്നതിന് കരാർ നല്കിയതിൽ എഴുലക്ഷം രൂപയുടെ തട്ടിപ്പുണ്ടെന്ന്

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: തെരുവുവിളക്കിന് കരാർ നല്കിയതിൽ അഴിമതിയുണ്ടെന്ന് പ്രതിപക്ഷ ആരോപണത്തിന് പിന്തുണയുമേകി ഭരണകക്ഷി അംഗങ്ങൾ രംഗത്തെത്തിയതോടെ പത്തനംതിട്ട നഗരസഭയിൽ വീണ്ടും രാഷ്ട്രീയ നാടങ്ങൾ. നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ ഹൈമാസ്, മിനിമാസ് സ്ഥാപിക്കുന്നതിന് കരാർ നല്കിയതിൽ എഴുലക്ഷം രൂപയുടെ തട്ടിപ്പുണ്ടെന്നും ഇത് അന്വേഷിക്കണമെന്നും കാട്ടി വിജിലൻസ് ഡയറക്ടർക്ക് പ്രതിപക്ഷം നല്കിയ പരാതിയിലാണ് ഭരണപക്ഷത്ത് നിന്നുള്ള ഒൻപത് അംഗങ്ങൾ ഒപ്പിട്ടത്.

ഒപ്പിട്ടവരുടെ കൂട്ടത്തിൽ മുൻ നഗരസഭാ ചെയർപേഴ്‌സൺ രജനി പ്രദീപ്, മുൻ വൈസ് ചെയർമാൻ പി.കെ.ജേക്കബ് എന്നിവരും ഉൾപ്പെടുന്നു. ഇവരെക്കൂടാതെ ഭരണകക്ഷിയിൽ നിന്നുള്ള ഏബൽ മാത്യു, ഷൈനി, ദീപു ഉമ്മൻ, അരവിന്ദാക്ഷൻ നായർ, ബിജി മോൾ മാത്യു എന്നിവരും പരാതിയിൽ ഒപ്പിട്ടിട്ടുണ്ട്. എന്നാൽ പരാതിയിൽ തങ്ങൾ ഒപ്പിട്ടിട്ടില്ലെന്നും കൃത്രമമായി ചമച്ചതാണെന്നുമുള്ള ആരോപണവുമായി കൗൺസിലർമാരായ സജിനി മോഹൻ, സൂശിലാ പുഷ്പൻ എന്നിവരും രംഗത്തെത്തി.

corruption-05-
English summary
corruption and protest errupted in pathanamthitta corporation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X