പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരുവല്ലയിൽ പച്ചക്കറിയെത്തിച്ച ലോറി ഡ്രൈവർക്ക് കൊവിഡ്; അതീവ ജാഗ്രത

  • By Aami Madhu
Google Oneindia Malayalam News

പത്തനംതിട്ട; ആശങ്കയേറ്റി പത്തനംതിട്ടയിൽ ലോറി ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തമിഴ്നാട്ടിൽ നിന്നും ലോറിയിൽ പച്ചക്കറിയെത്തിച്ച 22 കാരനായ ഡ്രൈവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇയാളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരോഗ്യ വകുപ്പ് ആരംഭിച്ചു.

തമിഴ്നാട്ടിലെ കമ്പത്ത് നിന്നാണ് ഇയാൾ പച്ചക്കറിയെത്തിയത്. നഗരസഭാ ഓഫിസിനു സമീപത്തുള്ള രാമപുരം മാർക്കറ്റിലെ മൂന്നു കടകളിലും കാവുംഭാഗത്തേയും മണിപ്പുഴയിലേയും വഴിയോര കച്ചവട കേന്ദ്രങ്ങളിലുമാണ് പച്ചക്കറി എത്തിച്ചത്. അന്ന് തന്നെ ഇയാളുടെ സ്രവം പരിശോധിച്ചിരുന്നു. ഇന്നലെ രോഗം സ്ഥിരീകരിച്ചതോടെ ഇയാളുമായി ബന്ധപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങി. ഇയാൾക്ക് കടകളിലെ 12 ജീവനക്കാരനുമായി നേരിട്ട് ബന്ധമുണ്ട്. ഇവപെ നീരീക്ഷണത്തിലാക്കും.

pti09-06-2020

ഇയാളുടെ റൂട്ട് മാപ്പ് തയ്യാറാക്കിയാലേ സമ്പർക്കത്തിൽ ഏർപ്പെട്ടവരെ ബന്ധപ്പെടാൻ കഴിയുകയുള്ളൂ. അതേസമയം ജാഗ്രത നടപടിയുടെ ഭാഗമായി കാവുംഭാഗത്ത് നഗരസഭാ ക്ഷോപ്പിങ് കോംപ്ലക്സിലെ കടകൾ അടച്ചു. നഗരസഭയുടെ 28, 33 വാർഡുകളിലുള്ള തിരുവല്ല-അമ്പലപ്പുഴ റോഡിന്റെ ഇരുവശങ്ങളിലുമുള്ള ചന്ത,ഷോപ്പിങ് കോംപ്ലക്ലസ് അടക്കമുള്ള കടകളാണ് അടച്ചത്.

ഇന്നലെ ജില്ലയിൽ 26 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 185 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 2912 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 2605 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 139 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 211 പേരും ഇതില്‍ ഉള്‍പ്പെടുന്നു.ആകെ 5702 പേര്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ വിദേശത്തുനിന്നും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവരെ താമസിപ്പിക്കുന്നതിന് 136 കൊറോണ കെയര്‍ സെന്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.

Recommended Video

cmsvideo
100 തവണ വരെ ഉപയോഗിക്കാവുന്ന ഖാദി മാസ്‌ക്കുകൾ വിപണിയിൽ

യുപിയിൽ കോൺഗ്രസിന്റെ 'മാസ്റ്റർ സ്ട്രോക്ക്'; പുതിയ സംഘടന!! തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ്യുപിയിൽ കോൺഗ്രസിന്റെ 'മാസ്റ്റർ സ്ട്രോക്ക്'; പുതിയ സംഘടന!! തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ്

'അത് സമ്മതിച്ച് തരില്ല സഖാക്കളേ'; വ്യാജ പ്രചരണത്തിൽ നിയമ നടപടിക്കൊരുങ്ങി കെഎസ്യു നേതാവ്'അത് സമ്മതിച്ച് തരില്ല സഖാക്കളേ'; വ്യാജ പ്രചരണത്തിൽ നിയമ നടപടിക്കൊരുങ്ങി കെഎസ്യു നേതാവ്

English summary
Covid confirmed for lorry driver in Thiruvalla, pathanamthitta
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X