Get Updates
Get notified of breaking news, exclusive insights, and must-see stories!

കോവിഡ്: പത്തനംതിട്ടയില്‍ ഇന്നും പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല

പത്തനംതിട്ട: ജില്ലയില്‍ ഇന്നും പുതിയ കോവിഡ് കേസുകള്‍ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ലെന്ന് ജില്ലാ കളക്ടര്‍ പിബി നൂഹ് അറിയിച്ചു.
ജനറല്‍ ആശുപത്രി പത്തനംതിട്ടയില്‍ രണ്ടു പേരും, ജില്ലാ ആശുപത്രി കോഴഞ്ചേരിയില്‍ അഞ്ചു പേരും ഐസൊലേഷനില്‍ ഉണ്ട്. ഇന്ന് പുതിയതായി ഏഴു പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചതായും കളക്ടര്‍ പറഞ്ഞു.

ജില്ലയില്‍ പോസിറ്റീവായി കണ്ടെത്തിയ കേസിന്റെ അഞ്ചു പ്രൈമറി കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. തമിഴ്‌നാട്ടില്‍ പോസിറ്റീവായി കണ്ടെത്തിയ കേസിന്റെ അഞ്ചു പ്രൈമറി കോണ്‍ടാക്ടുകള്‍ നിലവില്‍ നിരീക്ഷണത്തില്‍ ഉണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 1266 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 145 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 179 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 47 പേരും ഇതില്‍ ഉള്‍പ്പെടുന്നു.ആകെ 1421 പേര്‍ നിരീക്ഷണത്തിലാണ്.

coronavirus

ജില്ലയില്‍ വിദേശത്തുനിന്നും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവരെ താമസിപ്പിക്കുന്നതിന് ഇതുവരെ 56 കൊറോണ കെയര്‍ സെന്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ജില്ലയുടെ അതിരുകളില്‍ 15 സ്ഥലങ്ങളിലായി 151 ടീമുകള്‍ ഇന്ന് ആകെ 17767 യാത്രികരെ സ്‌ക്രീന്‍ ചെയ്തു. ഇതരസംസ്ഥാനങ്ങളില്‍ നിന്നും എത്തിയ പത്തനംതിട്ട ജില്ലക്കാരായ 14 പേരെ കൊറോണ കെയര്‍ സെന്ററുകളിലേക്ക് റഫര്‍ ചെയ്തു. ആകെ 16597 പേര്‍ക്ക് ബോധവത്ക്കരണം നല്‍കി.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 19 കോളുകളും, ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 132 കോളുകളും ലഭിച്ചു.ഇന്റഗ്രേറ്റഡ് വോയിസ് റസ്‌പോണ്‍സ് സിസ്റ്റത്തില്‍ ഇന്ന് ഒന്‍പതു കോളുകള്‍ ലഭിച്ചു. അതിഥി സംസ്ഥാന തൊഴിലാളികള്‍ക്കായി ആരംഭിച്ച പ്രത്യേക ഇന്റഗ്രേറ്റഡ് വോയിസ് റസ്‌പോണ്‍സ് സിസ്റ്റത്തില്‍14 കോളുകള്‍ ലഭിച്ചു. ഇവയില്‍ ഏഴു കോളുകള്‍ നോണ്‍ മെഡിക്കല്‍ ആവശ്യങ്ങളുമായി ബന്ധപ്പെട്ടവയും, ഏഴ് കോളുകള്‍ തിരികെ പോകുന്നതുമായി ബന്ധപ്പെട്ടവയും ആയിരുന്നു. 123 പേര്‍ ഇന്ന് തിരിച്ചുപോകുന്നതിന് സൗകര്യം ഒരുക്കണമെന്ന് അറിയിച്ചിട്ടുണ്ട്.

ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി 687 കോളുകള്‍ നടത്തുകയും, 68 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു. ജില്ലയിലെ കോവിഡ്-19 ഒന്നാംനിര ചിക്തസാകേന്ദ്രങ്ങളുടെ തയാറെടുപ്പുകള്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ അവലോകനം ചെയ്തു. 20.05.2020 ഓടെ ആദ്യ കോവിഡ്-19 ഓന്നാംനിര ചികിത്സാകേന്ദ്രം ജില്ലയില്‍ സജ്ജമാക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+