പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ക്വാറന്റീൻ കേന്ദ്രത്തിൽ നിന്ന് മദ്യപിച്ചയാൾക്ക് കൊവിഡ്, കുപ്പി എത്തിച്ച സുഹൃത്തുക്കൾക്ക് മുട്ടൻപണി!!

Google Oneindia Malayalam News

അടൂര്‍: ക്വാറന്റീന്‍ കേന്ദ്രത്തില്‍ വച്ച് ബഹളമുണ്ടാക്കിയ ആള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ദുബായില്‍ നിന്നെത്തി ക്വാറന്റീന്ഡ കേന്ദ്രത്തില്‍ കഴിഞ്ഞ ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇയാള്‍ക്ക് കയറില്‍ തൂക്കി മദ്യം എത്തിച്ചു നല്‍കിയെന്ന് സംശയിക്കുന്ന രമ്ട് സുഹൃത്തുക്കളോട് നിരീക്ഷണത്തില്‍ പ്രവേശിക്കാന്‍ പൊലീസ് നിര്‍ദ്ദേശിച്ചു. ഇവര്‍ എത്തിച്ചു നല്‍കിയ മദ്യം കഴിച്ച് യുവാവ് ക്വാറന്റീന്‍ കേന്ദ്രത്തില്‍ ബഹളം വച്ചിരുന്നു.

liquor

മദ്യപിച്ച് ബഹളം വച്ച ഇയാള്‍ ഒരു മുറിയില്‍ കയറി വാതില്‍ അടക്കുകയും ചെയ്തു. പിന്നീട് പൊലീസും ജനപ്രതിനിധിയും ചേര്‍ന്ന് അനുനയിപ്പിച്ച് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ശനിയാഴ്ച ഇയാളുടെ പരിശോധനഫലം വന്നപ്പോള്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു.

നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ ബൈക്കില്‍ വന്ന് രണ്ട് സുഹൃത്തുക്കള്‍ ഇയാള്‍ക്ക് കെട്ടിടത്തിന്റെ പുറകുവശത്തുകൂടി കയറില്‍ കെട്ടി മദ്യം എത്തിച്ചുനല്‍കിയിരുന്നു. കിളിവയല്‍, കുളക്കട സ്വദേശികളാണ് മദ്യം എത്തിച്ചുനല്‍കിയ സുഹൃത്തുക്കള്‍. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ അടൂര്‍ എസ്‌ഐ ശ്രീജിത്ത് ഒരാളുടെ വീട്ടിലെത്തിയും മറ്റൊരാളെ ഫോണില്‍ വിളിച്ചും നിരീക്ഷണത്തില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. മദ്യം കൈമാറാന്‍ ഉപയോഗിച്ച് പ്ലാസ്റ്റിക് കവറിന് മുകളില്‍ യുവാക്കള്‍ സ്പര്‍ശിക്കാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് നിരീക്ഷണത്തില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശിച്ചതെന്ന് എസ്‌ഐ അറിയിച്ചു.

അതേസമയം, ആറു വയസുകാരന്‍ ഉള്‍പ്പടെ പത്തനംതിട്ട ജില്ലയില്‍ ഇന്ന് 22 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ ജില്ല ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 352 ആയി. ഇന്ന് ജില്ലയിലുളള ഒന്‍പതു പേര്‍ രോഗമുക്തരായി. കൂടാതെ പത്തനംതിട്ടയില്‍ ചികിത്സയില്‍ ആയിരുന്ന ആലപ്പുഴ സ്വദേശിനിയും രോഗമുക്തയായിട്ടുണ്ട്. ആകെ രോഗമുക്തരായവരുടെ എണ്ണം 168 ആണ്. നിലവില്‍ പത്തനംതിട്ട ജില്ലക്കാരായ 183 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 173 പേര്‍ ജില്ലയിലും, 10 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 80 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 10 പേരും, അടൂര്‍ ജനറല്‍ ആശുപത്രിയില്‍ രണ്ടു പേരും, റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 68 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 25 പേരും ഐസൊലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ 10 പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 195 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്.

English summary
Covid confirmed to a drunken teenager from the Quarantine Center
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X