പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊവിഡ്: വീടുകളില്‍ കയറിയുള്ള വില്‍പ്പനങ്ങള്‍ക്ക് നിയന്ത്രണം നിരോധനം ഏര്‍പ്പെടുത്തി കളക്ടര്‍

Google Oneindia Malayalam News

പത്തനംതിട്ട: സമ്പര്‍ക്കം മൂലമുളള കോവിഡ് രോഗബാധ തടയുന്നതിന്റെ ഭാഗമായി വാഹനങ്ങളില്‍ കൊണ്ടു നടന്നുളള മത്സ്യം, പച്ചക്കറി, പഴവര്‍ഗങ്ങള്‍ തുടങ്ങിയവയുടെ വില്‍പ്പനയും വീട് വീടാന്തരം കയറിയുളള മത്സ്യ, പച്ചക്കറി വില്‍പ്പനയും വഴിയോരങ്ങളിലെ മത്സ്യം, പച്ചക്കറി വില്‍പ്പനകളും 2005 ലെ ദുരന്തനിവാരണ നിയമപ്രകാരം നിരോധിച്ച് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഉത്തരവായി. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതു വരെ നിരോധനത്തിന് പ്രാബല്യമുണ്ട്.

ഉത്തരവ് നടപ്പാക്കുന്നതിന് ആവശ്യമായ നടപടികള്‍ ജില്ലാ പോലീസ് മേധാവിയും അതത് ഇന്‍സിഡന്റ് കമാണ്ടര്‍മാരും(തഹസീല്‍ദാര്‍) സ്വീകരിക്കും. ജില്ലയിലെ സമ്പര്‍ക്കംമൂലമുളള രോഗബാധ പരിശോധിച്ചതില്‍ നിന്നും കൂടുതല്‍ വ്യക്തികള്‍ക്കും മത്സ്യ/പച്ചക്കറി മാര്‍ക്കറ്റുകളില്‍ നിന്നോ ഇത്തരം വ്യാപാരത്തില്‍ ഏര്‍പ്പെട്ടിട്ടുളള വ്യക്തികളില്‍ നിന്നോ ആണ് കോവിഡ് രോഗവ്യാപനം ഉണ്ടായതെന്ന് കണ്ടെത്തിയിട്ടുണ്ട്.

 corona

കൂടാതെ ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഇതര ജില്ലകളില്‍ നിന്നും പച്ചക്കറി, മത്സ്യം മുതലായവയുമായി പത്തനംതിട്ട ജില്ലയിലേക്ക് വരുന്ന ട്രക്ക് ഡ്രൈവര്‍മാര്‍ ജനങ്ങളുമായി ഇടപെഴകിയ ഇടങ്ങളില്‍ ചില ഭാഗങ്ങളില്‍ കോവിഡ് പോസിറ്റീവായ കേസുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്.

'വൺമാൻഷോയിലൂടെ പ്രതിച്ഛായ വർധിപ്പിക്കുന്ന തിരക്കിലാണ് മുഖ്യമന്ത്രി, ഈ അവസ്ഥയ്ക്ക് കാരണം സര്‍ക്കാർ''വൺമാൻഷോയിലൂടെ പ്രതിച്ഛായ വർധിപ്പിക്കുന്ന തിരക്കിലാണ് മുഖ്യമന്ത്രി, ഈ അവസ്ഥയ്ക്ക് കാരണം സര്‍ക്കാർ'

യുഡിഎഫ് നീക്കത്തില്‍ പെട്ടത് ജോസ് കെ മാണി; ഇടത് പ്രവേശനത്തെ എതിര്‍ത്ത് ഒപ്പമുള്ള ഭൂരിപക്ഷം പേരുംയുഡിഎഫ് നീക്കത്തില്‍ പെട്ടത് ജോസ് കെ മാണി; ഇടത് പ്രവേശനത്തെ എതിര്‍ത്ത് ഒപ്പമുള്ള ഭൂരിപക്ഷം പേരും

English summary
Covid; Collector imposes ban on home-based sales‌
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X