പത്തനംതിട്ട ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് രണ്ടുപേര്‍ക്കും; ജില്ലയിലെ ആകെ രോഗികളുടെ എണ്ണം 55
പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ ഇന്ന് രണ്ട് പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മേയ് 24ന് മഹാരാഷ്ട്രയില്‍ നിന്ന് ട്രാവലറില്‍ എത്തിയ കൂടല്‍ സ്വദേശിനിയായ 27 വയസുകാരിക്കും മേയ് 27ന് കുവൈറ്റില്‍ നിന്നും കുവൈറ്റ്-കൊച്ചി വിമാനത്തില്‍ എത്തിയ കുമ്പഴ സ്വദേശിയായ 27 വയസുകാരന്‍ എന്നിവര്‍ക്കാണ് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിടെ ജില്ലയില്‍ ഇതുവരെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 55 ആയി. കോവിഡ്-19 മൂലം ജില്ലയില്‍ ഒരാള്‍ മരണമടയുകയും ചെയ്തിട്ടുണ്ട്. അതേസമയം ജില്ലയില്‍ ഇതുവരെ രോഗവിമുക്തരായവരുടെ എണ്ണം 21 ആണ്.
നിലവില്‍ ജില്ലയില്‍ 33 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 29 പേര്‍ പത്തനംതിട്ട ജില്ലയിലും, നാലു പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജനറല്‍ ആശുപത്രി പത്തനംതിട്ടയില്‍ 26 പേരും, ജില്ലാ ആശുപത്രി കോഴഞ്ചേരിയില്‍ എട്ടു പേരും, ജനറല്‍ ആശുപത്രി അടൂരില്‍ നാലു പേരും, സിഎഫ്എല്‍ടിസി റാന്നി മേനാംതോട്ടം ആശുപത്രിയില്‍ 10 പേരും ഐസൊലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ 20 പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 68 പേരാണ് വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ഉള്ളത്.

ഇന്ന് പുതിയതായി 19 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ജില്ലയില്‍ സമ്പര്‍ക്ക പട്ടികയില്‍പ്പെട്ട 76 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3311 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 853 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് (3) തിരിച്ചെത്തിയ 72 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് (3)എത്തിയ 157 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 4240 പേര്‍ നിരീക്ഷണത്തിലാണ്.
Recommended Video

ജില്ലയില്‍ വിദേശത്തുനിന്നും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവരെ താമസിപ്പിക്കുന്നതിന് ഇതുവരെ 116 കോവിഡ് കെയര്‍ സെന്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇവയില്‍ നിലവില്‍ ആകെ 1170 പേരെ താമസിപ്പിച്ചിട്ടുണ്ട്. ജില്ലയില്‍ നിന്ന് ഇന്ന്(3) 138 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതുവരെ ജില്ലയില്‍ നിന്നും 8581 സാമ്പിളുകള്‍ ആണ് പരിശോധനയ്ക്കായി അയച്ചിട്ടുളളത്.
ജില്ലയില്‍ ഇന്ന് (3) 145 സാമ്പിളുകള്‍ നെഗറ്റീവായി റിപ്പോര്‍ട്ട് ചെയ്തു. ഇന്നു(3)വരെ അയച്ച സാമ്പിളുകളില്‍ 53 എണ്ണം പൊസിറ്റീവായും 7942 എണ്ണം നെഗറ്റീവായും റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. 392 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 43 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 116 കോളുകളും ലഭിച്ചു. ഇന്റഗ്രേറ്റഡ് വോയിസ് റസ്‌പോണ്‍സ് സിസ്റ്റത്തില്‍ 10 കോളുകള്‍ ലഭിച്ചു. ഇവയില്‍ ആറ് എണ്ണം കണ്‍ട്രോള്‍ റൂമുമായും നാല് എണ്ണം സൈക്കോളജിക്കല്‍ സപ്പോര്‍ട്ടുമായും ബന്ധപ്പെട്ടവയായിരുന്നെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.












Click it and Unblock the Notifications